ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 9 വർഷത്തിലെ 9-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 356 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 357).

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
  • 1799 – നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
  • 1816 – സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
  • 1863 – ലണ്ടൻ ഭൂഗർഭ റയിൽ സം‌വിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
  • 1915 – പ്രവാസി ദിവസം - മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് വന്നതിൻറെ ഓർമ ദിവസം.
  • 2005 – പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻ‌ഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
  • 2014 – ജപ്പാനിലെ യോക്ക്കിച്ചിയിൽ മിത്സുബിഷി മെറ്റീരിയൽസ് കെമിക്കൽ പ്ലാൻറ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2015 - ബർഖോൾഡെറിയ ഗ്ലാഡിയോലി ഇലകൾകൊണ്ട് വിഷപൂരിതമായ ബീയർ ഉപയോഗിച്ച മൊസാമ്പിക്കിലെ ഒരു ശവസംസ്കാരച്ചടങ്ങിൽ 75 പേർ മരിക്കുകയും 230 പേർ രോഗബാധിതരാകുകയും ചെയ്തു.


  • 1766 – തോമസ് ബിർച്ച്, ബ്രിട്ടീഷ് ചരിത്രകാരൻ (ജ. 1705)

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജനുവരി_9&oldid=2956234" എന്ന താളിൽനിന്ന് ശേഖരിച്ചത്