ആന്ധ്രാപ്രദേശ്
ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് (തെലുഗ്: ఆంధ్ర ప్రదేశ్). തെലുങ്ക് ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ്. വടക്ക് തെലങ്കാന, ഛത്തീസ്ഗഡ്, ഒറീസ, മഹാരാഷ്ട്ര; തെക്ക് തമിഴ്‌നാട്; കിഴക്ക് ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ് കർണ്ണാടക എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.[9]
ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും, ഗോദാവരിയും. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.
മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.
ചരിത്രംതിരുത്തുക
മഹാഭാരതത്തിലും ഐതെരീയ ബ്രാഹ്മണ ഇതിഹാസത്തിലും ആന്ധ്രാ രാജ്യത്തെ പരാമർശിച്ചിട്ടുണ്ട്. മൌര്യരാജാക്കൻമാരുടെ കാലത്തും ആന്ധ്ര എന്ന രാജ്യം ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഭരതന്റെ നാട്യശാസ്ത്രത്തിലും "ആന്ധ്രാ വംശത്തെ" കുറിച്ച് പരാമർശം ഉണ്ട്. ഗുണ്ടൂർ ജില്ലയിലെ ഭട്ടിപ്റോലു ഗ്രാമത്തിൽ കാണുന്ന ലിഖിതങ്ങൾ തെലുങ്ക് ഭാഷയുടെ വേരുകളിലേക്കു വഴിതെളിക്കുന്നു. ചന്ദ്രഗുപ്ത മൗര്യനെ സന്ദർശിച്ച മെഗാസ്തീൻസ് 3 കോട്ടനഗരങ്ങളും, 10,000 കാലാൾപ്പടയും, 200 കുതിരപ്പടയും, 1000 ആനകളും ഉള്ള ആന്ധ്രാരാജ്യത്തെ വർണ്ണിക്കുന്നുണ്ട്. രണ്ടായിരത്തിമുന്നൂറു കൊല്ലം മുമ്പ് ഉത്തരേന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ച ഗ്രീക്കുസഞ്ചാരിയായിരുന്നു മെഗസ്തനിസ്.
ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം കുബേരകൻ എന്ന രാജാവ് ഭരിച്ചിരുന്ന ഒരു തീരദേശരാജ്യം ആദ്യകാലത്ത് ഇവിടെ നിലവിലിരുന്നു. പ്രതിപാലപുര (ഭട്ടിപ്റോലു) ആയിരുന്നു ഈ രാജ്യത്തിന്റെ തലസ്താനം. ധന്യകതാക/ധരണികോട്ട (ഇന്നത്തെ അമരാവതി) ഇതേ കാലഘട്ടത്തിലെ ഒരു പ്രധാനസ്ഥലമായിരുന്നിരിക്കണം, ഗൗതമബുദ്ധൻ ഇവിടം സന്ദർശിച്ചതായി പരാമർശങ്ങൾ ഉണ്ട്. പ്രാചീന റ്റിബറ്റൻ എഴുത്തുകാരനായ താരാനാഥ് ഇങ്ങനെ വിവരിക്കുന്നു," ബോധോദയത്തിനു ശേഷമുള്ള വർഷത്തിലെ ചൈത്രമാസത്തിൽ പൗർണ്ണമി രാവിൽ ധന്യകതാകയിലെ സ്തൂപത്തിൽ ബുദ്ധൻ "glorious lunar mansions" മണ്ഡലം ദീപ്തമാക്കി. (കാലചക്ര)"
ബിസി നാലാം നൂറ്റാണ്ടിൽ മൗര്യന്മാർ ആന്ധ്രയുടെ മേൽ അധികാരമുറപ്പിച്ചു. മൗര്യരാജവംശം തകർന്നപ്പോൾ ശതവാഹന രാജവംശം ബിസി 3ആം നൂറ്റാണ്ടിൽ ആന്ധ്രയെ സ്വതന്ത്രമാക്കി. സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലൻ ഏറെ പ്രസിദ്ധനായി. അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു. നാനൂറിലേറെ വർഷം സതവാഹനന്മാർ രാജ്യം ഭരിച്ചതായി രേഖകളുണ്ട്. മൌര്യൻമാരുടെ ഭരണം പോലെ ശക്തമായിരുന്നു സതവാഹനൻമാരുടെയും ഭരണം. ഗുണ്ടൂരിലെ അമരാവതിയും സതവാഹനൻമാരുടെ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിനു തെളിവായി റോമൻ നാണയങ്ങൾ ആ പ്രദേശത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതസ്മാരകങ്ങളിൽ അധികവും സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു. തച്ചുശാസ്ത്രത്തിൽ അമരാവതി എന്നൊരു സമ്പ്രദായത്തിനും തുടക്കം കുറിച്ചു. സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് യജ്ഞ ശ്രീ ശാതകർണ്ണി ആയിരുന്നു. എ.ഡി. 170-മാണ്ടിൽ ഭരിച്ച അദ്ദേഹം 29 കൊല്ലത്തെ ഭരണത്തിനിടയിൽ ശകൻമാർ പിടിച്ചടക്കിയ രാജ്യഭാഗങ്ങളെല്ലാം വീണ്ടെടുത്തു. എഡി 220ൽ സതവാഹന്മാർ ക്ഷയിച്ചപ്പോൾ ഇക്ഷ്വാകു രാജവംശം, ചോള രാജവംശം, പല്ലവ രാജവംശം, ആനന്ദഗോത്രികർ, കിഴക്കൻ ചാലൂക്യന്മാർ തുടങ്ങി പല രാജവംശങ്ങൾ തെലുങ്കുദേശം ഭരിച്ചു. കടപ്പ പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ലിഖിതങ്ങൾ ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. പ്രാകൃതം, സംസ്കൃതം ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്. വിനുകോണ്ട ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കൻ ചാലൂക്യന്മാർ വെൻഗി തലസ്ഥാനമാക്കി കുറേക്കാലം ആന്ധ ഭരിച്ചു. ഏകദേശം 1022 ADയിൽ ചാലൂക്യരാജാവ് രാജരാജനരേന്ദ്രൻ രാജമുന്ദ്രിയിൽ നിന്ന് ഭരണം നടത്തി.
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ | |
മൃഗം | കൃഷ്ണമൃഗം |
പക്ഷി | പനംതത്ത |
പുഷ്പം | ആമ്പൽ |
വൃക്ഷം | ആര്യവേപ്പ് |
നൃത്തം | കുച്ചിപ്പുടി |
ചിഹ്നം | പൂർണ്ണകുംഭം (పూర్ణకుంభం) |
മധ്യകാലംതിരുത്തുക
12ഉം 13ഉം നൂറ്റാണ്ടുകളിൽ പൽനാട് യുദ്ധത്തോടെ ചാലൂക്യവംശം ക്ഷയിക്കുകയും കാക്കാതിയ രാജ്യവംശം ശക്തിപ്രാപിക്കുകയും ചെയ്തു. ഇവർ തെലുങ്ക് ഭാഷാപ്രദേശങ്ങളെ ഒന്നിപ്പിച്ചു. AD 1323ഇൽ ദൽഹി സുൽത്താൻ ഗിയാസുദ്ദീൻ തുഗ്ലക്ക് പട്ടാളത്തെ അയച്ച് വാറങ്കൽ കൈവശപ്പെടുത്തുകയും, പ്രതാപരുദ്രരാജാവിനെ തടവിലാക്കുകയും ചെയ്തു. മുസുനുറി നായക്മാർ വാറങ്കൽ തിരിച്ചുപിടിച്ച് 1326 മുതൽ 50 വർഷക്കാലം ഭരണം നടത്തി.
വിജയനഗരംതിരുത്തുക
സംഗമൻറെ പുത്രൻമാരായ ഹരിഹരനും ബുക്കനും ചേർന്നാണ് വിജയനഗരം സ്ഥാപിച്ചത്. ഇന്നത്തെ ആന്ധ്രാ പ്രദേശിലേയും കർണ്ണാടകത്തിലേയും ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട ചെറിയൊരു രാജ്യമാണ് ഹരിഹരന്റെ കീഴിലുണ്ടായിരുന്നത്. എന്നാൽ രാജ്യം വികസിപ്പിക്കുവാൻ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞു. ഹരിഹരന്റെ കാലശേഷം സഹോദരനായ ബുക്കൻ രാജാവായി. അച്ഛന്റെ സ്മരണയെ നിലനിർത്താൻ തങ്ങളുടെ വംശത്തിന് സംഗമ വംശം എന്ന് നാമകരണം ചെയ്തു.
തിളങ്ങുന്ന ചരിത്രംതിരുത്തുക
സ്ത്രീകൾക്ക് പുരുഷൻമാരെപ്പോലെ മാന്യമായ സ്ഥാനം ലഭിച്ച സാമ്രാജ്യം, വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ക്ഷേത്രനഗരമായും വിജയനഗരം കേൾവി കേട്ടു.
ഭൂമിശാസ്ത്രംതിരുത്തുക
ഡെക്കാൺ പീഠഭൂമിയുടെ കിഴക്കൻ ഭാഗവും പൂർവ്വഘട്ടത്തിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന സമതലപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ആന്ധ്രാപ്രദേശ്. തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകൾ[10] ഉൾക്കൊള്ളുന്ന ആന്ധ്രാപ്രദേശിൽ 13 ജില്ലകളുണ്ട്. തെലങ്കാന, റായലസീമ പ്രദേശങ്ങളെ വേർതിരിക്കുന്നത് കൃഷ്ണ നദിയാണ്.
അഡിലാബാദ്, അനന്തപ്പൂർ, ചിറ്റൂർ, കടപ്പ(വൈ, എസ് ആർ), ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ, ഹൈദരാബാദ്, കരീം നഗർ, ഖമ്മം, കൃഷ്ണ ജില്ല, കുർനൂൽ, മെഹ്ബൂബ് നഗർ, മേദക്, നൽഗൊണ്ട, നെല്ലൂർ, നിസാമബാദ്, പ്രകാശം, രങ്ഗറെഡി, ശ്രീകാകുളം, വിശാഖപട്ടണം, വിജയനഗരം, വാറംഗൽ, വെസ്റ്റ് ഗോദാവരി എന്നിവയാണ് ആന്ധ്രാപ്രദേശിലെ 23 ജില്ലകൾ. 19130 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അനന്തപ്പൂരാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ ജില്ല, 527 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഹൈദരാബാദാണ് ഏറ്റവും ചെറിയ ജില്ല.
പൊതുവേ ചൂടും ആർദ്രതയും കൂടിയ കാലാവസ്ഥയാണ് ആന്ധ്രാപ്രദേശിൽ അനുഭവപ്പെടുന്നത്.
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ AP Cabinet approves four regional planning boards.
പുറം കണ്ണികൾതിരുത്തുക
Andhra Pradesh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Official website of the Government of Andhra Pradesh
- Andhra Pradesh Government Tourism Department
- ആന്ധ്രാപ്രദേശ് at the Open Directory Project
- Andhra Pradesh Portal at NIC website Archived 2011-05-11 at the Wayback Machine.
- AP Directorate of Economics & Statistics Archived 2010-08-27 at the Wayback Machine.
- Official website of State Police of Andhra Pradesh
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല