കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010
കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2011 ജനുവരി 6-നു് സാഹിത്യ അക്കാദമി സെക്രട്ടറി പി. വത്സല പ്രഖ്യാപിച്ചു[1][2]. നോവലിനു് ഖദീജ മുംതാസിന്റെ ബർസ എന്ന നോവലും, ചെറുകഥക്ക് ഇ.പി. ശ്രീകുമാറിന്റെ പരസ്യ ശരീരം എന്ന കഥയും പുരസ്കാരത്തിനർഹമായി. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം നൽകി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾ ഓം ചേരി എൻ.എൻ. പിള്ള, എസ്. രമേശൻ നായർ, പ്രൊഫ: കെ. ഗോപാലകൃഷ്ണൻ, മലയത്ത് അപ്പുണ്ണി, സാറാ തോമസ്, ജോസഫ് മറ്റം എന്നിവർ അർഹരായി.
അക്കാദമിയുടെ വിശിഷ്ടാംഗത്വം
തിരുത്തുകക്രമ നമ്പർ | പേര് |
---|---|
1 | സച്ചിദാനന്ദൻ |
2 | സി. രാധാകൃഷ്ണൻ |
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം
തിരുത്തുകക്രമ നമ്പർ | പേര് |
---|---|
1 | ഓംചേരി എൻ.എൻ. പിള്ള |
2 | എസ്. രമേശൻ നായർ |
3 | പ്രൊഫ: കെ. ഗോപാലകൃഷ്ണൻ |
4 | മലയത്ത് അപ്പുണ്ണി |
5 | സാറാ തോമസ് |
6 | ജോസഫ് മറ്റം |
അക്കാദമി പുരസ്കാരങ്ങൾ
തിരുത്തുകഎൻഡോവ്മെന്റ് പുരസ്കാരങ്ങൾ
തിരുത്തുകക്രമനമ്പർ | വിഭാഗം | കൃതി | ജേതാവ് |
---|---|---|---|
1 | ഐ.സി. ചാക്കോ അവാർഡ് (ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം) |
അധ്വാനം, ഭാഷ, വിമോചനം | പി. ശ്രീകുമാർ |
2 | കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം) |
യജുർവ്വേദസമീക്ഷ | ഡോ: പി.വി. രാമൻകുട്ടി |
3 | സി.ബി. കുമാർ അവാർഡ് (ഉപന്യാസം) |
ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ | ഹമീദ് ചേന്ദമംഗല്ലൂർ |
4 | കനകശ്രീ അവാർഡ് - (കവിത) |
നിഴൽപ്പുര | സൂര്യ ബിനോയ് |
5 | ഗീത ഹിരണ്യൻ അവാർഡ് (ചെറുകഥാ സമാഹാരം) |
സ്വർണ്ണമഹൽ | സുസ്മേഷ് ചന്ത്രോത്ത് |
6 | ജി.എൻ . പിള്ള അവാർഡ് (വൈജ്ഞാനിക സാഹിത്യം) |
ആപേക്ഷികതയുടെ 100 വർഷം | കെ. ബാബു ജോസഫ് |
അവലംബം
തിരുത്തുക- ↑ 1.0 1.1 "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". മാതൃഭൂമി. Archived from the original on 2011-01-09. Retrieved 6 ജനുവരി 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "mat1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 2.0 2.1 കേരള സാഹിത്യ അക്കാദമി അവാർഡുകൾ- കേരള സാഹിത്യ അക്കാദമി വെബ്‌സൈറ്റ്