ഇന്ത്യയിലെ ഒരു പ്രൊഫഷനൽ ലോബിയിസ്റ്റും ടെലികോം മന്ത്രിയായിരുന്ന എ.രാജയുടെ ഒരു പരിചയക്കാരിയുമായ നീരാ റാഡിയയും മുതിർന്ന ചില പത്രപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും വ്യവസായ രംഗത്തെ ചില ആളുകളും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണം 2008-09 വർഷത്തിൽ ഇന്ത്യയുടെ ആദായ നികുതി വിഭാഗം ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ടതാണ് റാഡിയ ടേപ്പ് വിവാദം. ടെലിഫോൺ സംഭാഷണത്തിൽ ഉൾപ്പെട്ടവർ സ്വഭാവദൂഷ്യവും അഴിമതിയും കാട്ടിയതായി ആരോപണം ഉയരുകയുണ്ടായി.ടാറ്റാ ടെലിസർവീസസ്,മുഖേഷ് അമ്പാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നീരാറാഡിയ നടത്തുന്ന സ്ഥാപനമായ വൈഷ്ണവി കമ്മ്യൂണിക്കേഷൻസ് എന്ന പബ്ലിക് റിലേഷൻസ് സ്ഥാപനത്തിന്റെ ഉപയോക്തക്കളാണ്.

ചൂതാട്ടം,നിരോധിത സാമ്പത്തിക ഇടപാടുകൾ, നികുതി അടക്കാതിരിക്കൽ എന്നിവ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ആഭ്യന്തര വിഭാഗത്തിന്റെ അനുമതിയോടെ ഇന്ത്യയുടെ ആദായ നികുതി വിഭാഗം, റാഡിയയുടെ ഫോൺ സംഭാഷണങ്ങൾ 2008-09 കാലയളവിൽ 300 ദിവസം ചോർത്തിയത്. 2010 നവംബറിൽ ഓപ്പൺ മാഗസിനാണ് ഇന്ത്യയിലെ ചില മുതിർന്ന പത്രപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ബിസിനസ്സ് വിഭാഗവും നീരാ റാഡിയയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്തുകൊണ്ടുവന്നത്. ഇതിൽ ഉൾപ്പെട്ട പലരും ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ടെലഫോൺ സംഭാഷണത്തിന്റെ 5851 റേക്കോർഡുകൾ തങ്ങളുടെ പക്കലുണ്ടെന്ന് സി.ബി.ഐ. വെളിപ്പെടുത്തി. ടു ജി സ്പെക്ട്രം വില്പനയിൽ ഇടനിലക്കാരിയായികൊണ്ട് ചില മാധ്യമപ്രവർത്തകരെ വശത്താക്കി ടെലികോം മന്ത്രിയായി രാജയെ നിയമിക്കുന്ന തീരുമാനത്തെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നതും ഈ ടേപ്പിലൂടെ പുറത്തുവരികയുണ്ടായി.

ചോർത്തിയ ഈ ടെലിഫോൺ സംഭാഷണത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ കടന്നു വരുന്നു. അവരിൽ ചിലരുടെ പെര് വിവരങ്ങൾ:

രാഷ്ട്രീയക്കാർ

തിരുത്തുക
  1. എ. രാജ, മുൻ ടെലികോം മന്ത്രി
  2. കനിമൊഴി, രാജ്യസഭാഗവും തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും

പത്രപ്രവർത്തകർ

തിരുത്തുക
  1. ബർക്ക ദത്ത് ഇംഗ്ലീഷ് വാർത്താചാനൽ എൻ.ഡി.ടി.വി യുടെ ഗ്രൂപ്പ് എഡിറ്റർ
  2. എം. കെ. വേണു,മുതിർന്ന ബിസിനസ്സ് പത്രപ്രവർത്തകൻ
  3. പ്രഭു ചാവ്‌ല , ഇന്ത്യ ടുഡെ മാഗസിന്റെ പത്രാധിപർ
  4. രാജദീപ് സർദേശായ്, cnn-ibn
  5. ശങ്കർ അയ്യർ,
  6. വീർ സാങ്‌വി, ദ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപ ഉപദേശ്ടാവ്

വ്യവസായ പ്രമുഖർ

തിരുത്തുക
  1. രത്തൻ ടാറ്റ
  2. തരുൺ ദാസ്,മുൻ സി.ഐ.ഐ. മേധാവി

മറ്റു പ്രമുഖർ

തിരുത്തുക
  1. രഞ്ജൻ ഭട്ടാചാര്യ, (മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ വളർത്തുപുത്രൻ)
  2. സുഹൈൽ സേത്ത് ,(കോളമിസ്റ്റ്, മാനേജ്മെന്റ് ഗുരു)