ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു അന്തർദേശീയ മാധ്യമസംരംഭമാണ് വിക്കിലീക്സ്.[1] 2006 ൽ ആരംഭിച്ച[2] വിക്കിലീക്സിന്റെ വെബ്സൈറ്റ്, 'ദ സൺഷൈൻ പ്രസ്സ്' ആണ്‌ നടത്തുന്നത് . അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ വിക്കിലീക്സ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു[2].

വിക്കിലീക്‌സ്
Graphic of hourglass, colored in blue and grey; a circular map of the western hemisphere of the world drips from the top to bottom chamber of the hourglass.
യു.ആർ.എൽ.www.wikileaks.ch
സൈറ്റുതരംDocument archive
രജിസ്ട്രേഷൻPrivate
തുടങ്ങിയ തീയതിDecember 2006

ചരിത്രം

തിരുത്തുക

ചൈനീസ് വിമതർ, പത്രപ്രവർത്തകർ‍, ഗണിതശാസ്ത്രജ്ഞർ എന്നിവരും അമേരിക്കൻ ഐക്യനാടുകൾ‍, യൂറോപ്പ്, തായ്‌വാൻ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ചേർന്നാണ്‌ ഈ സംരംഭം സ്ഥാപിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു. ആസ്ട്രേലിയൻ പത്രപ്രവർത്തകനും ഇന്റർനെറ്റ് വിദഗ്ദ്ധനുമായ ജൂലിയൻ അസാൻ‌ജെയാണ്‌ വിക്കിലീക്സിന്റെ ഡയറക്ടർ[3]. തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ വിക്കിലീക്സിന്റെ വിവരശേഖരം 12 ലക്ഷം കവിഞ്ഞു എന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു[4]. വിക്കിലീക്സിന് വിവരങ്ങൾ ചോർത്തിനൽകി എന്നാരോപിച്ച് അമേരിക്കൻ സൈനികനായ ബ്രാഡ്‌ലി മാനിങ് 2010 മുതൽ തടവിലാണ്[5].

വെളിപ്പെടുത്തലുകൾ

തിരുത്തുക

2010 ജൂലൈയിൽ അഫ്ഗാൻ വാർ ഡയറി എന്ന പേരിൽ അഫ്ഗാനിലെ യുദ്ധത്തെ കുറിച്ചുള്ള 90,000 ത്തിലധികം വരുന്ന രഹസ്യ വിവരങ്ങളുടെ ഒരു വൻശേഖരം വിക്കിലീക്സ് പുറത്തുവിടുകയുണ്ടായി[6].

 
ജൂലിയൻ അസാൻ‌ജെ, മുഖ്യപത്രാധിപർ

2010 നവംബർ 29 ന് പുറത്തുവിട്ട രേഖകളിൽ ഇന്ത്യയുട യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമം സംബന്ധിച്ച് അമേരിക്കയുടെ രഹസ്യനിലപാടിനെ പ്രതിഫലിപ്പിക്കുന്നവയുമുണ്ട് . യു .എസ്സിൻറെ 2,51,287 രഹസ്യരേഖകൾ ചോർന്നുകിട്ടിയെന്നു പറയുമ്പോഴും 220 എണ്ണം മാത്രമെ വിക്കിലീക്സ് പുറത്തുവിട്ടിട്ടുള്ളൂ. ഇന്ത്യയെപ്പറ്റി 3038 രഹസ്യരേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇന്ത്യയുടെ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഓരോ നീക്കവും സ്ഥാനപതിമാർ ചോർത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻറൻ നിർദ്ദേശം നൽകിയിട്ടുള്ളതായും പുറത്തുവിട്ട രേഖകളിൽ പറയുന്നു[7].

  1. Haddow, Douglas (7 April 2010). "Grim truths of Wikileaks Iraq video". The Guardian. London. Retrieved 7 April 2010. ... a Sweden based non-profit website
  2. 2.0 2.1 "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 671. 2011 ജനുവരി 03. Retrieved 2013 മാർച്ച് 07. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. McGreal, Chris. Wikileaks reveals video showing US air crew shooting down Iraqi civilians, The Guardian, April 5, 2010.
  4. "Wikileaks has 1.2 million documents?". Wikileaks. Archived from the original on 2008-02-16. Retrieved 28 February 2008.
  5. "ലോകക്കാഴ്ചകൾ" (PDF) (in മലയാളം). മലയാളം വാരിക. 2012 ഡിസംബർ 21. Archived from the original (PDF) on 2014-04-25. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  6. "Afghanistan war logs: the unvarnished picture". guardian.co.uk. 25 July 2010. Retrieved 26 July 2010.
  7. "India self-appointed frontrunner for UNSC seat, jeer US officials". timesofindia.indiatimes.com. 30 July 2010. Retrieved 30 November 2010.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

അഭിമുഖങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്കിലീക്‌സ്&oldid=4136906" എന്ന താളിൽനിന്ന് ശേഖരിച്ചത്