ജനുവരി 30
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 30 വർഷത്തിലെ 30-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 335 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 336).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1287 - രാജാവായിരുന്ന വാറുവെ ഹന്തവാഡി രാജ്യത്തെ സ്ഥാപിച്ചു കൊണ്ട് പാഗൻ രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1649 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്തു.
- 1820 - എഡ്വാർഡ് ബ്രാഡ്ഫീൽഡ് ട്രിനിറ്റി പെനിൻസുല സന്ദർശിക്കുകയും അന്റാർട്ടിക്കയുടെ കണ്ടെത്തൽ അവകാശപ്പെടുകയും ചെയ്തു.
- 1847 - യെർബ ബ്യൂണ കാലിഫോർണിയക്ക് സാൻ ഫ്രാൻസിസ്കോ കാലിഫോർണിയ എന്ന് നാമകരണം ചെയ്തു.
- 1902 - ലണ്ടനിൽ ആംഗ്ലോ-ജാപ്പനീസ് അലയൻസ് ഒപ്പുവച്ചു.
- 1933 – അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു.
- 1948 – ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി , നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു.
- 2007 – മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് വിസ്റ്റ പുറത്തിറക്കി.
- 2013 - നാരോ -1 ദക്ഷിണ കൊറിയ ആദ്യ റോക്കറ്റ് കാരിയർ വിക്ഷേപിച്ചു .
ജനനം
തിരുത്തുക- 1910 – സി. സുബ്രഹ്മണ്യം, ഇന്ത്യൻ ഹരിത വിപ്ലവകാലത്തെ കേന്ദ്ര കൃഷിമന്ത്രി
- 1933 – കെ.എം. മാണി, കേരള രാഷ്ട്രീയ നേതാവ്
മരണം
തിരുത്തുക- 1874 – രാമലിംഗസ്വാമികൾ, പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ആത്മീയാചാര്യൻ
- 1948 – മഹാത്മാഗാന്ധി
- 1948 – ഓർവിൽ റൈറ്റ്, അമേരിക്കൻ വൈമാനികൻ
മറ്റു പ്രത്യേകതകൾ
തിരുത്തുക- രക്തസാക്ഷി ദിനം (ഇന്ത്യ)