സച്ചിദാനന്ദൻ
മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം:[മേയ് 28], 1946 - ). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നുവെച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു.
കോയമ്പറമ്പത്ത് സച്ചിദാനന്ദൻ | |
---|---|
![]() | |
Occupation | പ്രൊഫസർ, ഇന്ദിരാഗാന്ധി ഓപ്പൺ യൂനിവെർസിറ്റി. |
Nationality | ഇന്ത്യൻ |
Genre | കവി, നിരൂപകൻ, തർജ്ജമ പഠനം |
Notable awards | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
Signature | ![]() |
ജീവിത രേഖതിരുത്തുക
1946മേയ് 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ[1] തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989[2], 1998[3]2000[4], 2009,2012[5] വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയും ആയി പ്രവത്തിക്കുന്നു
പുരസ്കാരങ്ങൾതിരുത്തുക
- കേരള സാഹിത്യ അക്കാദമിയുടെ ലേഖനങ്ങൾക്കുള്ള സി ബി കുമാർ അവാർഡ് , 1984
- ഇന്ത്യൻ യൂത്ത് അസോസിയേഷന്റെ (കേരളം) മികച്ച പൊതു നിരീക്ഷകനുള്ള പുരസ്കാരം, 1986
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം , 1989
- കവിതാ പരിഭാഷക്കുള്ള മദ്ധ്യപ്രദേശ് ഗവണ്മെന്റിന്റെ ശ്രീകാന്ത് വർമ ഫെല്ലോഷിപ്പ് , 1990
- സമഗ്ര സംഭാവനക്കുള്ള ഒമാൻ കൾചറൽ സെന്ററിന്റെ പുരസ്കാരം , 1993
- മഹാകവി ഉള്ളൂർ പുരസ്കാരം , 1996
- മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം, 1997
- കവിതക്കുള്ള ഭാരതീയ ഭാഷാ പരിഷദ് സംവത്സർ പുരസ്കാരം , കൊൽക്കൊത്ത , 1998
- നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം , 1999
- കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് , 1999
- കവിതക്കുള്ള ഗാനകൃഷ്ടി പുരസ്കാർ , കൊൽക്കൊത്ത , 2000
- കുമാരനാശാൻ പുരസ്കാരം , ചെന്നൈ , 2000
- ഓടക്കുഴൽ പുരസ്കാരം , 2001
- യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2001
- സാഹിത്യത്തിലൂടെ മാനവ സേവനം ചെയ്യുന്നതിനുള്ള കേരള സർക്കാറിന്റെ മാനവീയം കൾച്ചറൽ മിഷൻ പുരസ്കാരം, 2001
- സമഗ്ര സംഭാവനക്കുള്ള ബഹറിൻ കേരളീയ സമാജം പുരസ്കാരം , 2002
- കവിതക്കുള്ള ഗംഗാധർ മെഹർ ദേശീയ പുരസ്കാരം, സാമ്പൽപൂർ സർവകലാശാല , ഒറീസ , 2002
- കവിതക്കുള്ള പന്തളം കേരളവർമ പുരസ്കാരം , 2005
- ബാപ്പുറെഡ്ഡി ദേശീയ സാഹിത്യ പുരസ്കാരം, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, 2005
- വയലാർ അവാർഡ്, 2005
- സൗഹൃദ പുരസ്കാരം, പോളണ്ട് ഗവണ്മെന്റ്, 2005
- സാഹിത്യശ്രീ, ഹിന്ദി സമ്മേളൻ, ഡെൽഹി, 2006
- നൈറ്റ്‌ഹുഡ് ഓഫ് ദി ഓർഡർ ഓഫ് മെരിറ്റ്, ഇറ്റാലിയൻ ഗവണ്മെന്റ്, 2006
- ശ്രീ കേരള വർമ്മ സാഹിത്യ പുരസ്കാരം, 2006
- കെ കുട്ടികൃഷ്ണൻ സ്മാരക കവിതാ പുരസ്കാരം, 2007
- സമഗ്ര സംഭാവനക്കുള്ള സുബ്രഹ്മണ്യ ഷേണായ് സ്മാരക പുരസ്കാരം, 2008
- കടമ്മിനിട്ട രാമകൃഷ്ണൻ സ്മാരക പുരസ്കാരം, 2009
- പദ്മപ്രഭാ പുരസ്കാരം, 2009
- പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, 2009
- കേരള സാഹിത്യ അക്കാദമി ഫേല്ലോഷിപ്പ്, 2010
- കുസുമരാജ് ദേശീയ പുരസ്കാരം, 2011
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2012
- കുവെമ്പു ദേശീയ പുരസ്കാരം [6]
- പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം 2019 october
- എസ്.എസ്.എഫ് സാഹിത്യോത്സവ് അവാർഡ് 2019
നിരസിച്ച അവാർഡുകൾതിരുത്തുക
- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് - ഇന്ത്യയിൽ വർഗ്ഗീയത ശക്തമായിട്ടും മോദിയുടെ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന കാരണത്താലാണ് പ്രസ്തുത സ്ഥാനം രാജി വെച്ചത്. [7]
കൃതികൾതിരുത്തുക
കവിതകൾതിരുത്തുക
- എഴുത്തച്ഛനെഴുതുമ്പോൾ
- സച്ചിദാനന്ദന്റെ കവിതകൾ
- ദേശാടനം
- ഇവനെക്കൂടി
- കയറ്റം
- സാക്ഷ്യങ്ങൾ
- അപൂർണ്ണം
- വിക്ക്
- മറന്നു വച്ച വസ്തുക്കൾ
- വീടുമാറ്റം
- മലയാളം
- കവിബുദ്ധൻ
- സംഭാഷണത്തിനൊരു ശ്രമം
- അഞ്ചു സൂര്യൻ
- പീഡനകാലം
- വേനൽ മഴ തുടങ്ങി ഇരുപത് കവിതാ സമാഹാരങ്ങൾ
കൂടാതെ, 1965 മുതൽ 2005 വരെ എഴുതിയ (തെരഞ്ഞെടുത്ത) കവിതകൾ "അകം", "മൊഴി" എന്നിങ്ങനെ രണ്ട് സമാഹാരങ്ങളായി ഡി. സി. ബുക്സ് 2006ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവർത്തന കവിതാ സമാഹാരങ്ങൾതിരുത്തുക
- പടിഞ്ഞാറൻ കവിതകൾ
- മൂന്നാം ലോക കവിത
നാടകങ്ങൾതിരുത്തുക
- ശക്തൻ തമ്പുരാൻ
- ഗാന്ധി
യാത്രാവിവരണങ്ങൾതിരുത്തുക
- പല ലോകം പല കാലം
- മൂന്നു യാത്ര
പഠനങ്ങൾതിരുത്തുക
- കവിതയും ജനതയും
- അന്വേഷണങ്ങൾ
- പാബ്ലോ നെരൂദാ
ലേഖനസമാഹാരങ്ങൾതിരുത്തുക
- കുരുക്ഷേത്രം
- സംവാദങ്ങൾ സമീപനങ്ങൾ
- സംസ്കാരത്തിന്റെ രാഷ്ട്രീയം
- വീണ്ടുവിചാരങ്ങൾ
- മാർക്സിയൻ സൗന്ദര്യ ശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖന സമാഹാരങ്ങൾ
അവലംബംതിരുത്തുക
- ↑ മാതൃഭമി തൊഴിൽവാർത്ത ഹരിശ്രീ, 2013 ഏപ്രിൽ 27, പേജ് 5
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വിവർത്തനഗ്രന്ഥങ്ങൾ
- ↑ മനോരമ ന്യൂസ് വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/news/258872/131202
- ↑ http://www.mathrubhumi.com/news/kerala/malayalam/article-malayalam-news-1.589502
പുറം കണ്ണികൾതിരുത്തുക
- സച്ചിദാനന്ദന്റെ തെരഞ്ഞെടുത്ത കവിതകൾ 1965-1998 (സായാഹ്ന ഫൌണ്ടേഷൻ) Archived 2013-08-24 at the Wayback Machine.