ജനുവരി 1
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 45 ബി.സി. – ജൂലിയൻ കലണ്ടർ നിലവിൽവന്നു.
- 404 – റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
- 630 – പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
- 1600 – സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
- 1700 – റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
- 1788 – ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
- 1800 – ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പിരിച്ചു വിട്ടു
- 1801 – സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.
- 1808 – അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
- 1818 – മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
- 1873 – ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
- 1887 – വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
- 1906 – ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി.
- 1912 – ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.
- 1948 – ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു.
- 1978 – എയർ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
- 1995 – ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
- 1998 – യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായി.
- 1999 – യൂറോ നാണയം നിലവിൽവന്നു.
- 2003 – ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2007 – വിജയ് കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.
- 2007 – ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
- 2007 – ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
- 2015 – ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു.
കേരളം
തിരുത്തുക- 1945 - കോട്ടയം നാഷണൽ ബുൿ സ്റ്റാൾ ഒരു സ്വകാര്യസ്ഥാപനമായി തുടങ്ങി.
- 1881- കൊച്ചി കേരളമിത്രം പ്രസിദ്ധീകരണം ആരംഭിച്ചു (ദേവ്ജി ഭീംജി).
- 1957 - പാലക്കാട്, കണ്ണൂർ എന്നീ ജില്ലകൾ രൂപീകരിച്ചു
ഭാരതം
തിരുത്തുകജനനം
തിരുത്തുക- 1863 – പിയറി കുബെർറ്റിൻ, ആധുനിക ഒളിമ്പിക്സിന്റെ സ്ഥാപകൻ
- 1879 – ഇ.എം.ഫോസ്റ്റർ, ഇംഗ്ലീഷ് നോവലിസ്റ്റ്
- 1925 - പി.ജെ. ആന്റണി
- 1951 – നാനാ പടേക്കർ, ഇന്ത്യൻ നടൻ
മരണം
തിരുത്തുക- 1989 - ജി. ശങ്കരപ്പിള്ള
- 2007 – ടില്ലി ഒൾസൻ, അമേരിക്കൻ എഴുത്തുകാരി (ജ. 1912)
മറ്റു പ്രത്യേകതകൾ
തിരുത്തുക- പൊതുവർഷത്തിലെ നവവത്സരദിനം
- ക്രിസ്തുവർഷാരംഭം