ശബരിമല

പത്തനംതിട്ട ജില്ലയിലെ ഒരു മല

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരിനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് ശബരിമല. ഇവിടെയാണ് പ്രസിദ്ധ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ ശ്രീ ശബരിമല ധർമ്മശാസ്താക്ഷേത്രം നില കൊള്ളുന്നത്. [1] പത്തനംതിട്ട നഗരത്തിൽ നിന്ന് 72 കിലോമീറ്ററും[2] റാന്നിയിൽനിന്ന് 60 കിലോമീറ്ററും അകലെയാണ് ശബരിമല സ്ഥിതിചെയ്യുന്നത്. റാന്നിയിൽ നിന്ന് പമ്പവരെയാണ് റോഡ് ഉള്ളത്. ഇത് പെരിയാർ കടുവാ സങ്കേതത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് നില കൊള്ളുന്നത്.[3] സമുദ്രനിരപ്പിൽ നിന്നും ഏകദേശം 468 മീറ്റർ ഉയരത്തിലായാണ് ശബരിമല.[4] പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് സ്വാമി അയ്യപ്പൻ റോഡ്. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നദിയായ പമ്പാനദിയുടെ ഉദ്ഭവസ്ഥാനം എന്ന നിലയിലും അതിപ്രസിദ്ധമാണ് ഇവിടം.

ശബരിമല
മല
ശബരിമല
ശബരിമല is located in Kerala
ശബരിമല
ശബരിമല
Coordinates: 9°26′15″N 77°04′50″E / 9.4375°N 77.0805°E / 9.4375; 77.0805
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
ഉയരം
468 മീ(1,535 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
ടെലിഫോൺ കോഡ്0473
വാഹന റെജിസ്ട്രേഷൻകെ.എൽ.62
വെബ്സൈറ്റ്www.sabarimala.kerala.gov.in

ചിത്രശാല

തിരുത്തുക

ശബരിമലയിലെ സസ്യജാലം

തിരുത്തുക
  1. "SABARIMALA SREE DHARMA SASTHA TEMPLE". travancoredevaswomboard.org. Retrieved 2019-01-04.
  2. "Sabarimala". pathanamthitta.nic.in. Retrieved 2019-01-04.
  3. "Sabarimala". pathanamthitta.nic.in. District Administration Pathanamthitta. Retrieved 2019-01-04.
  4. "HOW TO REACH SABARIMALA". keralatourism.org. Retrieved 2019-01-04.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശബരിമല&oldid=4142018" എന്ന താളിൽനിന്ന് ശേഖരിച്ചത്