ജനുവരി 19
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 19 വർഷത്തിലെ 19-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 346 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 347).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1511 – മിരാൻഡോല ഫ്രഞ്ചുകാർക്ക് കീഴടങ്ങി.
- 1817 - ജനറൽ ജോസെ ഡെ സാൻ മാർട്ടിൻ നേതൃത്വത്തിൽ 5,423 സൈനികരുടെ ഒരു സൈന്യം, അർജന്റീനയിൽ നിന്നും ചിലിയെയും പെറുവിനെയും സ്വതന്ത്രമാക്കുന്നതിനായി ആൻഡീസ് കടന്നു.
- 1839 – ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദൻ കീഴടക്കി.
- 1966 – ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
- 1983 - നാസി യുദ്ധക്കുറ്റവാളി ക്ലൂസ് ബാർബി ബൊളിവിയയിൽ അറസ്റ്റിലാകുന്നു.
- 2006 – ജെറ്റ് എയർവേയ്സ് എയർ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയർവേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവനദാതാവായി.
- 2014 ബാനു നഗരത്തിൽ ഒരു പട്ടാള സംഘത്തിനിടയിലെ ബോംബ് സ്ഫോടനത്തിൽ 26 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു.