ജനുവരി 23
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 23 വർഷത്തിലെ 23-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 342 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 343).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1556 – ഷാൻക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
- 1571 - റോയൽ എക്സ്ചേഞ്ച് ലണ്ടനിൽ തുറന്നു.
- 1656 - ബ്ലെയിസ് പാസ്കൽ തന്റെ ലെറ്റേഴ്സ് പ്രൊവിൻഷ്യൽ വിഭാഗത്തിൽ ആദ്യത്തേത് പ്രസിദ്ധീകരിക്കുന്നു.
- 1793 - പോളണ്ടിന്റെ രണ്ടാം വിഭജനം.
- 1846 - ടുണീഷ്യയിലെ അടിമത്തം നിർത്തലാക്കി.
- 1870 - മൊണ്ടാനയിൽ യുഎസ് കുതിരപ്പടയാളികൾ 173 തദ്ദേശീയ അമേരിക്കക്കാരെ കൊല്ലുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളും, മരിയസ് കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നു.
- 1879 - ആംഗ്ലോ-സുലു യുദ്ധം: റൂർക്കിന്റെ ഡ്രിഫ്റ്റ് യുദ്ധം അവസാനിക്കുന്നു.
- 1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടിഷ് തോൽവികളിൽ അവസാനിക്കുന്ന ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും ഓറഞ്ച് ഫ്രീ സ്റ്റേറ്റ്സിന്റെയും ബ്രിട്ടീഷ് സേനകളുടെയും പോരാട്ടം അവസാനിച്ചു.
- 1999 – ഓസ്ട്രേലിയയിൽ നിന്നു വന്ന ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ഇന്ത്യയിൽ ഹിന്ദു തീവ്രവാദികളെന്നു കരുതപ്പെടുന്ന ചിലർ ചുട്ടുകൊന്നു.
- 2005 – യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു.
- 2018 - ലിബിയയിലെ ബെൻഗാസിയിൽ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെടുകയും "ഡസനോളം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. തീവ്രവാദികൾ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നവരാണെന്നു പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.
ജനനം
തിരുത്തുക- 1897 – സുഭാഷ്ചന്ദ്രബോസ്, ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്.
മരണം
തിരുത്തുക= മറ്റു പ്രത്യേകതകൾ=
തിരുത്തുകനേതാജി ദിനം (ദേശ്പ്രേ ദിവസ്)