ചിങ്ങം (നക്ഷത്രരാശി)
ഭാരതത്തിൽ സിംഹമായി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ചിങ്ങം. സൂര്യൻ മലയാളമാസം ചിങ്ങത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഏപ്രിൽ മാസം മുഴുവനും ചിങ്ങം രാശി കാണാൻ കഴിയും. M65, M66, M95, M105, NGC 3268 എന്നീ ഗ്യാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം. ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ചിങ്ങം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[1]
റെഗുലസ് (α Leonis), ദെനെബോല (β Leonis), അൽജിബ (γ1 Leonis), സോസ്മ (δ Leo), ചോർട്ട് (θ Leo), അൽ മിൻലിയർ അൽ ആസാദ് (κ Leo ), അൽത്തെർഫ് (λ Leo), സുബ്രാ (ο Leo ) എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. 11 നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ചിങ്ങത്തിന്റെ തലഭാഗം ഒരു അരിവാൾ പോലെയാണ്. ഇതാണ് മകം നക്ഷത്രം. സോസ്മ, ചോർട്ട് എന്നിയാണ് പൂരം നക്ഷത്രം. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്നത് ഉത്രം.
വോൾഫ് 359 എന്ന നക്ഷത്രം ഭൂമിയുടെ അടുത്തു കിടക്കുന്ന നക്ഷത്രങ്ങളിൽ ഒന്നാണ് (7.78 പ്രകാശവർഷം). സൂര്യനിൽ നിന്ന് 33 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 436 (Gliese 436) എന്ന നക്ഷത്രത്തിന് നെപ്ട്യൂണിന് തുല്യമായ പിണ്ഡമുള്ള ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
നക്ഷത്രങ്ങൾ
തിരുത്തുകതിളക്കമുള്ള ഏതാനും നക്ഷത്രങ്ങൾ ഉൾപ്പെട്ട നക്ഷത്രരാശിയാണ് ചിങ്ങം. പുരാതന കാലത്തു തന്നെ അന്നത്തെ നിരീക്ഷകരുടെ പ്രത്യേക ശ്രദ്ധക്ക് ഈ നക്ഷത്രങ്ങൾ പാത്രമാവുകയും അന്നു തന്നെ പേരുകൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.[2]
- റെഗുലസ്, ആൽഫ ലിയോണിസ് എന്ന ഈ നക്ഷത്രം ഒരു മുഖ്യധാരാനക്ഷത്രമാണ്. ഭൂമിയിൽ നിന്നും 77.5 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 1.34 ആണ്. ഇത് ഒരു ഇരട്ട നക്ഷത്രമാണ്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.7 ആണ്. ഒരു ബൈനോക്കുലറിലൂടെ നോക്കുകയാണെങ്കിൽ ഇതിനെ കാണാൻ കഴിയും. റെഗുലസ് എന്ന വാക്കിന്റെ അർത്ഥം ചെറിയ രാജാവ് എന്നാണ്.
- ഡെനിബോല എന്ന ബീറ്റ ലിയോണിസ് ചിങ്ങത്തിലെ തിളക്കം കൊണ്ട് രണ്ടാമത്തെ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 36 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 2.23 ആണ്. ഡെനിബോല എന്നതിന്റെ അർത്ഥം സിംഹത്തിന്റെ വാൽ എന്നാണ്.
- അൽജീബ എന്നറിയപ്പെടുന്ന ഗാമാ ലിയോണിസ് ഒരു ദ്വന്ദ്വനക്ഷത്രം ആണ്. ഒരു ദൂരദർശിനിയിൽ കൂടെ ഇവയെ വേർതിരിച്ചു കാണാനാവും. 2.61 കാന്തിമാനമുള്ള ഇതിലെ പ്രാഥമിക നക്ഷത്രം ഒരു ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 600 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം. 3.6 കാന്തിമാനമുള്ള രണ്ടാമത്തെ നക്ഷത്രം ഭൂമിയിൽ നിന്നും 126 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. 40 ലിയോണിസ് എന്ന ഒരു നക്ഷത്രത്തെ കൂടി ഇതിനോട് ചേർന്ന് കാണാൻ കഴിയും. 4.8 ആണ് ഇതിന്റെ കാന്തിമാനം. നെറ്റിത്തടം എന്നാണ് അൽജീബ എന്ന വാക്കിനർത്ഥം.
- സോസ്മ എന്ന ഡെൽറ്റ ലിയോണിസ് ഭൂമിയിൽ നിന്ന് 58 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ കാന്തിമാനം 2.58 ആണ്.
- എപ്സിലോൺ ലിയോണിസ് കാന്തിമാനം 3 ഉള്ള ഒരു മഞ്ഞ ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നുള്ള ഇതിന്റെ അകലം 251 പ്രകാശവർഷമാണ്.
- സീറ്റ ലിയോണിസ് അധാഫെറ എന്നു കൂടി അറിയപ്പെടുന്ന ഇത് യഥാർത്ഥത്തിൽ മൂന്നു നക്ഷത്രങ്ങൾ (optical triple star) കൂടിയതാണ്. ഇതിൽ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം ഒരു വെള്ളക്കുള്ളൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 260 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.65 ആണ്. ഇതിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 39 ലിയോണിസ് എന്ന നക്ഷത്രത്തിന്റെ കാന്തിമാനം 5.8ഉം വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന 35 ലിയോണിസ് എന്ന നക്ഷത്രത്തിന്റെ കാന്തിമാനം 6ഉം ആണ്.
- ലോട്ട ലിയോണിസ് ഇതൊരു ബൈനറി നക്ഷത്രമാണ്. ഒരു ഇടത്തരം അമേച്വർ ദൂരദർശിനി ഉപയോഗിച്ചാൽ ഇവയെ വേർതിരിച്ചു കാണാൻ കഴിയും. തിന്റെസ് കാന്തിമാനം 4 ആണ്. ഭൂമിയിൽ നിന്നും 79 പ്രകാശ വർഷം അകലെ കിടക്കുന്നു.
- ടൗ ലിയോണിസ് ഒരു ഇരറ്റ നക്ഷതമാണ്. ഇതിൽ 5 കാന്തിമാനമുള്ള നക്ഷത്രം ഭൂമിയിൽ നിന്നും 621 പ്രകാശവർഷം അകലെ കിടക്കുന്നു.
പേര് | കാന്തിമാനം | അകലം |
---|---|---|
റെഗുലസ് | 1.3 | 69 പ്രകാശവർഷം |
അൽജിയെബ | 1.90 | 190 പ്രകാശവർഷം |
ഡെനബോള | 1.60 | 43 പ്രകാശവർഷം |
സോസ്മ | 2.60 | 82 പ്രകാശവർഷം |
എപ്സിലോൺ ലിയോണിസ് | 3 | 251 പ്രകാശവർഷം |
അസാഡ് ഒസ്ട്രാലിസ് | 2.98 | 310 പ്രകാശവർഷം |
സീറ്റ ലിയോണിസ് | 3.65 | 260 പ്രകാശവർഷം |
വിദൂരാകാശ പദാർത്ഥങ്ങൾ
തിരുത്തുകM 65, M 66, M 95, M96, M 105, NGC 3628 എന്നിവയാണ് ചിങ്ങം രാശിയിലെ പ്രധാന താരാപഥങ്ങൾ. പ്രസിദ്ധമായ ചിങ്ങ വലയം ഈ രാശിയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ടെണ്ണവും അവസാനത്തേതും ചിങ്ങത്രയം എന്ന പ്രാദേശിക താരാപഥ ഗ്രൂപ്പിൽ ഉൾപ്പെടുന്നവയാണ്. ഹൈഡ്രജൻ, ഹീലിയം വാതകങ്ങളാണ് ഈ വലയത്തിൽ ഉള്ളത്.
ചിങ്ങത്രയത്തിൽ വരുന്ന ഒരു താരാപഥമാണ് M66. ഭൂമിയിൽ നിന്നും 370 ലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ചിങ്ങത്രയത്തിലെ മറ്റു ഗാലക്സികളുടെ ഗുരുത്വ വലിവു മൂലം ഇതിന്റെ ആകൃതിക്ക് വൈരൂപ്യം വന്നിട്ടുണ്ട്.[3] M 65, M 66 എന്നിവ ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ചു കൊണ്ടു തന്നെ കണ്ടെത്താനാവുന്നതാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
M 95, M 96 എന്നിവ സർപ്പിള ഗാലക്സികളാണ്. ഭൂമിയിൽ നിന്നും 200 ലക്ഷം പ്രകാശവർഷം അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. വലിയ ദൂരദർശിനിയിൽ കൂടി നോക്കിയാൽ മാത്രമെ ഇവയുടെ ഘടന ശരിക്കും വ്യക്തമാവുകയുള്ളു. ഈ ജോഡികളുക്കു സമീപത്തായി തന്നെ M 105 എന്ന ഗാലക്സിയും കാണാൻ കഴിയും. ഇതൊരു ദീർഘവൃത്താകാര ഗാലക്സിയാണ്. കാന്തിമാനം 9 ഉള്ള ഇതും ഭൂമിയിൽ നിന്നും ഏകദേശം 200 ലക്ഷം പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1784ൽ വില്യം ഹെർഷൽ ആണ് NGC 2903 എന്ന സർപ്പിള ഗാലക്സി കണ്ടെത്തിയത്. വലിപ്പത്തിലും ആകൃതിയിലും ആകാശഗംഗയോട് സാമ്യമുള്ള ഈ താരാപഥം ഭൂമിയിൽ നിന്നും 250 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കേന്ദ്രഭാഗത്ത് നക്ഷത്ര രൂപീകരണം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ താരാപഥത്തിന്റെ പുറമെയുള്ള ഭാഗങ്ങളിൽ നിരവധി തുറന്ന താരാവ്യൂഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[3]
ചിങ്ങം നക്ഷത്രരാശിയിൽ ഏതാനും വലിയ ക്വാസാർ ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്.[4]
ചിങ്ങം നക്ഷത്രരാശിയിലെ ചാന്ദ്രഗണങ്ങൾ
തിരുത്തുകചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതിൽ തലഭാഗത്തെ നാലു നക്ഷത്രങ്ങളെ ചേർത്ത് ആയില്യം എന്ന ചാന്ദ്രഗണമായി കണക്കാക്കാറുണ്ട്. റെഗ്യുലസും തൊട്ടടുത്ത്, തോൾ ഭാഗത്തുള്ള നക്ഷത്രവും ചേർത്ത് മകം എന്ന ചാന്ദ്രഗണമായി പരിഗണിക്കുന്നു. (റഗ്യുലസിനെ മാത്രമായും മകം എന്നു വിളിക്കുന്നുണ്ട്). നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ ചേർന്ന് പൂരം ചാന്ദ്രഗണം രൂപപ്പെചുന്നു. വാലിന്റെ ഭാഗത്തുള്ള നക്ഷത്രമാണ് ഉത്രം.[5]
ഉൽക്കാവർഷം
തിരുത്തുകനവംബർ മാസത്തിലാണ് ലിയോണിഡ്സ് ഉൽക്കാവർഷം ഉണ്ടാകാറുള്ളത്. നവംബർ 14-15 എന്നീ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ഉൽക്കകളെ കാണാൻ കഴിയുക. 65P/ടെമ്പൽ-ടട്ടിൽ എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ഈ ഉൽക്കകൾ രൂപം കൊള്ളുന്നത്. 35 വർഷത്തിലൊരിക്കലാണ് ഇത് ഏറ്റവും ശക്തി കൂടുക. മണിക്കൂറിൽ 10 ഉൽക്കകൾ വരെ ഈ സമയത്ത് കാണാൻ കഴിയും.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അവലംബം
തിരുത്തുക- ↑ "വ്യാഴമാറ്റം; ചിങ്ങം രാശിക്കാർക്ക് എങ്ങനെ?".
- ↑ "1194 പുതുവർഷഫലം".
- ↑ 3.0 3.1 Wilkins, Jamie; Dunn, Robert (2006). 300 Astronomical Objects: A Visual Reference to the Universe. Buffalo, New York: Firefly Books. ISBN 978-1-55407-175-3.
- ↑ Prostak, Sergio (11 January 2013). "Universe's Largest Structure Discovered". scinews.com. Retrieved 15 January 2013.
- ↑ "2020 ജൂലൈയിലെ ആകാശം". ലൂക്ക സയൻസ് പോർട്ടൽ (in Malayalam). luca.co.in. 2020-07-01. Retrieved 2020-09-13.
{{cite web}}
: CS1 maint: unrecognized language (link)
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം | ||||||||||||
മേടം | ഇടവം | മിഥുനം | കർക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |