തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പുഴയാണ് മാമം പുഴ. [1] ഇംഗ്ലീഷ്: Mamam River. തിരുവനന്തപുരത്തെ പന്തലക്കോട്ട് കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് 27 കിലോ മീറ്റർ [2] പടിഞ്ഞാറേക്ക് ഒഴുകി അഞ്ചുതെങ്ങ് കായലിൽ ചേരുന്നു. [3] 144 കിലോമീറ്ററാണ് നദീതടം.[4] ആറ്റിങ്ങല്ലിന്റെ ഒരു വശം ഈ പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.

മാമം പുഴ

മുടക്കൽ പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുകൂടെ ഒഴുകുന്ന ഈ പുഴ ആറ്റിങ്ങലിലെ ആണ്ടൂർക്കോണത്തു വച്ച് രണ്ടായി പിരിയുന്നു. ഒരു കൈവഴി പടിഞ്ഞാറേക്ക് ഒഴുകി വാമനപുരം പുഴയിൽ ചേരുന്നു. മറ്റേ കൈവഴി തെക്കോട്ട് ഒഴുകി എഞ്ചക്കൽ കടന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് അഞ്ചുതെങ്ങ് തടാകത്തിൽ ചേരുന്നു. ഈ കൈവഴിക്കിടയിലാണ് ചങ്ങണം [5]ചെക്ക് ഡാം സ്ഥാപിച്ചിരിക്കുന്നത്.

റഫറൻസുകൾതിരുത്തുക

  1. http://www.neptjournal.com/upload-images/NL-36-23-(23)-B-176.pdf
  2. http://www.kerenvis.nic.in/Database/Ayroor_1843.aspx
  3. Rajesh Reghunath, Nokoshini, Shoby Sankar, Rohini.G.R. and Binoj Kumar R.B. 2006. Anomalous spatial variation of water pH in the Mamam river basin, South Kerala, India. Fourth Indian Environmental Congress-2006, Amritha Vishwa Vidya Nilayam, Kollam
  4. https://neptjournal.com/upload-images/NL-32-16-(16)B-1632com.pdf
  5. "MAMAM RIVER" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-09.
"https://ml.wikipedia.org/w/index.php?title=മാമം_പുഴ&oldid=3604783" എന്ന താളിൽനിന്ന് ശേഖരിച്ചത്