കൽപ്പാത്തിപ്പുഴ

ഇന്ത്യയിലെ നദി
(കൽ‌പ്പാത്തിപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.

കല്പാത്തിപ്പുഴ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലയിടുക്കുകളിൽ നിന്നാണ് കൽപ്പാത്തിപ്പുഴ ഉൽഭവിക്കുന്നത്. ‍വാളയാറിന് വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികൾ (നദികൾ)‍ ചേർന്നാണ് കൽപ്പാത്തിപ്പുഴ ഉണ്ടാവുന്നത്. മലമ്പുഴ, വാളയാർ, കോരയാറ്, വരട്ടാറ് എന്നിവയാണ് അവ. പ്രശസ്തമായ മലമ്പുഴ അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. പുഴ പാലക്കാട് പട്ടണത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കൽപ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കൽപ്പാത്തിപ്പുഴയ്ക്കു നൽകിയിരിക്കുന്നത്. പാലക്കാടിന് പടിഞ്ഞാറുള്ള പറളിയിൽ വച്ച് കൽപ്പാത്തിപ്പുഴ ഭാരതപ്പുഴയിൽ ചേരുന്നു.

കേരളത്തിന്റെ മറ്റു നദികളെപ്പോലെ കൽപ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത മണൽ‌വാരലാണ്. ഇത് നദിയുടെ അടിത്തട്ടിൽ പല കുഴികളും നിർമ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികൾ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനൽക്കാലത്ത് ആഫ്രിക്കൻ പച്ചയും മറ്റ് പാഴ്ച്ചെടികളും കൽപ്പാത്തിപ്പുഴയെ മൂടുന്നു.

കൽപ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൽപ്പാത്തിപ്പുഴ&oldid=2844850" എന്ന താളിൽനിന്ന് ശേഖരിച്ചത്