കവ്വായി കായൽ

കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ്‌ കവ്വായി

കേരളത്തിലെ വലിയ മൂന്നാമത്തെ കായലും[1]ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ്‌ കവ്വായി. കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായൽ. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കവ്വായി കായലിൽ ധാരാളം ദ്വീപുകളുണ്ട്.

കവ്വായി കായൽ

വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തിലുള്ള കായലിന്റെ ജലജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.

പെരുവമ്പ, കവ്വായി, രാമപുരം എന്നീ നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിർമ്മിതമായ സുൽത്താൻ തോട് കവ്വായി കായലിനേയും വളപട്ടണം പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്നു. 1264 കിലോ മീറ്ററോളം പരന്നു കിടക്കുന്ന കവ്വായി കായൽ, ഏഴു പുഴകൾ ചേർന്നതാണ്. കവ്വായി, പെരുമ്പ, നീലേശ്വരം, കാര്യങ്കോട്, രാമപുരം, കുണിയൻ എന്നിവയാണവ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ് [2]

ജൈവജാലങ്ങൾതിരുത്തുക

കവ്വായി കായൽ അപൂർവയിനം ദേശാടന പക്ഷികളുടെ താവളമാണ്. കൂടാതെ അപൂർവയിനം കണ്ടൽ ചെടികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ്[1]. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായിക്കായലിന്റെ പ്രത്യേകതയാണ്.

ദേശീയ നീർത്തട പദവിതിരുത്തുക

ദേശീയ നീർത്തട പദവിക്കായി പ്രവർത്തനങ്ങൾ നടക്കുന്നു.

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 മാതൃഭൂമി (2009 ഡിസംബർ 4). "'കവ്വായി കായൽ: മൂല്യങ്ങളും ഭീഷണികളും' സെമിനാർ നാളെ" (html). മാതൃഭൂമി. ശേഖരിച്ചത് 2010 ജനുവരി 2.
  2. http://news.keralakaumudi.com/beta/news_files/NKNR0079182/NKNR0079182.php
"https://ml.wikipedia.org/w/index.php?title=കവ്വായി_കായൽ&oldid=3219249" എന്ന താളിൽനിന്ന് ശേഖരിച്ചത്