കുയ്യാലി പുഴ
(തലശ്ശേരി പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യാലി പുഴ. തലശ്ശേരി പുഴ എന്നും അറിയപ്പെടുന്നു. ചെറുവാഞ്ചേരി, മുതിയങ്ങ, പാട്യം, മൊകേരി, പന്തക്കൽ (മയ്യഴി) എന്നീ ഗ്രാമങ്ങളിലൂടെയും തലശ്ശേരി നഗരാതിർത്തിയിലൂടെയും ഒഴുകുന്ന ഈ നദിക്ക് 28 കി.മീ. ദൈർഘ്യമുണ്ട്. നദിയുടെ നീർത്തടത്തിന് 157.59 കി. മീ. വിസ്തീർണ്ണമുണ്ട്.[1]
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-11-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-08-27.