എലത്തൂർപ്പുഴ എന്നും അറിയുന്ന കോരപ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. അകലാപ്പുഴയും പൂനൂർപ്പുഴയുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികൾ. ഇവ വയനാട് ജില്ലയിലെ മലനിരകളിൽ നിന്ന് ഉൽഭവിക്കുന്നു. എലത്തൂർ വെച്ച് കോരപ്പുഴ അറബിക്കടലിൽ ലയിക്കുന്നു. പുഴയുടെ കടലിനോട് ചേർന്നുള്ള 25 കിലോമീറ്റർ ദൂരം ജലഗതാഗത യോഗ്യമാണ്.

കോരപ്പുഴ
Physical characteristics
നദീമുഖംഅറബിക്കടൽ
നീളം40 കി.മി. (13.0 മൈൽ)
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

പണ്ടത്തെ മലബാർ ജില്ലയിലെ വടക്കൻ മലബാറിനും തെക്കൻ മലബാറിനും ഇടയ്ക്കുള്ള അതിർത്തിയായി കോരപ്പുഴയെ കരുതിയിരുന്നു. ഇരുപതാം നൂറ്റാണ്ടുവരെ വടക്കൻ മലബാറിലെ നായർ, തിയ്യർ സമുദായങ്ങൾക്ക് കോരപ്പുഴയ്ക്കു തെക്കുള്ളവരുമായി വിവാഹബന്ധം സ്വീകാര്യമായിരുന്നില്ല. അങ്ങനെ ചെയ്യുന്ന സ്ത്രീകളെ ഭ്രഷ്ട് കൽപ്പിച്ച് സമുദായത്തിൽ നിന്നു പുറത്താക്കിയിരുന്നു.

ഇവയും കാണുക തിരുത്തുക

കണയങ്കോട് എന്ന സ്ഥലത്തു വെച്ച് രാമൻപുഴ, നെല്ല്യാടിപ്പുഴ, അകലാപ്പുഴ എന്നിവ് കൂടിച്ചേർന്നാണു കോരപ്പുഴയായി മാറുന്നത്. ഈ പുഴയിലൂടെ വില്ല്യം ലോഗൻ നടത്തിയ തോണിയാത്രയുടെ മലബാർ മാനുവൽ വിവരണം ഹൃദ്യമാണ്.

അവലംബം തിരുത്തുക

  • "വിവരങ്ങൾ". കേരള നദീജല സംരക്ഷണ സമിതി. ശേഖരിച്ചത് ജനുവരി 26, 2006.
  • മലബാർ മാനുവൽ (രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് വില്യം ലോഗൻ, ആദ്യം പ്രസിദ്ധീകരിച്ചത് 1887-ൽ, ഏഷ്യൻ എഡ്യുക്കേഷണൽ സർവീസസ് 1951-ൽ പുന:പ്രസിദ്ധീകരിച്ചു.
  • മലബാറിലെ നായന്മാർ വാല്യം III എഫ്. ഫാസെറ്റ്, ആദ്യം പ്രസിദ്ധീകരിച്ചത് 1901-ൽ.


കുറിപ്പുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കോരപ്പുഴ&oldid=3280663" എന്ന താളിൽനിന്ന് ശേഖരിച്ചത്