പ്രധാന മെനു തുറക്കുക

കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ. കേരളത്തിൽ ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ വളപ്പട്ടണം പുഴയുമായി ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു[1][2] ഇതിനെ പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.[അവലംബം ആവശ്യമാണ്]

കേരളത്തിലെ നദികൾ
 1. പെരിയാർ
 2. ഭാരതപ്പുഴ
 3. പമ്പാ നദി
 4. ചാലിയാർ
 5. കടലുണ്ടിപ്പുഴ
 6. അച്ചൻ‌കോവിലാറ്
 7. കല്ലടയാർ
 8. മൂവാറ്റുപുഴയാർ
 9. മുല്ലയാർ
 10. വളപട്ടണം പുഴ
 11. ചന്ദ്രഗിരി പുഴ
 12. മണിമലയാർ
 13. വാമനപുരം പുഴ
 14. കുപ്പം പുഴ
 15. മീനച്ചിലാർ
 16. കുറ്റ്യാടി നദി
 17. കരമനയാർ
 18. ഷിറിയ പുഴ
 19. കാര്യങ്കോട് പുഴ
 20. ഇത്തിക്കരയാർ
 21. നെയ്യാർ
 22. മയ്യഴിപ്പുഴ
 23. പയ്യന്നൂർ പുഴ
 24. ഉപ്പള പുഴ
 25. ചാലക്കുടിപ്പുഴ
 26. കരുവന്നൂർ പുഴ
 27. താണിക്കുടം പുഴ
 28. കീച്ചേരിപ്പുഴ
 29. അഞ്ചരക്കണ്ടി പുഴ
 30. തിരൂർ പുഴ
 31. നീലേശ്വരം പുഴ
 32. പള്ളിക്കൽ പുഴ
 33. കോരപ്പുഴ
 34. മോഗ്രാൽ പുഴ
 35. കാവേരിപ്പുഴ
 36. മാനം നദി
 37. ധർമ്മടം പുഴ
 38. ചിറ്റാരി പുഴ
 39. കല്ലായിപ്പുഴ
 40. രാമപുരം പുഴ
 41. അയിരൂർ പുഴ
 42. മഞ്ചേശ്വരം പുഴ
 43. കബിനി നദി
 44. ഭവാനി നദി
 45. പാംബാർ നദി
 46. തൊടുപുഴയാർ

ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.[1]. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. പഴയങ്ങാടി എത്തും മുന്നേ, പന്നിയൂർ ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.

ജലഗതാഗതത്തിനായി നിർമ്മിച്ച സുൽത്താൻതോടു് വഴി കുപ്പം പുഴയെ രാമപുരം പുഴയുമയി ബന്ധിപ്പിച്ചിട്ടുണ്ടു്

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

 1. 1.0 1.1 ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 1996ൽ പുറത്തിറക്കിയ വികസന രേഖ
 2. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ മലബാർ മാന്വലിന്റെ മലയാള പരിഭാഷാ പതിപ്പ്
"https://ml.wikipedia.org/w/index.php?title=കുപ്പം_പുഴ&oldid=2294863" എന്ന താളിൽനിന്ന് ശേഖരിച്ചത്