മണിമലയാർ തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. ഉപഗ്രഹ ഭൂപടങ്ങൾ പ്രചാരത്തിലാകുന്നതിന് മുമ്പ് ഈ നദി പമ്പാ നദിയുടെ കൈവഴിയായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം. ഉത്ഭവ സ്ഥാനത്ത് പുല്ലുകയാർ എന്ന പേരിലറിയപ്പെടുന്ന ഈ നദി എരുമേലിയ്ക്കു സമീപമുള്ള കൊരട്ടി ഗ്രാമത്തിലെത്തുമ്പോൾ കൊരട്ടിയാർ എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ വിഷഘ്ന എന്നൊരു പേരും ഈ നദിക്കുണ്ട്. ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയിൽ വെച്ചാണ് വേമ്പനാട് കായലിൽ ചേരുന്നത്. പമ്പയുടെ കൈവഴികളിലൊന്നായ കോലറയാർ മണിമലയാറിന്റെ കൈവഴിയിൽ നിരണത്ത് വെച്ച് ചേരുന്നു. പമ്പയുടെ ഒരു പ്രധാനകൈവഴി കടപ്ര കീച്ചേരി വാൽക്കടവിൽ വെച്ചും മണിമലയാറിൽ ചേരുന്നു. തിരുവല്ലയാണ് നദീതീരത്തുള്ള ഏറ്റവും വലിയ പട്ടണം. ഇപ്പോൾ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത് തുകലശ്ശേരി വഴി ഒഴുകുന്ന നദിയുടെ കൈവഴിയിലാണ്. അതുപോലെ ആറന്മുള ഉതൃട്ടാതി വള്ളംകളിയിലും വള്ളസദ്യക്കും നിലവിൽ പങ്കെടുക്കുന്ന 52 പള്ളിയോടങ്ങളിൽ വെൺപാല കദളിമംഗലം പള്ളിയോടം മാത്രമാണ് മണിമലയാറ്റിലുള്ള ഒരേയൊരു പള്ളിയോടം (ആറന്മുള ശൈലി ചുണ്ടൻ വള്ളം). എന്നാൽ പണ്ട് കാലത്ത് മണിമലയാറ്റിൽ ഇരവിപേരൂർ, വള്ളംകുളം, ഇരുവെള്ളിപ്പറ എന്നീ പള്ളിയോടങ്ങളുമുണ്ടാരുന്നതായി പറയപ്പെടുന്നു.പത്തനംതിട്ടയിലൂടെ ഒഴുകുന്ന മണിമലയാറിലെ ജലത്തിൻ്റെ അളവും മറ്റും പരിശോധിക്കുന്ന കേന്ദ്ര ഗവൺമൻ്റെ സ്ഥാപനമായ സെൻട്രൽ വാട്ടർ കമ്മീഷൻ മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ M.നോർത്ത് (മടത്തുംഭാഗം, വാർഡ് -7) എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് നൽകുന്ന അളവുകൾ പ്രകാരമാണ് നദിയിലെ ജലനിരപ്പ് കണക്കാക്കുന്നത്.

മണിമലയാർ
മണിമലയാർ ചെറുവള്ളിയ്ക്കു സമീപം
നദിയുടെ പേര്മണിമലയാർ
മറ്റ് പേര് (കൾ)പുല്ലകയാർ, വല്ലപ്പുഴ, കൊരട്ടിയാർ, വിഷഘ്ന
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൾഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ
Physical characteristics
പ്രധാന സ്രോതസ്സ്Muthavara hills, Western ghats
2,500 അടി (760 മീ)
നദീമുഖംകുട്ടനാട്ചിത്തിരപ്പള്ളിയിൽ വച്ച് വേമ്പനാട് കായലിൽ ചേരുന്നു വച്ച്
നീളം91.73 കി.മീ (57.00 മൈ)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി802.90 കി.m2 (310.00 ച മൈ)
Landmarksകല്ലൂപ്പാറ ഭഗവതിക്ഷേത്രം,
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

ഭൂമിശാസ്ത്രപരമായി ഒരു സ്വതന്ത്ര നദിയാണ് മണിമല. ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ പശ്ചിമഘട്ടത്തിലെ മുത്തവറ കുന്നുകളിൽനിന്ന് സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1156 അടി ഉയരത്തിൽനിന്നാണ് ഇതിൻ്റെ ഉത്ഭവം. ഏകദേശം 92 കിലോമീറ്റർ നീളമുള്ള ഇത് ഏകദേശം 847 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശത്തിലൂടെ ഒഴുകുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെയാണ് ഈ നദി കടന്നുപോകുന്നത്. ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, മണിമല, കോട്ടാങ്ങൽ, കുളത്തൂർമൂഴി, വായ്പൂർ, മല്ലപ്പള്ളി, കീഴ്വായ്പൂർ, തുരുത്തിക്കാട്, കോമളം/കുരഞ്ഞൂർ കടവ്, കല്ലൂപ്പാറ, വള്ളംകുളം, കറ്റോട് & കുറ്റൂർ (തിരുവല്ല നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങൾ, ഞെട്ടുകരപ്പുറം, പുളികീഴ്, നെടുമ്പുറം, നീരേറ്റുപുറം, അമിച്ചക്കരി, മുട്ടാർ, കിടങ്ങറ, പുളിങ്കുന്ന്, വെളിയനാട്, രാമങ്കരി, മങ്കൊമ്പ് എന്നിവ മണിമലയാറിൻ്റെ തീരത്താണ്. കിടങ്ങറ പിന്നിടുന്ന മണിമലയാർ രണ്ട് ശാഖകളായി പിരിയുന്നു. നദിയുടെ രണ്ടാമത്തെ ശാഖ കുന്നംകരി, കാവാലം, കൈനകരി വഴി വേമ്പനാട് കായലിലേക്ക് ഒഴുകുന്നു. ഇതിൻ്റെ ആകെ ദൈർഘ്യം 92 കിലോമീറ്ററായി കണക്കാക്കപ്പെടുന്നു. കടലിലേക്ക് നേരിട്ട് ഒഴുകാത്ത നാല് പ്രധാന നദികളിൽ ഒന്നാണിത്. ഈ നദികൾ (മീനച്ചിൽ, പമ്പ, മണിമല, അച്ചൻകോവിൽ) വിശാലമായ വേമ്പനാട് കായലിലേക്കാണ് ഒഴുകുന്നത്. ഈ കൂറ്റൻ തടാകത്തിന് തോട്ടപ്പള്ളി സ്പിൽവേയിലും തണ്ണീർമുക്കം ബണ്ടിലുമായി രണ്ട് ഔട്ട്‌ലെറ്റുകൾ മാത്രമേയുള്ളു. വേലിയേറ്റ സമയത്ത് കടൽ വെള്ളം കയറുന്നത് തടയാൻ നിർമ്മിക്കപ്പെട്ട രണ്ട് മനുഷ്യ നിർമ്മിത തടയണകളാണിവ. അല്ലാത്തപക്ഷം പ്രദേശത്തെ താഴ്ന്ന നെൽപ്പാടങ്ങൾ (സമുദ്രനിരപ്പിൽ നിന്ന് ശരാശരി 2.5 മീറ്റർ താഴെ) കൃഷിയോഗ്യമല്ലാതാകുമായിരുന്നു.

മണിമലയാറും പമ്പാ നദിയും സംഗമിക്കുന്ന ഒരു പുരാതന ഉൾനാടൻ തുറമുഖമായാണ് നിരണം ചരിത്രപരമായി അറിയപ്പെടുന്നത്. മണിമലയാറിനു തീരത്തെ കവിയൂരിൽ പുരാതന ശിലാക്ഷേത്രങ്ങൾ ഇപ്പോഴും കാണാൻ കഴിയുന്നു.

മധ്യതിരുവിതാംകൂറിലെ ഒരു പ്രധാന ജലമാർഗമാണ് മണിമലയാർ. കോട്ടയം-ഇടുക്കി ജില്ലകളിലെ പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന നദി മണിമല ജംഗ്ഷനിലെ സമതലപ്രദേശങ്ങളിലെത്തുകയും തുടർന്ന് ഇടനാട്ടിലെ സമതലങ്ങളിലൂടെയും കേരളത്തിലെ നെല്ലറയായ കുട്ടനാട് മേഖലയിലൂടെയും ഒഴുകുന്നു. നദിയുടെ അടിത്തട്ടിലെ മണൽ ഖനനം നദിയുടെ നീരൊഴുക്ക് കുറയുന്നതിന് കാരണമായി. നദിയിലെ മലിനീകരണം ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നമാണ്.

ചിത്രശാല

തിരുത്തുക

9°21′N 76°33′E / 9.350°N 76.550°E / 9.350; 76.550

"https://ml.wikipedia.org/w/index.php?title=മണിമലയാർ&oldid=4286351" എന്ന താളിൽനിന്ന് ശേഖരിച്ചത്