ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, മുൻ ലോകസഭാംഗവുമാണ്‌ കെ. മുരളീധരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ കേരള പ്രസിഡണ്ടായിരുന്ന (KPCC) കെ. മുരളീധരൻ, കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകനാണ്.

കെ. മുരളീധരൻ
[undefined] error: {{lang}}: no text (help)


നിലവിൽ
പദവിയിൽ 
2011
നിയോജക മണ്ഡലം വട്ടിയൂർക്കാവ്

ലോക്സഭ അംഗം
പദവിയിൽ
1989-1996–1999-2004
നിയോജക മണ്ഡലം കോഴിക്കോട്
ജനനം (1957-05-14) 14 മേയ് 1957 (വയസ്സ് 61)
തൃശ്ശൂർ, കേരളം
ഭവനം തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ
ദേശീയത ഭാരതീയൻ
പഠിച്ച സ്ഥാപനങ്ങൾ

മാർ ഇവാനിയോസ് കോളേജ്

കേരളാ ലോ അക്കാദമി (എൽ.എൽ.ബി.)
രാഷ്ട്രീയപ്പാർട്ടി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1981-2005, 2011-തുടരുന്നു) നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (2005-2011)

ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (2005-2006)
മതം ഹിന്ദുമതം
ജീവിത പങ്കാളി(കൾ) ജ്യോതി മുരളീധരൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന മുരളീധരൻ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ അദ്ദേഹം ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന പാർട്ടിയുടെ പ്രസിഡണ്ടാകുകയും പിന്നീട് പാർട്ടി എൻ.സി.പിയിൽ ലയിച്ചപ്പോൾ സംസ്ഥാനപ്രസിഡണ്ടായി നിയമിക്കപ്പെടുകയുമായിരുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന പേരിൽ കെ. മുരളീധരനെയും, എം.പി. ഗംഗാധരനെയും എൻ.സി.പി. ദേശീയ നേതൃത്വം 2009 ജൂലൈ 31-ന്‌ പുറത്താക്കി. തുടർന്ന് 2011-ൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുരളി 2011 മുതൽ വട്ടിയൂർകാവ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് .[1]. 2011 ഫെബ്രുവരി 15-നു് കെ. മുരളീധരനെ കോൺഗ്രസിലേക്ക് തിരിച്ചെടുത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി മൊഹ്‌സീന കിദ്വായ് ആണ് ഈഡിപ്പസ് കോംപ്ലെക്സ് എന്ന കെട്ടിടത്തിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. [2]

രാഷ്ട്രീയജീവിതംതിരുത്തുക

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോഷകസംഘടനയായ സേവാദൾ പ്രവർത്തകനായാണ് കെ. മുരളീധരൻ സ്ഥിരം രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയർന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989-ൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിച്ചു ജയിച്ചു. അതിനുശേഷം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ലും 1999-ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2001-2004 കാലഘട്ടത്തിൽ എ.കെ. ആൻറണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോൾ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്[3]. 2004 ഫെബ്രുവരി 11-ന് ആൻറണി മന്ത്രിസഭയിൽ വൈദ്യതിമന്ത്രിയായി മുരളീധരൻ ചുമതലയേറ്റു. എന്നാൽ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാൽ മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു.[4] കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ.മുരളീധരൻ

പിന്നീട് ഒരു രാജ്യസഭാസീറ്റിന്റെ പ്രശ്നത്തിൽ മുരളീധരന്റെ അച്ഛൻ കെ. കരുണാകരനും അനുയായികളും കോൺഗ്രസ് സംസ്ഥാന നേതൃത്വുമായി ഏറ്റമുട്ടുകയും അതിനെത്തുടർന്ന് അദ്ദേഹം കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്തു. അതിനുശേഷം 2005-ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഡി.ഐ.സി. (കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി മാറി.[5] 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി.(കെ). സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയംകണ്ടു.

എന്നാൽ 2006-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഡി.ഐ.സി.(കെ)യുമായി ധാരണയിലെത്താതെയായപ്പോൾ ചില പാർട്ടി നേതാക്കൾ മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് തിരിച്ചുപോകാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളർപ്പിലേക്ക് നയിച്ചു. കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി.) ചേർന്നു. കുറച്ചുകാലത്തിനുശേഷം കരുണാകരൻ കോൺഗ്രസസിലേക്ക് തിരിച്ചുപോയെങ്കിലും മുരളീധരൻ എൻ.സി.പിയിൽത്തന്നെ തുടർന്നു.

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കെ. മുരളീധരൻ ജനവിധി തേടി.[6]

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച മുരളീധരൻ 2016 ലും ഈ വിജയം ആവർത്തിച്ചു. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

വ്യക്തിജീവിതംതിരുത്തുക

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14-ന് തൃശ്ശൂരിലാണ് കണ്ണോത്ത് മുരളീധരൻ എന്ന കെ. മുരളീധരൻ ജനിച്ചത്. കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ഇളയ സഹോദരിയാണ്. തൃശ്ശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളീധരൻ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി. അല്പകാലം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു.

ജ്യോതിയാണ് മുരളീധരന്റെ ഭാര്യ. ഇവർക്ക് ശബരീഷ്, അരുൺ എന്നീ രണ്ട് ആൺമക്കളുണ്ട്. ഇരുവരും വിവാഹിതരാണ്.

അവലംബംതിരുത്തുക

  1. "മുരളിയും ഗംഗാധരനും പുറത്ത്‌; എൻ.സി.പിയ്‌ക്ക്‌ അഡ്‌ഹോക്ക്‌ കമ്മിറ്റി" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത് 2009-07-31. 
  2. "മുരളീധരനെ കോൺഗ്രസിൽ തിരിച്ചെടുത്തു". Mathrubhumi Online. ശേഖരിച്ചത് 15 ഫെബ്രുവരി 2011. 
  3. "ABOUT MURALEEDHARAN". kmuraleedharan.org. മാർച്ച് 27, 2009. ശേഖരിച്ചത് ഏപ്രിൽ 3, 2009. 
  4. http://keralaassembly.org/min01.html
  5. "Muraleedharan elected DIC(K) president". The Hindu. ഫെബ്രുവരി 28, 2006. ശേഖരിച്ചത് ഏപ്രിൽ 3, 2009. 
  6. "K Muraleedharan files nomination". KeralaNext. മാർച്ച് 27, 2009. ശേഖരിച്ചത് ഏപ്രിൽ 3, 2009. 
"https://ml.wikipedia.org/w/index.php?title=കെ._മുരളീധരൻ&oldid=2614383" എന്ന താളിൽനിന്നു ശേഖരിച്ചത്