ഷാഫി പറമ്പിൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗം നേതാവാണ് ഷാഫി പറമ്പിൽ (ജനനം:12 ഫെബ്രുവരി 1983) നിലവിൽ 2011 മുതൽ പാലക്കാട് നിന്നുള്ള നിയമസഭാംഗവും 2020 മാർച്ച് മുതൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റുമാണ്[1][2][3]

ഷാഫി പറമ്പിൽ
Shafi Parambil.JPG
കേരള നിയമസഭാംഗം.
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമികെ. ശങ്കരനാരായണൻ
മണ്ഡലംപാലക്കാട് നിയമസഭാമണ്ഡലം
Personal details
Born (1983-02-12) ഫെബ്രുവരി 12, 1983  (38 വയസ്സ്)
വളാഞ്ചേരി
Political partyകോൺഗ്രസ്
Spouse(s)അഷീല
Childrenഒരു മകൾ
Motherമൈമൂന
Fatherഷാനവാസ്
Residenceപട്ടാമ്പി
Websitehttp://shafiparambil.com/
As of ജൂൺ 30, 2020
Source: നിയമസഭ

ജീവിത രേഖതിരുത്തുക

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ വില്ലേജിൽ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12ന് ജനിച്ചു. പട്ടാമ്പി ഗവ.കോളേജിൽ നിന്ന് ബിരുദ പഠനവും പിന്നീട് എം.ബി.എ പഠനവും പൂർത്തിയാക്കി[4]

രാഷ്ട്രീയ ജീവിതംതിരുത്തുക

പട്ടാമ്പി ഗവ.കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൻ്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

പ്രധാന പദവികളിൽ

  • 2003-2004 ജനറൽ സെക്രട്ടറി, കൊമേഴ്സ് അസോസിയേഷൻ, കോളേജ് യൂണിയൻ
  • 2005 കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, പാലക്കാട്
  • 2006 കെ.എസ്.യു ജില്ലാ പ്രസിഡൻറ്, പാലക്കാട്
  • 2007 കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി
  • 2009 കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്
  • 2011-2016 , 2016-തുടരുന്നു നിയമസഭാംഗം, പാലക്കാട്
  • 2017-2018 സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
  • 2020 മുതൽ യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻറ്[5]


2009കേരള സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി. 2011ൽ പാലക്കാട് നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[6][7]

സ്വകാര്യ ജീവിതം

2012 ഒക്ടോബർ 6നു അഷീല അലിയെ വിവാഹം കഴിച്ചു.[8]

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. https://www.newindianexpress.com/states/kerala/2020/mar/09/kerala-mla-shafi-parambil-is-new-youth-congress-president-2114194.html
  2. https://tv.mathrubhumi.com/en/news/politics/shafi-parambil-appointed-as-new-state-president-of-youth-congress-1.40948
  3. https://www.thehindu.com/news/national/kerala/disband-kpcc-leadership-demands-youth-congress/article33488310.ece
  4. http://www.niyamasabha.org/codes/13kla/members/shafi_parambil.htm
  5. https://www.oneindia.com/politicians/shafi-parambil-3948.html
  6. "List of MLAs of Kerala Legislative Assembly". www.elections.in. ശേഖരിച്ചത് 2019-06-01.
  7. "Members - Kerala Legislature". ശേഖരിച്ചത് 11 March 2018.
  8. [http://www.reporterlive.com/2013/10/06/54087.html
"https://ml.wikipedia.org/w/index.php?title=ഷാഫി_പറമ്പിൽ&oldid=3552521" എന്ന താളിൽനിന്ന് ശേഖരിച്ചത്