വി.കെ. പ്രശാന്ത്
വി. കെ. പ്രശാന്ത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് ജനിച്ചത്. എസ്. എഫ്.ഐ കഴക്കൂട്ടം ഏര്യാ സെക്രട്ടറിയായിരുന്ന കാലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് കരിയിൽ വാർഡിനെ പ്രതിനിധീകരിച്ചു കൊണ്ട് പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 2015 നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം വാർഡിനെ പ്രധിനിധികരിച്ചു നഗരസഭ അംഗമായി, തിരുവനന്തപുരം നഗരസഭയുടെ 44 മത് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം . DYFI കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സംഘടന ഭാരവാഹിത്വം വഹിച്ചിരുന്നു. നിലവിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിപിഐഎം പാളയം ഏര്യാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു
വി.കെ. പ്രശാന്ത് | |
---|---|
![]() | |
കേരളനിയമസഭയിലെ അംഗം | |
In office | |
പദവിയിൽ വന്നത് ഒക്ടോബർ 28 2019 | |
മുൻഗാമി | കെ. മുരളീധരൻ |
മണ്ഡലം | വട്ടിയൂർക്കാവ് |
തിരുവനന്തപുരം കോർപ്പറേഷൻ മേയർ | |
ഓഫീസിൽ നവംബർ 18 2015 – ഒക്ടോബർ 26 2019 | |
മുൻഗാമി | കെ. ചന്ദ്രിക |
പിൻഗാമി | കെ. ശ്രീകുമാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കഴക്കൂട്ടം | 11 ഏപ്രിൽ 1981
രാഷ്ട്രീയ കക്ഷി | സി.പി.എം. |
വസതി(കൾ) | കഴക്കൂട്ടം |
വെബ്‌വിലാസം | http://www.vkprasanth.in/ |
തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറാണ് വി.കെ. പ്രശാന്ത്[1]. 34-ാം വയസ്സിൽ മേയറായ അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.
2019 ൽ വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി. മുൻപൊരിക്കലും എൽ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിലായിരുന്നു പ്രശാന്ത് വിജയിച്ചത് [2][3]
അവലംബം തിരുത്തുക
- ↑ "മേയർമാർ | City Of Thiruvananthapuram". മൂലതാളിൽ നിന്നും 2012-02-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-10-27.
- ↑ S, Anil Radhakrishnan (2015-11-18). "V. K. Prasanth elected Thiruvananthapuram Mayor". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2018-07-19.
- ↑ "V K Prasanth set to become youngest mayor - Times of India". The Times of India. ശേഖരിച്ചത് 2018-07-19.