എം.ഐ. ഷാനവാസ്

മനുഷ്യ സ്‌നേഹി

പതിനഞ്ചും പതിനാറും ലോകസഭകളിൽ വയനാട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു എം.ഐ. ഷാനവാസ്‍. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും വർക്കിങ് പ്രസിഡന്റുമായിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്. 1,53,439 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ഷാനവാസിന്‌. 1999-ലും 2004-ലും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു[2]. മുൻപ് നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി യുവജന വിഭാഗത്തിലൂടെയാണ് കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമായത്. 2018 നവംബർ 21-ന് പുലർച്ചെ ഒന്നരയോടെ തന്റെ 67-ആം വയസ്സിൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരണസമയത്ത് അദ്ദേഹം എം.പി.യും വർക്കിങ് പ്രസിഡന്റുമായി തുടരുകയായിരുന്നു. നൂർജഹാൻ ബീഗമാണ് ഭാര്യ. ഒരു മകനും ഒരു മകളുമടക്കം രണ്ട് മക്കളുണ്ട്.

എം.ഐ. ഷാനവാസ്
MI Shanavas.MP.jpg
പൊതുപരിപാടിയിൽ
എം.പി.
Constituencyവയനാട്
Personal details
Born(1951-09-22)22 സെപ്റ്റംബർ 1951
കോട്ടയം, കേരളം
Diedനവംബർ 21, 2018(2018-11-21) (പ്രായം 67)[1]
ചെന്നൈ
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Spouse(s)ജുബൈരിയത്ത് ബീഗം
Children1 മകൻ, 1 മകൾ
Motherനൂർജ്ജഹാൻ ബീഗം
Fatherഇബ്രാഹിം കുട്ടി
Residenceകൊച്ചി
As of ഓഗസ്റ്റ് 16, 2009
Source: [1]

അധികാരങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2014 വയനാട് ലോകസഭാമണ്ഡലം എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 377035 സത്യൻ മൊകേരി സി.പി.ഐ., എൽ.ഡി.എഫ്. 356165 പി.ആർ. റസ്മിൽനാഥ് ബി.ജെ.പി. എൻ.ഡി.എ. 80752
2009 വയനാട് ലോകസഭാമണ്ഡലം എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 410703 എം. റഹ്മത്തുള്ള സി.പി.ഐ., എൽ.ഡി.എഫ്. 257264 (1. കെ. മുരളീധരൻ) (2. സി. വാസുദേവൻ മാസ്റ്റർ) (1. ഡി.ഐ.സി 99663) (2. ബി.ജെ.പി. എൻ.ഡി.എ. 31687

അവലംബംതിരുത്തുക

  1. [https://www.manoramaonline.com/news/latest-news/2018/11/21/mi-shanavas-passed-away.html# മനോരമ ഒൺലൈൻ
  2. 1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തിൽനിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത് "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Lok Sabha. ശേഖരിച്ചത് മേയ് 28, 2010.
  3. "കണ്ണീരിനുനേര കണ്ണു തുറക്കും"- കന്നി അനുഭവം എന്ന ഫീച്ചറിൽ നിന്ന് -ഗൾഫ് മാധ്യമം വാഷികപ്പതിപ്പ് 2009,പേജ്:215
  4. http://www.ceo.kerala.gov.in/electionhistory.html
  5. http://www.keralaassembly.org


പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=എം.ഐ._ഷാനവാസ്&oldid=3145341" എന്ന താളിൽനിന്ന് ശേഖരിച്ചത്