തോമസ് ചാഴിക്കാടൻ

ഇന്ത്യൻ രാഷ്ട്രീയക്കാരൻ

2019 മുതൽ കോട്ടയത്ത് നിന്നുള്ള ലോക്സഭ അംഗവും കേരള കോൺഗ്രസ് (എം.) ജോസ് വിഭാഗത്തിൻ്റെ നേതാവും മുൻ നിയമസഭ അംഗവുമാണ് തോമസ് ചാഴിക്കാടൻ (ജനനം: 25, സെപ്റ്റംബർ 1952)

Thomas Chazhikadan.jpg
ജനനംSeptember 25, 1952
ഓഫീസ്ലോക്സഭാംഗം
മുൻഗാമിജോസ് കെ. മാണി

ജീവിതരേഖതിരുത്തുക

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ താലൂക്കിലെ വെളിയന്നൂർ ഗ്രാമത്തിൽ സിറിയക്കിൻ്റെയും ഏലിയാമ്മയുടേയും മകനായി 1952 സെപ്റ്റംബർ 25 ന് ജനിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്ന് ബിരുദവും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചർട്ടേഡ് അക്കൗണ്ടൻസ് കോളേജിൽ നിന്ന് സി.എയും കരസ്ഥമാക്കി. ഒരു ചാർട്ടേഡ് അക്കൗണ്ടൻറായാണ് പൊതുരംഗത്ത് എത്തിയത്. 1999 മുതൽ കോട്ടയം എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന തോമസ് ചാഴിക്കാടൻ ആൻഡ് അസോസിയേറ്റ് എന്ന സ്ഥാപനത്തിൻ്റെ ചെയർമാൻ ആണ്.[1]

രാഷ്ട്രീയ ജീവിതംതിരുത്തുക

ഒരു സി.എ.ക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച തോമസ് ചാഴിക്കാടൻ രാഷ്ട്രീയ രംഗത്ത് എത്തുന്നത് തികച്ചും ആകസ്മികമായാണ്. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന സഹോദരനായ ബാബു ചാഴിക്കാടൻ്റെ വിയോഗത്തെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം വന്നതിനാൽ അദ്ദേഹം 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ഏറ്റുമാനൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും (1996,2001, 2006) അദ്ദേഹം ഏറ്റുമാനൂരിൽ നിന്ന് വീണ്ടും നിയമസഭ അംഗമായി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് വീണ്ടും മത്സരിച്ചു എങ്കിലും സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം.) സംസ്ഥാന ജനറൽ സെക്രട്ടറിയായും ഹൈ-പവർ കമ്മറ്റി അംഗമായും പ്രവർത്തിച്ചു.[2]

പ്രധാന പദവികൾ

  • വൈസ് ചെയർമാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ
  • കോട്ടയം ജില്ലാ സഹകരണ ആശുപത്രി മുൻ പ്രസിഡൻറ്
  • കാരിത്താസ് ആശുപത്രി ട്രസ്റ്റി ബോർഡ് അംഗം
  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗം

2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിയും രാജ്യസഭ അംഗവുമായിരുന്ന ജോസ് കെ. മാണിയ്ക്ക് പകരം കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു.[5]സി.പി.എമ്മിൻ്റെ കോട്ടയം ജില്ലാസെക്രട്ടറിയായ വി.എൻ. വാസവനെ തോൽപ്പിച്ചാണ് തോമസ് ചാഴിക്കാടൻ ആദ്യമായി ലോക്സഭ അംഗമായത്.[6]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2011 ഏറ്റുമാനൂർ നിയമസഭാമണ്ഡലം കെ. സുരേഷ് കുറുപ്പ് സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2006 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ.എസ്. കൃഷ്ണകുട്ടി നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. തമ്പി പൊടിപാറ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.എം, എൽ.ഡി.എഫ്.
1991* ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് സഹോദരൻ ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.

അവലംബംതിരുത്തുക

പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=തോമസ്_ചാഴിക്കാടൻ&oldid=3814569" എന്ന താളിൽനിന്ന് ശേഖരിച്ചത്