ഇടതുപക്ഷ ജനാധിപത്യ മുന്നണി

കേരളത്തിൽ മാത്രം ഉള്ള ഒരു മുന്നണി
(ഇടതുമുന്നണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്. സിപിഐ നേതാവായിരുന്ന പി കെ വാസുദേവൻ നായർ കോൺഗ്രസ് പിന്തുണയോട വഹിച്ചിരുന്ന മുഖ്യമന്ത്രി പദവി രാജി വെച്ച് കോൺഗ്രസ് ബന്ധം സിപിഐ അവസാനിപ്പിക്കുകയും പിന്നീട് സിപിഐഎമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുകയുമായിരുന്നു. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു. പിണറായി വിജയൻ 2016ൽ ഭരണത്തിലേറിയതിന് ശേഷം അതിനൊരു മാറ്റം വന്നു. 2021 ലും ഇടതുപക്ഷം വൻപിച്ച ഭൂരിപക്ഷത്തോടെ ഭരണ തുടർച്ച സംഭവിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി
LDF Keralam
ലീഡർപിണറായി വിജയൻ
രൂപീകരിക്കപ്പെട്ടത്1979
തലസ്ഥാനംഏ.കെ.ജി സെന്റർ, തിരുവനന്തപുരം
IdeologySocialism
Political positionLeft-wing to far-left

മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിയുടെ നിലവിലെ കൺവീനറാണ്. ഇ.പി. ജയരാജൻ[1]

എൽ.ഡി.എഫ് കൺവീനർമാർതിരുത്തുക

ഇടതു പക്ഷ ജനാധിപത്യ മുന്നന്നി ഘടക കക്ഷികൾതിരുത്തുക

നമ്പർ പാർട്ടി ചിഹ്നം കേരളത്തിലെ നേതാവ്
1 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)   കോടിയേരി ബാലകൃഷ്ണൻ
2 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ   കാനം രാജേന്ദ്രൻ
3 ജനതാദൾ (സെക്കുലർ) മാത്യു ടി. തോമസ്
4 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി [൧][3]   ടി.പി. പീതാംബരൻ
5 കേരള കോൺഗ്രസ് (എം.) ജോസ് കെ. മാണി
6 കോൺഗ്രസ് (എസ്) കടന്നപ്പള്ളി രാമചന്ദ്രൻ
7 ഇന്ത്യൻ നാഷണൽ ലീഗ് എ.പി അബ്ദുൽ വഹാബ്
8 കേരള കോൺഗ്രസ് (ബി) കെ.ബി. ഗണേഷ് കുമാർ
9 ലോക് താന്ത്രിക് ജനതാദൾ എം.വി. ശ്രേയാംസ് കുമാർ

കേരള നിയമസഭയിലെ കക്ഷി നില 2016തിരുത്തുക

ഇടതുമുന്നണി = ആകെ 93 [4]

  1. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) - 57
  2. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 19
  3. ജനതാദൾ (സെക്കുലർ) - 3
  4. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - 3
  5. കേരള കോൺഗ്രസ് (എം.) - 2
  6. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) - 1
  7. കോൺഗ്രസ് (എസ്) - 1
  8. ഇന്ത്യൻ നാഷണൽ ലീഗ് - 1
  9. കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി - 1
  10. കേരള കോൺഗ്രസ് (ബി) - 1
  11. സ്വതന്ത്രർ - 4

ഇതും കാണുകതിരുത്തുക

കുറിപ്പുകൾതിരുത്തുക

അവലംബംതിരുത്തുക

  1. https://www.manoramaonline.com/news/latest-news/2022/04/19/ep-jayarajan-set-to-become-ldf-convener-his-political-journey.html
  2. https://www.deshabhimani.com/news/kerala/e-p-jayarajan-ldf-convenor-p-sasi-political-secretary/1014673
  3. "NCP, Kerala Congress join LDF". ശേഖരിച്ചത് 2010-12-05.
  4. http://www.keralaassembly.com/results