വി. ബാലറാം

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

തൃശൂർ ജില്ലയിൽ നിന്നുള്ള പ്രമുഖനായ കോൺഗ്രസ് നേതാവും വടക്കാഞ്ചേരി മുൻ എം.എൽ.എയും ഒരു അഭിഭാഷകനും കൂടിയായിരുന്നു. വി.ബാലറാം (1947-2020) 2004-ൽ എ.കെ. ആൻറണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ. മുരളീധരനു മത്സരിക്കാനായി ഇദ്ദേഹം വടക്കാഞ്ചേരി എം.എൽ.എ സ്ഥാനം രാജിവച്ചു.

വി. ബാലറാം
കേരള നിയമസഭാംഗം
ഓഫീസിൽ
1996-2004
മുൻഗാമികെ. എസ്. നാരായണൻ നമ്പൂതിരി
പിൻഗാമിഎ. സി. മൊയ്തീൻ
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനംനവംബർ 10, 1947
വടക്കാഞ്ചേരി, കൊച്ചി രാജ്യം, ഇന്ത്യ
മരണംജനുവരി 18, 2020
തൃശ്ശൂർ, കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷികോൺഗ്രസ് (ഐ.)
പങ്കാളിഡോ. കാഞ്ചനമാല
കുട്ടികൾദീപ
ലക്ഷ്മി
ഉറവിടം: [[1]]

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ എരുമപ്പെട്ടിയിൽ പരേതരായ തിയ്യാടത്ത് രാമൻ നായരുടേയും ഗുരുവായൂർ വെള്ളൂർ ചിന്നമ്മു അമ്മയുടേയും മകനായി 1947 നവംബർ 10-ന് ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്ന വെള്ളൂർ കൃഷ്ണൻകുട്ടി നായരുടെ അനന്തരവനായിരുന്നു. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും. തൃശൂർ ഡി.സി.സി, കെ.പി.സി.സി ജനറൽ സെക്രട്ടറിയായും എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചു. ലീഡർ കെ. കരുണാകരൻ്റെ വിശ്വസ്ഥനായിരുന്നു. ഡി.ഐ.സി രൂപീകരിച്ചപ്പോഴും എൻ.സി.പി യിൽ ലയിച്ചപ്പോളും കരുണാകരന് ഒപ്പം നിന്ന ബാലറാം ലീഡർ കരുണാകരൻ 2008-ൽ കോൺഗ്രസിൽ മടങ്ങിയെത്തിപ്പോൾ തൃശൂർ ഡി.സി.സിയുടെ പ്രസിഡൻ്റായി. 2004-ൽ എ.കെ. ആൻ്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ. മുരളീധരൻ എം.എൽ.എ ആകാൻ വേണ്ടി നിയമസഭ അംഗത്വം രാജിവയ്ച്ചു.[2] 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിച്ചുവെങ്കിലും എം.പി. വീരേന്ദ്രകുമാർനോട് തോറ്റു. 72-ആം വയസ്സിൽ 2020 ജനുവരി 18-ന് ഹൃദയാഘാതത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു.[3] പരേതയായ ഡോ. കാഞ്ചനമാലയാണ് ഭാര്യ. ദീപ, ലക്ഷ്മി എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്.

അധികാരസ്ഥാനങ്ങൾ

തിരുത്തുക

2001-2004, 1996-2001

  • വടക്കാഞ്ചേരി മുൻ എം.എൽ.എ
  • എ.ഐ.സി.സി അംഗം
  • കെ.പി.സി.സി ജനറൽ സെക്രട്ടറി
  • തൃശൂർ ഡി.സി.സി പ്രസിഡൻറ്, ജനറൽ സെക്രട്ടറി
  • ചെയർമാൻ സബോർഡിനേറ്റ് ലെജിസ്ലേറ്റിവ് കമ്മറ്റി
  • പ്രസിഡൻറ് കാർഷിക ബാങ്ക് കൊച്ചി
  • വൈസ് ചെയർമാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 കോഴിക്കോട് ലോകസഭാമണ്ഡലം എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. വി. ബാലറാം കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2001*(1) വടക്കാഞ്ചേരി നിയമസഭാമണ്ഡലം വി. ബാലറാം കോൺഗ്രസ് (ഐ.) യു.ഡി.എഫ് എം.പി. പോളി കേരള കോൺഗ്രസ്, എൽ.ഡി.എഫ്.
1996 വടക്കാഞ്ചേരി നിയമസഭാമണ്ഡലം വി. ബാലറാം കോൺഗ്രസ് (ഐ.) യു.ഡി.എഫ് കെ. മോഹൻദാസ് കേരള കോൺഗ്രസ്, എൽ.ഡി.എഫ്.
  1. http://www.niyamasabha.org/codes/members/m079.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-19. Retrieved 2020-12-20.
  3. https://www.thehindu.com/news/national/kerala/former-cong-mla-v-balram-dead/article30596225.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-11.
"https://ml.wikipedia.org/w/index.php?title=വി._ബാലറാം&oldid=4071404" എന്ന താളിൽനിന്ന് ശേഖരിച്ചത്