ചെറിയാൻ ഫിലിപ്പ്
കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ. ടി. ഡി. സി) മുൻ ചെയർമാനുമായിരുന്നു ചെറിയാൻ ഫിലിപ്പ്.[1][2][2][3][4] മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇടകാലത്ത് ഇടതുപക്ഷ സഹചാരി ആയിരിന്നു.ഇപോൾ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തിരിച്ചു വന്നു. അദ്ദേഹം കേരള ദേശിയവേദി എന്ന സംഘടനയുടെ പ്രസിഡന്റ് ആണ്. കെ.പി.പി.സി മുൻ സെക്രട്ടറി ആയിരുന്നു.
ചെറിയാൻ ഫിലിപ്പ് | |
---|---|
കെ. ടി. ഡി. സി ചെയർമാൻ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചെങ്ങന്നൂർ , കേരളം | നവംബർ 21, 1953
ദേശീയത | ഇന്ത്യൻ |
പങ്കാളി | അവിവാഹിതൻ |
വസതി | തിരുവനന്തപുരം |
വെബ്‌വിലാസം | http://www.cherianphilip.org |
ആദ്യകാലം
തിരുത്തുകകേരളത്തിലെ ചെങ്ങന്നൂർ എന്ന ഗ്രാമത്തിൽ, കെ.സി.ഫിലിപ്പിൻറെ മൂത്ത മകനായി ചെറിയാൻ ഫിലിപ്പ് 1953 നവംബർ 21 ന് ജനിച്ചു. പകലോമാറ്റ്ം അയരൂകുഴിയിൽ എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബത്തിലാണ് ജനിച്ചത് .[5][6] സെന്റ് ജോസഫ് ഹൈസ്കൂൾ , മാർ ഇവാനിയോസ് കോളേജ് , തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ്, തിരുവനന്തപുരം എന്നിവയിൽ പഠനം നടത്തി.
രാഷ്ട്രീയത്തിലേക്ക്
തിരുത്തുക1967 യിൽ കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെ എസ് യു) എന്ന വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ആണ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രിയ രംഗത്തേക്കു് വരുന്നത്. 1992 ൽ അദ്ദേഹം കേരള ദേശിയവേദി എന്ന സഘടന ആരംഭിച്ചു. അതിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്നു.
കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ് വിട്ടു. ചെറിയാൻ 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കും കോൺഗ്രസ് പാർട്ടിയിലെ മറ്റ് യുവജനങ്ങൾക്കും ജയസാധ്യതയില്ലാത്ത സീറ്റ്കൾ നൽകിയെന്നും ആരോപിച്ചു പാർട്ടി വിട്ടു. [7].
പിന്നീടു അദ്ദേഹം കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ. ടി. ഡി. സി) ചെയർമാൻ ആയി.[8]
അധികാര സ്ഥാനങ്ങൾ
തിരുത്തുക- 1974 ൽ കേരള സർവ്വകലാശാല യൂണിയൻ സെക്രട്ടറിയും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും ആയിരുന്നു.
- 1975 ൽ കെ.എസ്.യു. ജനറൽ സെക്രട്ടറി
- 1979 ൽ കെ.എസ്.യു. പ്രസിഡന്റ്.
- 1980 ൽ കേരള പ്രദേശ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്
- 1982–89 ൽ കേരള പ്രദേശ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി
- 1984-89 ൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് നാഷണൽ കൗൺസിൽ മെമ്പർ കെ.പി.പി.സി സെക്രട്ടറിയും ആയി.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2011 | വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ചെറിയാൻ ഫിലിപ്പ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
2006 | കല്ലൂപ്പാറ നിയമസഭാമണ്ഡലം | ജോസഫ് എം. പുതുശ്ശേരി | കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. | ചെറിയാൻ ഫിലിപ്പ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
2001 | പുതുപ്പള്ളി നിയമസഭാമണ്ഡലം | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ചെറിയാൻ ഫിലിപ്പ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
1991 | കോട്ടയം നിയമസഭാമണ്ഡലം | ടി.കെ. രാമകൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ചെറിയാൻ ഫിലിപ്പ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ഗ്രന്ഥകാരൻ
തിരുത്തുകചെറിയാൻ ഫിലിപ്പ് 7 ൽ പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷക്കാലത്തെ കേരള രാഷ്ട്രീയ രംഗത്തെ അവലോകനം ചെയ്യുന്ന "കാൽനൂറ്റാണ്ട്" ആണ് പ്രധാന കൃതി.
അവലംബം
തിരുത്തുക- ↑ "Tourism needs more funds: KTDC chief". The Hindu. Jan 27, 2010. Archived from the original on 2010-02-01. Retrieved 30 August 2010.
- ↑ 2.0 2.1 "Cherian Philip's website launched". Express Buzz. The Indian Express. 22 Aug 2010. Retrieved 30 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "KTF - 2007 - Mega Tourism Festival in Cochin". Kerala Toursim Festival 2007. Archived from the original on 2010-12-15. Retrieved 2010-08-31.
- ↑ "Abolish post of Collector: Cherian Philip". The Hindu. Feb 12, 2010. Archived from the original on 2012-11-08. Retrieved 30 August 2010.
- ↑ "Ayrookuzhiyil Family". Archived from the original on 2009-01-06. Retrieved 2009-07-02.
- ↑ Ayookuzhiyil Kudumbacharitram. Ayookuzhiyil Kudumba Charitra Committee. 2005. p. 134.
- ↑ "ചെറിയാൻ ഫിലിപ് കെടിഡിസി ചെയർമാൻ". oneindia.in. Retrieved 30 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Record achievements for KTDC". The Hindu. Nov 01, 2009. Archived from the original on 2009-11-05. Retrieved 30 August 2010.
{{cite web}}
: Check date values in:|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-24.
- ↑ http://www.keralaassembly.org/index.html