എം.പി. അബ്ദുസമദ് സമദാനി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രഭാഷകനും എഴുത്തുകാരനും മുൻ രാജ്യസഭാംഗവും നിയമസഭംഗവുമാണ് എം.പി. അബ്ദുസമദ് സമദാനി.

M.P.Abdu samad Samadani
Abdu samad samadani.jpg
Former Rajya Sabha member
ഔദ്യോഗിക കാലം
1994 to 2006
വ്യക്തിഗത വിവരണം
ജനനം(1959-01-01)1 ജനുവരി 1959
Kottakkal, India
മരണംkottakkal
വസതിKottakkal, Malappuram

ജീവിതരേഖതിരുത്തുക

1959 ജനുവരി 1 ന് എം. പി. അബ്ദുൽ ഹമീദ് ഹൈദരിയുടെയും ഒറ്റകത്ത് മഖ്ദൂം കുടുംബത്തിലെ സൈനബിന്റെയും മകനായി കോട്ടയ്ക്കലിൽ ജനിച്ചു[1][2]. കോഴിക്കോട് ഫാറൂഖ് കോളേജ്ൽ നിന്ന് ഒന്നാം റാങ്കോടെ ബി. എ. യും രണ്ടാം റാങ്കോടെ എം. എ. യും പാസ്സായി. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം. ഫിൽ ബിരുദവും കോഴിക്കോട് ഗവ. ലോ കോളെജിൽ നിന്ന് എൽ. എൽ. ബി ബിരുദവും നേടി. സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനിയിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി. എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്,വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. [3]

മലപ്പുറം ജില്ലാ കൗൺസിലിൽ അംഗമായിരുന്നു. 1994 ലും 2000 ത്തിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ സ്വന്തം പ്രദേശമായ കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിൽ നിന്ന് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനത്തോടെ[അവലംബം ആവശ്യമാണ്] കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു[4][5][6]. ചിന്തകനും ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനും രാഷ്ട്രീയ നേതാവുമാണ് എം. പി. അബ്ദു സമദ് സമദാനി.

പ്രഭാഷകൻതിരുത്തുക

പ്രഭാഷകനെന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ എം പി അബ്ദുസമദ് സമദാനി മലയാളത്തിൻറെ ഭാഷാസൗന്ദര്യവും വാഗ്മികതയുടെ സ്വതസ്സിദ്ധമായ രീതിവിശേഷങ്ങളും സമദാനിയെ മലയാളത്തിലെ കിടയറ്റ പ്രഭാഷകരുടെ ശ്രേണിയിലും ജനഹൃദയത്തിലും ഒരുപോലെ സ്ഥാനം നേടിക്കൊടുത്തു[അവലംബം ആവശ്യമാണ്].

'മദീനയിലേക്കുള്ള പാത' എന്ന സമദാനിയുടെ വാർഷികപ്രഭാഷണം കോഴിക്കോട് കടപ്പുറത്ത് ജനലക്ഷങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുകയുണ്ടായി.[അവലംബം ആവശ്യമാണ്] സാമൂഹിക, സാംസ്ക്കാരിക, കല-സാഹിത്യ, ശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങളെ പുരസ്ക്കരിച്ചു നടത്തുന്ന ഈ പ്രഭാഷണങ്ങളുടെ വേദിയിൽ എം ടി വാസുദേവൻ നായർ അടക്കമുള്ള മലയാളത്തിൻറെ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കുകയുണ്ടായി.

അവഗണിക്കപ്പെടുന്ന മാതൃത്വത്തെ മനുഷ്യഹൃദയങ്ങളിലേക്ക് വീണ്ടെടുക്കാൻ സമൂഹത്തെ സജ്ജമാക്കിയ സമദാനിയുടെ നാട്ടിക കടപ്പുറത്തെ സുപ്രസിദ്ധമായ പ്രഭാഷണം ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ അസംഖ്യംപേരാണ് ശ്രവിച്ചുകൊണ്ടിരിക്കുന്നത്.[അവലംബം ആവശ്യമാണ്] 'അമ്മ പ്രസംഗം' എന്ന പേരിൽ ഏറെ വിശ്രുതമായിത്തീർന്ന ഈ പ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വേദിയിലുണ്ടായിരുന്ന പ്രശസ്ത നടൻ മോഹൻലാൽ അടക്കമുള്ള പ്രശസ്ത വ്യക്തികൾ കണ്ണുനീർതൂകിയത് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.[അവലംബം ആവശ്യമാണ്]

മികവുറ്റ പ്രസംഗ പരിഭാഷകൻ കൂടിയായ സമദാനി ദേശീയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരുടെ പ്രഭാഷണങ്ങൾ ഇംഗ്ലീഷിൽ നിന്നും ഉർദുവിൽ നിന്നും ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തത്സമയം തർജ്ജുമ ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻസിംഗ്‌, സോണിയാഗാന്ധി, രാഹുൽഗാന്ധി, ഇബ്രാഹിം സുലൈമാൻ സേട്ട്, ഗുലാം മഹ്മൂദ് ബനാത്ത് വാല, അർജുൻസിംഗ്‌, കപിൽ സിബൽ, മുലായം സിംഗ് യാദവ്, നിധീഷ് കുമാർ, മണിശങ്കർ അയ്യർ, ഡോ: കരൺസിംഗ്, ഡോ: ഫാറൂഖ് അബ്ദുള്ള, സൽമാൻ ഖുർഷിദ്, ഗുലാംനബി ആസാദ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പ്രശസ്ത പണ്ഡിതന്മാരായ മൗലാന അബുൽ ഹസൻ അലി നദവി, പത്മശ്രീ ഷംസുറഹ്മാൻ ഫാറൂഖിയും കവികളായ അലി സർദാർ ജാഫ്രി, ഗുൽസാർ എന്നിവരും നടൻ രാജ്ബബ്ബാർ, സംഗീതജ്ഞനായ പത്മഭൂഷൻ പണ്ഡിറ്റ്‌ ജസ് രാജ് തുടങ്ങിയവരും അതിൽപെടും.

ബാല്യകാലംതൊട്ടെ പ്രസംഗവേദികളിൽ ശോഭിച്ച് തുടങ്ങിയ സമദാനിക്ക് പ്രഭാഷണകലയിൽ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

രചയിതാവ്തിരുത്തുക

മുഖ്യമായും ദാർശനിക സാഹിത്യ വിഷയങ്ങളിലായി പുസ്തകങ്ങളും ലേഖനങ്ങളും എഴുതി. മാതൃഭൂമി ദിനപത്രത്തിലെ 'ഹിന്ദുസ്ഥാൻ ഹമാരാ' എന്ന കോളത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രമേയങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങൾ വായനക്കാരെ ആകർഷിച്ചു. ഭാരതീയ ഗീതം എന്ന പുസ്തകത്തിന് എസ്.കെ. പൊറ്റക്കാട് പുരസ്‌ക്കാരം ലഭിച്ചു. ബഷീർ പുരസ്‌ക്കാരവും, സി.എച്ച്. മുഹമ്മദ് കോയ അവാർഡും ലഭ്യമായി.

കുടുംബംതിരുത്തുക

നജീബ,ഹാജറ എന്നിവർ ഭാര്യമാർ.മൂന്ന് മക്കൾ


പദവികൾതിരുത്തുക

 • പാർലമെന്റ് അംഗമായിരിക്കെ ഇദംപ്രഥമായി രൂപീകൃതമായ ഉന്നതവിദ്യഭ്യാസ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായി രണ്ടുതവണ പ്രവർത്തിച്ചു.
 • കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി ഉപസമിതി എന്നിവയിലും അംഗമായിരുന്നു.
 • കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായി പ്രവർത്തിച്ചു. 
 • ഡയറക്ടർ , ഇൻഡ്യൻനസ് അക്കാദമി,
 • ചെയർമാൻ,ഡോക്ടർ സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ
 • പ്രസിഡന്റ്, അൻഞ്ചുമൻ തർഖി-ഏ ഉറുദു കേരള ശാഖാ ,
 • രക്ഷാധികാരി,കേരള സംസ്‌കൃത പ്രചാര സമിതി
 • സീനിയർ വൈസ് പ്രസിഡന്റ് , ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

രാജ്യസഭ കാലഘട്ടവും പാർട്ടിയുംതിരുത്തുക

 • 2000-2006 : മുസ്ലീം ലീഗ്, യു.ഡി.എഫ്.
 • 1996-2000 : മുസ്ലീം ലീഗ്, യു.ഡി.എഫ്.

അവലംബംതിരുത്തുക

 1. "Thousands bid adieu to Shihab Thangal". The Indian Express. 3 August 2009. ശേഖരിച്ചത് 9 May 2010.[പ്രവർത്തിക്കാത്ത കണ്ണി]
 2. "Highlighting modern issues". The Hindu. 10 May 2009. മൂലതാളിൽ നിന്നും 2009-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2010.
 3. ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം-ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.
 4. "Rajya Sabha Members". indiademocracy.org. മൂലതാളിൽ നിന്നും 2 July 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2010.
 5. "In Gandhi's footsteps..." gulf-daily-news.com. 7 October 2008. മൂലതാളിൽ നിന്നും 2011-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2010.
 6. "Yechury to get FIMA excellence award". dnaindia.com. 10 April 2007. മൂലതാളിൽ നിന്നും 2012-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2010.


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=എം.പി._അബ്ദുസമദ്_സമദാനി&oldid=3507516" എന്ന താളിൽനിന്ന് ശേഖരിച്ചത്