മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

മുൻ കേന്ദ്ര-ആഭ്യന്തര സഹമന്ത്രിയും(2009-2014),[1] ഏഴു തവണ ലോക്സഭ അംഗവുമായിരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ (ജനനം: 07 നവംബർ 1944). 1984 മുതൽ 1998 വരെ കണ്ണൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചും 2009 മുതൽ 2019 വരെ വടകരയെ പ്രതിനിധീകരിച്ചും പാർലമെൻറിൽ അംഗമായി.[2][3]. 2018 മുതൽ 2021 വരെ കേരളാ പ്രദേശ്‌ കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) പ്രസിഡൻറായും പ്രവർത്തിച്ചു.[4]

മുല്ലപ്പള്ളി രാമചന്ദ്രൻ
കെ.പി.സി.സി പ്രസിഡൻറ്
ഓഫീസിൽ
19 സെപ്റ്റംബർ 2018 – 08 ജൂൺ 2021
മുൻഗാമിഎം.എം. ഹസൻ
പിൻഗാമികെ. സുധാകരൻ
ലോക്സഭാംഗം
ഓഫീസിൽ
2009, 2014
മുൻഗാമിപി. സതീദേവി
പിൻഗാമികെ. മുരളീധരൻ
മണ്ഡലംവടകര
കേന്ദ്ര, ആഭ്യന്തര-സഹ മന്ത്രി
ഓഫീസിൽ
2009-2014
മുൻഗാമിശ്രീപ്രകാശ് ജയ്സ്വാൾ
പിൻഗാമിആർ.പി.എൻ സിംഗ്
ലോക്സഭാംഗം
ഓഫീസിൽ
1984, 1989, 1991, 1996, 1998
മുൻഗാമികെ. കുഞ്ഞമ്പു
പിൻഗാമിഎ.പി. അബ്ദുള്ളക്കുട്ടി
മണ്ഡലംകണ്ണൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-11-07) 7 നവംബർ 1944  (79 വയസ്സ്)
ചോമ്പാല, കോഴിക്കോട്, കേരളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിഉഷ രാമചന്ദ്രൻ
കുട്ടികൾ1 മകൾ
വസതിചോമ്പാല
As of ജൂൺ 14, 2021
ഉറവിടം: [1]

ജീവിതരേഖ തിരുത്തുക

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ ചോമ്പാല ഗ്രാമത്തിൽ സ്വാതന്ത്ര-സമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലൻ്റെയും പാറു അമ്മയുടെയും മകനായി 1944 നവംബർ ഏഴിന് ജനിച്ചു. എം.എ.എൽ.എൽ.ബി.യാണ് വിദ്യാഭ്യസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാടപ്പള്ളി ഗവ.കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയ ശേഷം കേരള യൂണിവേഴ്സിറ്റിയിൽ ചരിത്രത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. [5]

രാഷ്ട്രീയ ജീവിതം തിരുത്തുക

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. 1967-ൽ കെ.എസ്.യുവിൻ്റെ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, 1968-ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ്, 1972-ൽ കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർമാൻ, 1970-ൽ കോൺഗ്രസ് യുവജന സംഘടനയായ യൂത്ത് കോൺഗ്രസ്ൻ്റെ കോഴിക്കോട് ജില്ല പ്രസിഡൻ്റ്, 1977 മുതൽ 1982 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.

1978-ൽ (എ), (ഐ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി കേരളത്തിലെ കോൺഗ്രസ് പാർട്ടി പിളർന്നപ്പോ യൂത്ത് കോൺഗ്രസിൻ്റെ (ഐ) വിഭാഗത്തിലെ ആദ്യ സംസ്ഥാന പ്രസിഡൻറായിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിൻ്റെ ചെയർമാനായി പ്രവർത്തിച്ച മുല്ലപ്പള്ളി പാർട്ടി പിളർന്നപ്പോൾ ഇന്ദിരാ ഗാന്ധിയെ നേതാവായി പ്രഖ്യാപിച്ച കെ. കരുണാകരന് ഒപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു.

1978-ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തിരുന്നപ്പോൾ അന്ന് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ജനതാ പാർട്ടി സർക്കാരിനെതിരെ കേരളത്തിലുടനീളം 58 ദിവസം നീണ്ട പദയാത്ര നയിച്ചു. 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് കോൺഗ്രസ് (ഐ) ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസ് (യു)വിലെ കെ.പി.ഉണ്ണികൃഷ്ണനോട് പരാജയപ്പെട്ടു. 1984-ൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 1985 മുതൽ 1995 വരെ എ.ഐ.സി.സി.യുടെ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ കോൺഗ്രസ് പാർട്ടി യിലെ ഏറ്റവും സീനിയർ ആയ പാർലമെൻ്റ് അംഗം കൂടിയാണ് മുല്ലപ്പള്ളി. ആകെ ഏഴ് തവണയാണ് അദ്ദേഹം ലോക്സഭയിൽ അംഗമായിരുന്നത്. 1984, 1989, 1991, 1996, 1998 എന്നി വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി. 1991-1993 കാലഘട്ടത്തിൽ കേന്ദ്രത്തിലെ പി.വി. നരസിംഹറാവു മന്ത്രിസഭയിലെ കൃഷി, സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1999 ലും 2004ലും കണ്ണൂർ ലോക്സഭ സീറ്റിൽ നിന്ന് മത്സരിച്ചു എങ്കിലും സി.പി.എംമ്മിലെ യുവ നേതാവായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയോട് പരാജയപ്പെട്ടു.

2000 മുതൽ 2005 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായും 2005 മുതൽ 2010 വരെ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.

2009 ലും 2014ലും വടകരയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2014 വരെ രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭയിലെ കേന്ദ്ര-ആഭ്യന്തര സഹമന്ത്രിയായിരുന്നു.

കെപിസിസി പ്രസിഡൻ്റ് തിരുത്തുക

കെ.പി.സി.സി. പ്രസിഡൻ്റായിരുന്ന വി.എം. സുധീരൻ 2017-ൽ പദവി രാജി വച്ച ഒഴിവിൽ തുടർന്ന് ഒരു വർഷക്കാലം ആക്ടിംഗ് പ്രസിഡൻ്റായ എം എം. ഹസന് പകരക്കാരനായാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡൻ്റായത്.[6] 2018-ൽ കോൺഗ്രസിൻ്റെ സംഘടന തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മികച്ച പങ്ക് വഹിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ 2018 സെപ്റ്റംബർ 18 ന് കെ.പി.സി.സി.യുടെ പ്രസിഡൻ്റായി ഹൈക്കമാൻഡ് നിയമിച്ചു.[7] ക്യൂബയിലെ ഹവാനയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത മുല്ലപ്പള്ളി ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ദേശീയതലത്തിൽ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള നേതാക്കൻമാരിലൊരാളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. [8]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 വടകര ലോകസഭാമണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എ.എൻ. ഷംസീർ സി.പി.എം., എൽ.ഡി.എഫ്.
2009 വടകര ലോകസഭാമണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് പി. സതീദേവി സി.പി.എം., എൽ.ഡി.എഫ്.
1980 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (അരസ്) മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.)

അവലംബം തിരുത്തുക

  1. "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു". മാതൃഭൂമി. മേയ് 28, 2009. Archived from the original on 2009-05-30. Retrieved മേയ് 28, 2009.
  2. http://keralaassembly.org/lok/poll.php4?year=1998&no=2
  3. "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved 28 May 2010.
  4. "മാതൃഭൂമി ദിനപത്രം". മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. പ്രസിഡന്റ്. മാതൃഭൂമി. Sep 19, 2018.
  5. http://164.100.47.194/Loksabha/Members/memberbioprofile.aspx?mpsno=3085&lastls=16
  6. https://www.expresskerala.com/mullappally-ramachandran-appointed-as-kpcc-president.html
  7. https://www.mathrubhumi.com/mobile/news/kerala/kpcc-new-president-mullappally-ramachandran-1.3154199
  8. https://www.manoramaonline.com/news/editorial/2018/09/19/lp-mullappally-profile.amp.html
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ