ടി.എൻ. പ്രതാപൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

2019 മുതൽ തൃശൂരിൽ നിന്നുള്ള ലോക്സഭാംഗവും മുൻ നിയമസഭാംഗവും മുൻ തൃശൂർ ഡി.സി.സി പ്രസിഡൻ്റുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് ടി.എൻ. പ്രതാപൻ (ജനനം:12 മെയ് 1960)[1][2]

ടി.എൻ. പ്രതാപൻ
ലോക്സഭാംഗം
ഓഫീസിൽ
2019-തുടരുന്നു
മുൻഗാമിസി.എൻ. ജയദേവൻ
മണ്ഡലംതൃശൂർ
നിയമസഭാംഗം
ഓഫീസിൽ
2011-2016
മണ്ഡലംകൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-12) 12 മേയ് 1960  (63 വയസ്സ്)
തളിക്കുളം, തൃശൂർ ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ് (ഐ)
പങ്കാളി(കൾ)യു.കെ. രമ
കുട്ടികൾആഷിക് ,ആൻസി
വസതി(കൾ)തളിക്കുളം, തൃശൂർ ജില്ല
വെബ്‌വിലാസംhttp://tnprathapan.com

ജീവിതരേഖ തിരുത്തുക

തൃശൂർ ജില്ലയിലെ തളിക്കുളത്തെ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി 1960 മെയ് 12ന് ജനിച്ചു. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.

രാഷ്ട്രീയ ജീവിതം തിരുത്തുക

കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ[3] മുൻ എം.എൽ.എ-യുമാണ്.

 • കെ.എസ്.യു - തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌
 • യൂത്ത് കോൺഗ്രസ് - തൃശ്ശൂർ ജില്ലാ സെക്രട്ടറി
 • കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
 • കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം
 • കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം
 • വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്.
 • 2011-2016 നിയമസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായിരുന്നു.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2019 തൃശൂർ ടി.എൻ.പ്രതാപൻ കോൺഗ്രസ്,യു.ഡി.എഫ് രാജാജി മാത്യു തോമസ് സി.പി.ഐ, എൽ.ഡി.എഫ്
2011 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.ജി. ശിവാനന്ദൻ സി.പി.ഐ., എൽ.ഡി.എഫ്.
2006 നാട്ടിക നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത് സി.പി.ഐ., എൽ.ഡി.എഫ്.
2001 നാട്ടിക നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

 1. https://www.thehindu.com/news/national/kerala/prathapan-scores-thumping-victory/article27226820.ece
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-02-08.
 3. "കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു" (ഭാഷ: ഇംഗ്ലീഷ്). റിപ്പോർട്ടർ ടിവി. മേയ് 13, 2011. മൂലതാളിൽ നിന്നും 2011-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 11, 2012.
 4. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
 5. http://www.keralaassembly.org


പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ടി.എൻ._പ്രതാപൻ&oldid=3814088" എന്ന താളിൽനിന്ന് ശേഖരിച്ചത്