പി. ശങ്കരൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിന്റെ മുൻ ആരോഗ്യമത്രിയും കോൺഗ്രസ് നേതാവുമാണ് പി. ശങ്കരൻ 1998ൽ കോഴിക്കോട് ലോകസഭയിൽ നിന്നും വിജയിച്ചു. .2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി[1]സി. പി. ഐ(എം)ന്റെ പി.വിശ്വനെയാണ് പരാജയപ്പെടുത്തിയത്.ടൂടിസം, ആരോഗ്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. കെ.കരുണാകരന്റെ ഉറ്റ അനുയായിയായിരുന്ന അദ്ദേഹം 2005 ജൂലൈ 5 -ന് രാജി വച്ചു.2006-ൽ ഡി. ഐ. സി പ്രതിനിധിയായി കൊയിലാണ്ടിയിൽ നിന്നും ജനവിധി തേടിയെങ്കിലും സി. പി. ഐ(എം)ന്റെ പി.വിശ്വനോട് പരാജയപ്പെട്ടു.പിന്നീട് ഡി. ഐ. സി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി.

ജീവിതരേഖതിരുത്തുക

1947 ഡിസംബർ രണ്ടിനു സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായികോഴിക്കോട്ട് ജനിച്ചു. നിയമം ബിരുദം നേടി. വി സുധയാണ് ഭാര്യ, രണ്ടു പെണ്മക്കളടക്കം മൂന്ന് മക്കൾ. കോഴിക്കോട് സിവിൽ സ്റ്റേഷനടുത്ത് രാജീവം വീട്ടിൽ താമസിക്കുന്നു[2]

പദവികൾതിരുത്തുക

  • സെന്റ്രൽ മാനുഫാക്ചരിങ് റ്റെക്നൊളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്റ്റർ ബോർഡംഗം.
  • ഡി സി സി സിക്രട്ടറി, കോഴിക്കോട്
  • ഡി സി സി പ്രസിഡണ്ട്,
  • കോഴിക്കോട് സർവ്വകലാശാല സിന്ദിക്കേറ്റ്, വിദ്യാർത്ഥിപ്രതിനിഥി.
  • കാഡ , ഔഷധി, പ്ലാന്റേഷൻ കോർപ്പറേഷൻ ഡയറക്റ്റർ ബോഡംഗം
  1. http://niyamasabha.org/codes/members/m599.htm.
  2. http://kpcc.org.in/member/399/adv-p-sankaran/gallery.html
"https://ml.wikipedia.org/w/index.php?title=പി._ശങ്കരൻ&oldid=3208402" എന്ന താളിൽനിന്ന് ശേഖരിച്ചത്