കുമ്മനം രാജശേഖരൻ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

കുമ്മനം രാജശേഖരൻ മിസോറം മുൻ ഗവർണ്ണറും പ്രമുഖ ബി.ജെ.പി. നേതാവുമാണ്. ബി.ജെ.പി കേരള സംസ്ഥാന ഘടകത്തിന്റെ മുൻ അദ്ധ്യക്ഷനും[1] ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ മുൻ ചെയർമാനുമാണ് രാജശേഖരൻ.[2] 2018 മേയ് 29 ന് ഇദ്ദേഹം മിസോറം ഗവർണർ ആയി ചുമതലയേറ്റു[3]. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ പ്രവേശിക്കുവാനായി 2019 മാർച്ച് 8-ന് ഗവർണർ സ്ഥാനം രാജിവച്ചു.[4]

കുമ്മനം രാജശേഖരൻ
മിസോറം, ഗവർണർ
ഓഫീസിൽ
2018-2019
മുൻഗാമിനിർഭയ് ശർമ്മ
പിൻഗാമിജഗദീഷ് മുഖി
സംസ്ഥാന പ്രസിഡൻ്റ്, കേരള ബിജെപി
ഓഫീസിൽ
2015-2018
മുൻഗാമിവി. മുരളീധരൻ
പിൻഗാമിപി.എസ്.ശ്രീധരൻ പിള്ള
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-12-23) 23 ഡിസംബർ 1952  (71 വയസ്സ്)
കുമ്മനം, കോട്ടയം
ദേശീയതഇന്ത്യൻ
മാതാപിതാക്കൾഅഡ്വ. വി.കെ. രാമകൃഷ്ണ പിള്ള & പി. പാറുക്കുട്ടി അമ്മ
അൽമ മേറ്റർബസേലിയസ് കോളേജ്, കോട്ടയം
സി.എം.എസ്. കോളേജ്, കോട്ടയം
വെബ്‌വിലാസംwww.kummanamrajasekharan.in

കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്ത് ജനനം. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചിരുന്നു.[5][6] 1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച കുമ്മനം രാജശേഖരൻ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു മുഴുവൻ സമയ പ്രവർത്തകനായി മാറി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. അവിവാഹിതനാണ്.[7]

നിലക്കൽ പ്രക്ഷോഭം

തിരുത്തുക
പ്രധാന ലേഖനം: നിലക്കൽ പ്രക്ഷോഭം

1983 മാർച്ച് 24-ന് ഒരു ക്രിസ്ത്യൻ പാതിരി, നിലയ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്തായി, തന്റെ ഇടവകയിലെ രണ്ടംഗങ്ങൾ തോമാശ്ലീഹ 57 AD-യിൽ സ്ഥാപിച്ച ഒരു കൽക്കുരിശ് കണ്ടെത്തി എന്നവകാശപ്പെട്ടു. ഈ സ്ഥലം 18 മലകൾ ചേർന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. ഇവിടെ പള്ളി നിർമ്മിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ ഹിന്ദുക്കൾ അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. കുമ്മനം രാജശേഖരൻ ഈ സമരത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഇതാണ് നിലക്കൽ പ്രക്ഷോഭം എന്ന് അറിയപ്പെടുന്നത്.

മാറാട് കലാപത്തിനോടനുബന്ധിച്ച സമരങ്ങളിലെ പങ്ക്

തിരുത്തുക

2002 ൽ മാറാട് കടപ്പുറത്ത് മീൻപിടുത്തക്കാർ തമ്മിലുണ്ടായ തർക്കം ഹിന്ദു-മുസ്ലീം സംഘർഷമായി പരിണമിക്കുകയും ഒന്നാം മാറാട് കലാപത്തിന് കാരണമാകുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. 2003 ൽ വീണ്ടും ഈ മേഖലയിൽ കലാപമുണ്ടാകുകയും ഒൻപത് ആൾക്കാർ കൊല്ലപ്പെടുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യ വേദി നടത്തിയ സമരങ്ങളിൽ കുമ്മനം രാജശേഖരൻ പ്രധാന പങ്കു വഹിച്ചിരുന്നു.[8]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [9] [10]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ., 316142 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്., 258556
2016 വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ.
  1. http://www.deshabhimani.com/news/kerala/p-rajeev-deshabhimani-chief-editor/728616
  2. http://www.manoramanews.com/news/breaking-news/BJP-kummanm.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "Governor of Mizoram". mizoram.nic.in.
  4. "Mizoram Governor Resigns, May Contest Against Shashi Tharoor In Kerala". ndtv. മാർച്ച് 8, 2019. Retrieved മാർച്ച് 8, 2019.
  5. http://www.thehindu.com/todays-paper/kummanam-to-head-kerala-bjp/article8002865.ece
  6. http://english.manoramaonline.com/news/politics/kummanam-rajasekharan-kerala-bjp-chief-profile-rss-hindutva.html
  7. "Governor of Mizoram". mizoram.nic.in.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-22. Retrieved 2012-06-15.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-24.
  10. http://www.keralaassembly.org

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുമ്മനം_രാജശേഖരൻ&oldid=4105265" എന്ന താളിൽനിന്ന് ശേഖരിച്ചത്