പി. ജയരാജൻ

ഇന്ത്യൻ രാഷ്ട്രീയ നേതാവ്

സി.പി.എമ്മിൻ്റെ സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമാണ് പി. ജയരാജൻ

പി. ജയരാജൻ
സെക്രട്ടറി, CPI(M) കണ്ണൂർ ജില്ല കമ്മിറ്റി
ഓഫീസിൽ
13 December 2010 - 11 March 2019
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-11-27) 27 നവംബർ 1952  (71 വയസ്സ്)
കതിരൂർ, കണ്ണൂർ, കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
പങ്കാളിയമുന
കുട്ടികൾജയിൻരാജ്, ആശിഷ് പി. രാജ്
മാതാപിതാക്കൾsShri. Kunhiraman
Smt. Devi
വസതികൂത്തുപറമ്പ്
cpim
ഉറവിടം: [1]

ജീവിതരേഖ തിരുത്തുക

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം കിഴക്കേ കതിരൂരിൽ കാരായി കുഞ്ഞിരാമൻ്റെയും പാറായിൽ ദേവിയുടേയും മകനായി 1952 നവംബർ 27ന് ജനിച്ചു. മുൻ എം.പി. പി.സതീദേവി സഹോദരിയാണ് കൂത്ത്പറമ്പ് സഹകരണ ബാങ്ക് ജീവനക്കാരിയായ യമുനയാണ് ഭാര്യ. ജയിൻ പി.രാജ്, ആശിഷ് പി.രാജ് എന്നിവർ മക്കൾ[1]

രാഷ്ട്രീയ ജീവിതം തിരുത്തുക

സി.പി.എമ്മിൻ്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഏറെനാൾ എസ്.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡൻറായും സെക്രട്ടറിയായും പ്രവർത്തിച്ചു. 1972-ൽ സി.പി.എം അംഗമായി. 1980 മുതൽ 1990 വരെ സി.പി.എം കൂത്ത്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്നു.

1986-ൽ സി.പി.എം കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി. 1990-ൽ സി.പി.എമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലേക്കും 1998 മുതൽ പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1999-ലെ തിരുവോണ നാളിൽ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

2010-ൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയ്ക്ക് പകരക്കാരനായി ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി.[2] 2011 മുതൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കാനായ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.[3][4]

മൂന്ന് തവണ കൂത്ത്പറമ്പിൽ നിന്ന് നിയമസഭാംഗമായി. 2001ലായിരുന്നു ആദ്യ ജയം. തുടർന്ന് കോടതി വിധിയെ തുടർന്ന് എം.എൽ.എ സ്ഥാനം നഷ്ടമായ 2005-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലും കൂത്ത്പറമ്പിൽ നിന്ന് വിജയിച്ചു.

സി.ഐ.ടി.യുവിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും സി.ഐ.ടി.യുവിൻ്റെ റബ്കോ എംപ്ലോയീസ് യൂണിയൻ, ആറളം ഫാം വർക്കേഴ്സ് യൂണിയൻ എന്നിവയുടെ പ്രസിഡൻറായും പ്രവർത്തിച്ചു. ദേശാഭിമാനിയുടെ കണ്ണൂർ യൂണിറ്റ് മാനേജർ, ഇടക്കാലത്ത് ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടു.[5][6]

വിമർശനങ്ങൾ തിരുത്തുക

 • രാഷ്ട്രീയ കുടിപ്പകയ്ക്കും ആക്രമണങ്ങൾക്കും പേര് കേട്ട കണ്ണൂർ ജില്ലയിലെ അക്രമണ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത പേരാണ് സി.പി.എം നേതാവ് പി. ജയരാജൻ്റെത്[7]
 • കതിരൂർ മനോജ് വധക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം പി. ജയരാജനെ കേസിൽ ചോദ്യം ചെയ്തത് വൻ വിവാദമായിരുന്നു[8]
 • ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയാണ് ജയരാജൻ [9]
 • ടി.പി.ചന്ദ്രശേഖരൻ വധക്കേസിലും ജയരാജൻ ആരോപണ വിധേയനായിരുന്നു.[10]
 • തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കടം പലിശ സഹിതം തിരിച്ചു കൊടുക്കണമെന്ന് പറഞ്ഞത് വൻ വിവാദം സൃഷ്ടിച്ചു.[11]
 • ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ആർ.എസ്.എസ് നേതാവായ കതിരൂരിലെ മനോജ് കൊല്ലപ്പെടുന്നത്[12]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [13] [14]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 വടകര ലോകസഭാമണ്ഡലം കെ. മുരളീധരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 526755 പി. ജയരാജൻ സി.പി.ഐ(എം), എൽ.ഡി.എഫ്. 442092 വി.കെ. സജീവൻ ബി.ജെ.പി., എൻ.ഡി.എ. 80128

റെഫറൻസുകൾ തിരുത്തുക

 1. https://english.mathrubhumi.com/mobile/election/2019/loksabha-election/p-jayarajan-to-be-cpm-candidate-in-vadakara-1.3624836[പ്രവർത്തിക്കാത്ത കണ്ണി]
 2. https://www.manoramaonline.com/news/kerala/2018/01/29/p-jayarajan-kannur-cpim-secretary.html
 3. https://www.manoramaonline.com/news/kerala/2019/03/11/06-cpy-jayarajans-revised.html
 4. https://www.manoramaonline.com/news/latest-news/2019/03/11/mv-jayarajan-elected-as-cpm-kannur-district-secretary.html
 5. http://www.niyamasabha.org/codes/members/m87.htm
 6. https://www.mathrubhumi.com/mobile/election/2019/lok-sabha/kerala-20-20/vatakara/k-muraleedharan-won-in-vadakara-1.3816953[പ്രവർത്തിക്കാത്ത കണ്ണി]
 7. https://www.mathrubhumi.com/mobile/election/2019/lok-sabha/kerala-20-20/vatakara/udf-candidate-k-muraleedharan-wins-in-vadakara-1.3817190[പ്രവർത്തിക്കാത്ത കണ്ണി]
 8. https://www.manoramaonline.com/news/kerala/2018/01/18/09-chn-extra-p-jayarajan-case.html
 9. https://www.manoramaonline.com/news/latest-news/2019/02/11/murder-charge-against-p-jayarajan-in-shukkoor-murder-case.html
 10. https://www.mathrubhumi.com/mobile/news/kerala/five-years-of-tp-case-1.1913962
 11. https://www.mathrubhumi.com/mobile/election/2016/kerala-assembly-election/districtwise/kasaragod/assembly-election-2016-p-jayarajan-kummanam-rajasekharan-oommen-chandy-malayalam-news-1.1020397[പ്രവർത്തിക്കാത്ത കണ്ണി]
 12. https://www.mathrubhumi.com/mobile/print-edition/kerala/05jan2021-1.5333784[പ്രവർത്തിക്കാത്ത കണ്ണി]
 13. http://www.ceo.kerala.gov.in/electionhistory.html
 14. http://www.keralaassembly.org

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി._ജയരാജൻ&oldid=3814644" എന്ന താളിൽനിന്ന് ശേഖരിച്ചത്