മേയ് 24
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 24 വർഷത്തിലെ 144(അധിവർഷത്തിൽ 145)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1621 - പ്രൊട്ടസ്റ്റന്റ് യൂണിയൻ ഔപചാരികമായി പിരിച്ചുവിട്ടു.
- 1830 - സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.
- 1982 - കേരളത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറി.
- 1883 - 14 വർഷം നീണ്ട നിർമ്മാണത്തിനു ശേഷം ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലം ഗതാഗത്തിനായി തുറന്നു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.
- 1961 - സൈപ്രസ് യുറോപ്യൻ കൗൺസിൽ അംഗമായി.
- 1976 - ലണ്ടനിൽ നിന്നും വാഷിങ്ടൺ ഡി.സി.യിലേക്കുള്ള കോൺകോർഡ് വിമാനസേവനം ആരംഭിച്ചു.
- 1993 - എറിട്രിയ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1993 - മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വിൻഡോസ് എൻ.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.
- 2000 - 22 വർഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻവാങ്ങി.
- 2001 - 15 വയസ് മാത്രം പ്രായമുള്ള ഷെർപ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
- 2002 - റഷ്യയും അമേരിക്കയും മോസ്കോ ഉടമ്പടിയിൽ ഒപ്പു വച്ചു.
- 1984 - കാസർഗോഡ് ജില്ല രൂപീകരിച്ചു
2002-അമേരിക്കയും റഷ്യയും തമ്മിൽ മോസ്കോ ഉടമ്പടിയിൽ ഒപ്പ് വെച്ചു വ്ലാഡിമിർ പുടിനും ജോർജ്ജ് ഡബ്ല്യു ബുഷുമാണ് ഉടമ്പടിയിൽ ഒപ്പിട്ടത്. 1985 -ടാഡ (Terrorist and Disruptive Activities (Prevention) Act) നിയമം പ്രാബല്യത്തിൽ വന്നു.
ജന്മദിനങ്ങൾ
തിരുത്തുക- 1940 - ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്ന ജോസഫ് ബ്രോഡ്സ്കി
- 1885 - പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി.കറുപ്പൻ
- 1942 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ എൻ. പീതാംബരക്കുറുപ്പ്
- 1914 - പ്രശസ്ത ഇന്തോളജിസ്റ്റും ചരിത്രകാരനുമായിരുന്ന എ.എൽ. ബാഷാം
- 1955 - കേരള നിയമസഭയിലെ റവന്യു,കയർ എന്നീ വകുപ്പുകളുടെ മന്ത്രിയാണ് അടൂർ പ്രകാശ്
- 1819 - ഗ്രേറ്റ് ബ്രിട്ടന്റേയും അയർലന്റിന്റേയും രാജ്ഞിയായിരുന്ന വിക്ടോറിയ രാജ്ഞി
- 1936 - കേരളത്തിലെ ഒരു രാജ്യസഭാംഗവും സി.പി.ഐ.എം. നേതാവുമായിരുന്ന പി.ആർ. രാജൻ
- 1905 - റഷ്യൻ സാഹിത്യകാരനായ മിഖായെൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ്
- 1925 - നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.വി. സുരേന്ദ്രനാഥ്
- 1964 - കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനായ കെ. രാധാകൃഷ്ണൻ
- 1982 - ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായ മുഹമ്മദ് റാഫി
- 1899 - എഴുത്തുകാരനും, സംഗീതജ്ഞനും വിപ്ലവകാരിയുമായിരുന്ന കാസി നസ്രുൾ ഇസ്ലാം
- 1887 - മലയാളത്തിലെ സാഹിത്യകാരനായ മേലങ്ങത്ത് അച്യുതമേനോൻ
- 1960 - കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും മുൻ നിയസഭാഗവുമായ എം.വി. ജയരാജൻ
- 1947 - കാനേഡിയൻ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ മോഡ് ബാർലോ
ചരമവാർഷികങ്ങൾ
തിരുത്തുക- 1543 - ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനായിരുന്ന നിക്കോളാസ് കോപ്പർനിക്കസ്
- 1990 - സുപ്രീം കോടതിയിലെ മുൻ ജഡ്ജി കെ.എസ്. ഹെഗ്ഡെ
- 1998 - ബ്രിട്ടിഷ് മനോവിശ്ലേഷണ വിദഗ്ദ്ധനും മനോരോഗ ചികിത്സകനും ആയിരുന്ന ചാൾസ് റൈക്രോഫ്റ്റ്
- 1924 - മലയാളത്തിലെ പ്രമുഖ വ്യാകരണപണ്ഡിതരിൽ ഒരാളായ ശേഷഗിരിപ്രഭു
- 1959 - യു. എസ്സിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസ്