അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)

കേരളാ നിയമസഭാംഗം മുൻ റവന്യു,കയർ വകുപ്പ് മന്ത്രിയായിരുന്നുഅടൂർ പ്രകാശ് (ജനനം:മേയ് 24, 1955). കോന്നിയിൽ നിന്ന് നാലു തവണ വിജയിച്ച ഇദ്ദേഹം ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു. 2011-ൽ രൂപീകരിക്കപ്പെട്ട രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇദ്ദേഹത്തിന് ആദ്യം ആരോഗ്യം, കയർ എന്നീ വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. 2012 ഏപ്രിലിലെ മന്ത്രിസഭാ അഴിച്ചുപണിയെ തുടർന്ന് ഇദ്ദേഹത്തിന് ആരോഗ്യവകുപ്പിന് പകരം റവന്യു വകുപ്പ് നൽകപ്പെടുകയുണ്ടായി.

അടൂർ പ്രകാശ്
Adoor Prakash.JPG
ലാൻഡ് റവന്യൂ വകുപ്പ് മന്ത്രി, കേരളം
In office
2012–2016
Succeeded byഇ. ചന്ദ്രശേഖരൻ
Constituencyകോന്നി
കയർ & ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി, കേരളം
In office
2011–2012
Succeeded byവി.എസ്. ശിവകുമാർ
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി, കേരളം
In office
2004–2006
Constituencyകോന്നി
Personal details
Born24-05-1955
അടൂർ, കേരളം
Political partyIndian National Congress Flag of the Indian National Congress.svg

ജീവിതരേഖതിരുത്തുക

പത്തനംതിട്ട ജില്ലയിലെ അടൂരിൽ എൻ. കുഞ്ഞുരാമന്റെയും വി.എം. വിലാസിനിയുടെയും മകനായി 1955 മേയ് 24-ന് ജനിച്ചു. ബി.എ., എൽ.എൽ.ബി., എന്നിവ പൂർത്തിയാക്കി. അഭിഭാഷകനായും ട്രേഡ് യൂണിയൻ നേതാവായും പ്രവർത്തിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം കെ.എസ്.യു. (ഐ) യുടെ സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി 1979 മുതൽ 1981 വരെ പ്രവർത്തിച്ചു. 1984 - മുതൽ 1988 വരെ പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും 1988 മുതൽ 1992 വരെ യൂത്ത് കോൺഗ്രസ് (ഐ) യുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു[1].

1997-2001 വരെ കെ.പി.സി.സി (ഐ) യുടെ ജോയിന്റ് സെക്രട്ടറിയായും 1993-ൽ ഡി.സി.സി. (ഐ) യുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 1992-ൽ പ്രകാശ് കെ.പി.സി.സി (ഐ) യുടെ മെംബറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷന്റെ പ്രസിഡന്റായും കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചർ സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭയിൽ ഇദ്ദേഹം പത്ത്[2], പതിനൊന്ന്[3], പന്ത്രണ്ട്[4], പതിമൂന്ന്[5] സഭകളിൽ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

അവലംബംതിരുത്തുക

പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=അടൂർ_പ്രകാശ്&oldid=3132186" എന്ന താളിൽനിന്ന് ശേഖരിച്ചത്