കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് അഡ്വ.ഡീൻ കുര്യാക്കോസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. പതിനേഴാം ലോക്‌സഭയിൾ ഇടുക്കിയെ പ്രതിനിധീകരിക്കുന്ന എം.പിയാണ്.

ഡീൻ കുര്യാക്കോസ്
Youth Congress Kerala- Dean Kuryakose MP (cropped).JPG
എം.പി; പ്രസിഡന്റ്, കേരള യൂത്ത് കോൺഗ്രസ്,
ഔദ്യോഗിക കാലം
2019-ൽ പാർലമെന്റ് അംഗം
മണ്ഡലംഇടുക്കി
ഔദ്യോഗിക കാലം
2016 മുതൽ
വ്യക്തിഗത വിവരണം
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജീവിത രേഖതിരുത്തുക

തൊടുപുഴ പൈങ്ങോട്ടൂർ കുളപ്പുറം എനാനിക്കൽ അഡ്വ. ഏ. എം കുര്യാക്കോസിന്റെയും റോസമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് . വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. വിദ്യാർഥി സംഘടനാ പ്രവർത്തന മണ്ഡലത്തിൽ നിരവധി സമര പോരാട്ടങ്ങൾക്ക് ഡീൻ കുര്യാക്കോസ് നേതൃത്വം നൽകിയിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായ ഡീൻ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്നു. 2009 - 2010-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡീൻ 2010 - മുതൽ 2013 - വരെ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക് സഭാമണ്ഡലം പ്രസിഡൻറ് ആയിരുന്നു. 2013 ജൂൺ മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്[1]. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള ജോയ്‌സ് ജോർജുമായി പരാജയപെട്ടിരുന്നു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു.

വിദ്യഭ്യാസ യോഗ്യതകൾതിരുത്തുക

  • തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് പ്രീഡിഗ്രീ
  • മൂലമറ്റം സെന്റ്‌ ജോസഫ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം
  • തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബി.യും എൽ.എൽ.എം.ഉം
  • മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്റർ നാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്സ് നിന്ന് എം എ ഹ്യൂമൻ റൈട്സ് ആൻഡ്‌ പൊളിറ്റിക്സിൽ ഫസ്റ്റ് റാങ്കോടെ ഉന്നത വിജയം

അധികാരസ്ഥാനങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ഇടുക്കി ലോകസഭാമണ്ഡലം ഡീൻ കുര്യാക്കോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 498493 ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 327440 ബിജു കൃഷ്ണൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ. 78648
2014 ഇടുക്കി ലോകസഭാമണ്ഡലം ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ഡീൻ കുര്യാക്കോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് സാബു വർഗീസ് ബി.ജെ.പി., എൻ.ഡി.എ.

അവലംബംതിരുത്തുക

  1. "ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്". ന്യൂസ് 18.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ഡീൻ_കുര്യാക്കോസ്&oldid=3463801" എന്ന താളിൽനിന്ന് ശേഖരിച്ചത്