പത്മജ വേണുഗോപാൽ
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വനിതാ വിഭാഗം നേതാവുമായിരുന്നു പത്മജ വേണുഗോപാൽ (ജനനം : 27 ഒക്ടോബർ 1960). കേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ്.[1] [2] കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായും തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുമായും 2021 മുതൽ നിലനിന്ന അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2024 മാർച്ച് 7 ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.[3]
പത്മജ വേണുഗോപാൽ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശ്ശൂർ, കേരളം | 27 ഒക്ടോബർ 1960
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ഡോ. വേണുഗോപാൽ |
കുട്ടികൾ | 1 son 1 daughter |
മാതാപിതാക്കൾs | കെ. കരുണാകരൻ, കല്യാണിക്കുട്ടി അമ്മ |
തൊഴിൽ | രാഷ്ട്രീയപ്രവർത്തക |
As of 7 മാർച്ച്, 2024 ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ് |
ജീവിതരേഖ
തിരുത്തുകമുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെയും കല്യാണികുട്ടിയമ്മയുടേയും രണ്ടാമത്തെ മകളായി 1960 ഒക്ടോബർ 27 ന് തൃശൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.[4]
രാഷ്ട്രീയജീവിതം
തിരുത്തുക1996-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ പത്മജ വേണുഗോപാൽ 2001-ൽ കേരള ടൂറിസം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ആയിട്ടാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു.[5]
പ്രധാന പദവികളിൽ
- 2024 : കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം
- 2023 : എ.ഐ.സി.സി അംഗം
- 2021 : കെ.പി.സി.സി നിർവാഹക സമിതി അംഗം
- 2020 : കെ.പി.സി.സി വൈസ് പ്രസിഡന്റ്
- 2019-2021 : തൃശൂർ ഡി.സി.സി അധ്യക്ഷൻ്റെ ചുമതല
- 2018 : കെ.പി.സി.സി ജനറൽ സെക്രട്ടറി
- 2004 : കെ.പി.സി.സി അംഗം[6]
മറ്റ് പദവികളിൽ
- ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം
- ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ കമ്മിറ്റി അംഗം
- പ്രിയദർശിനി & രാജീവ് ഗാന്ധി സ്റ്റഡിസെന്റർ ഭാരവാഹി
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2004 | മുകുന്ദപുരം ലോകസഭാമണ്ഡലം | ലോനപ്പൻ നമ്പാടൻ | സി.പി.എം., എൽ.ഡി.എഫ്. | പത്മജ വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-16. Retrieved 2014-01-03.
- ↑ http://kpcc.org.in/member/227/padmaja-venugopal/gallery.html
- ↑ "Padmaja Venugopal, daughter of former Kerala CM K Karunakaran, likely to join BJP from Congress ranks".
- ↑ https://www.manoramaonline.com/district-news/thrissur/2024/03/08/congress-leader-padmaja-venugopal-bjp-entry.html
- ↑ https://www.manoramaonline.com/news/latest-news/2024/03/07/padmaja-venugopal-joins-bjp-updates.amp.html
- ↑ https://www.manoramaonline.com/news/latest-news/2024/03/07/padmaja-venugopal-bjp-entry-interview.html
- ↑ https://www.marunadanmalayalee.com/news/in-depth/k-karunakaran-family-story-367729
- ↑ https://www.marunadanmalayalee.com/politics/state/padmaja-venugopal-367567
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
- ↑ http://www.keralaassembly.org