ബെന്നി ബെഹനാൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകന്‍
2019 മുതൽ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ യു.ഡി.എഫ് കൺവീനറും (2018-2020) മുൻ എം.എൽ.എയുമാണ് ബെന്നി ബെഹനാൻ (ജനനം: 22 ഓഗസ്റ്റ് 1952) [2][3] .[1].
ബെന്നി ബെഹനാൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2019–തുടരുന്നു | |
മുൻഗാമി | ഇന്നസെൻറ് |
മണ്ഡലം | ചാലക്കുടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വെങ്ങോല, തിരുക്കൊച്ചി | ഓഗസ്റ്റ് 22, 1952
രാഷ്ട്രീയ കക്ഷി | ഇൻഡ്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ഷെർലി ബെന്നി |
കുട്ടികൾ | ഒരു മകനും ഒരു മകളും |
വസതിs | കുഞ്ഞുവെട്ടിക്കുടി ഹൗസ്, തൃക്കാക്കര (പി.ഒ.), കൊച്ചി 21[1] |
വെബ്‌വിലാസം | bennybehanan.net |
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിലെ പെരുമ്പാവൂർ താലൂക്കിലെ വെങ്ങോല എന്ന ഗ്രാമത്തിൽ ഒ.തോമസിൻ്റെയും ചിന്നമ്മയുടേയും മകനായി 1952 ഓഗസ്റ്റ് 22 ന് ജനിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.[1]
രാഷ്ട്രീയ ജീവിതം
തിരുത്തുക- 1978–1979 കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ്.
- 1979–1982 യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി.
- 1981 കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ
- 1982-1987 പിറവം എം.എൽ.എ
- 1996 മുതൽ ഓൾ ഇൻഡ്യ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്
- 2006ൽ വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ[4]
- 2010-ൽ പ്രസിഡൻറ് തൃശൂർ ഡി.സി.സി.[5]
- 2011-2016 തൃക്കാക്കര എം.എൽ.എ
- 2018-2020 യു.ഡി.എഫ് കൺവീനർ
- 2019 ചാലക്കുടി എം.പി
- 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പിറവത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഗോപി കോട്ടമുറിയ്ക്കലിനോട് പരാജയപ്പെട്ടു.
- 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് (ജെ) യിലെ കെ. ഫ്രാൻസീസ് ജോർജ്ജിനോട് പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | ചാലക്കുടി ലോകസഭാമണ്ഡലം | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 473444 | ഇന്നസെന്റ് | സി.പി.എം., എൽ.ഡി.എഫ്. 341170 | എ.എൻ. രാധാകൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ. 154159 |
2011 | തൃക്കാക്കര നിയമസഭാമണ്ഡലം | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.ഇ. ഹസൈനാർ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
2004 | ഇടുക്കി ലോകസഭാമണ്ഡലം | കെ. ഫ്രാൻസിസ് ജോർജ് | കേരള കോൺഗ്രസ് (ജോസഫ്) എൽ.ഡി.എഫ്. | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1987 | പിറവം നിയമസഭാമണ്ഡലം | ഗോപി കോട്ടമുറിക്കൽ | സി.പി.എം., എൽ.ഡി.എഫ്. | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1982 | പിറവം നിയമസഭാമണ്ഡലം | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൽ.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ശ്രീ ബെന്നി ബെഹനാൻ". കേരള സർക്കാർ. Retrieved 5 മാർച്ച് 2013.
- ↑ മുഹമ്മദ്, നിസാർ. "http://veekshanam.com/content/view/15783/27/". വീക്ഷണം. Retrieved 5 മാർച്ച് 2013.
{{cite news}}
: External link in
(help)[പ്രവർത്തിക്കാത്ത കണ്ണി]|title=
- ↑ "പിറവം: എം എൽ എ പോരാ, മന്ത്രി വേണം". വർത്തമാനം. 22 ഫെബ്രുവരി 2012. Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-01. Retrieved 2013-03-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-25. Retrieved 2013-03-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-24.
- ↑ http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |