രാജേഷ് ഒടയഞ്ചാൽ
പണിപ്പുര   പ്രൊഫൈൽ   താരകങ്ങൾ   ലോഗോസ്   നിലവറ-01   സംവാദം   സംഭാവനകൾ  


നമസ്കാരം Rajeshodayanchal !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജുനൈദ് (സം‌വാദം) 08:25, 7 ജൂലൈ 2009 (UTC)Reply

ചായില്യം തിരുത്തുക

വിക്കിപീഡിയയിലെ തെയ്യങ്ങളുടെ താളിൽ താങ്കൾ നടത്തിയ മാറ്റങ്ങൾ തിരസ്കരിച്ചിരിക്കുന്നു.--Anoopan| അനൂപൻ 05:08, 23 സെപ്റ്റംബർ 2009 (UTC)Reply

പ്രൊഫൈൽ തിരുത്തുക

പ്രൊഫൈലു കൊള്ളാമല്ലോ മാഷെ...--Sahridayan 04:37, 30 സെപ്റ്റംബർ 2009 (UTC)Reply

[1] എന്ന താൾ സന്ദർശിക്കുന്നത് താങ്കളുടെ സംശയങ്ങൾ ദുരീകരിച്ചേക്കും--Sahridayan 05:11, 1 ഒക്ടോബർ 2009 (UTC)Reply

  --സാദിക്ക്‌ ഖാലിദ്‌ 09:05, 30 സെപ്റ്റംബർ 2009 (UTC)Reply


കോമാളി തിരുത്തുക

താങ്കൾ എഴുതിയ കോമാളി എന്ന ലേഖനം വായിച്ചു, കൊള്ളാം :) ലേഖനങ്ങളിൽ വിക്കിപീഡിയയിലെ മറ്റ് ലേഖനങ്ങളിലേക്ക് ലിങ്ക് ചെയ്യുമ്പോൾ വിക്കിശൈലിയനുസരിച്ച് വാക്ക് മുഴുവനായി ലിങ്ക് ചെയ്യണമെന്നാണ്. അതായത്;

കേരളത്തിലെ ([[കേരളം|കേരള]]ത്തിലെ)  N
കേരളത്തിലെ ([[കേരളം|കേരളത്തിലെ]])  

തുടർന്നും എഴുതുക. ആശംസകൾ--അഭി 11:48, 20 ഒക്ടോബർ 2009 (UTC)Reply

കാസർഗോഡ് ജില്ല തിരുത്തുക

കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതാൻ വിക്കിപീഡിയക്ക് താങ്കളുടെ വിലയേറിയ സേവനം ആവശ്യമായുണ്ട്. ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കാസർഗോഡ് ജില്ല എന്ന താളിലെ പഞ്ചായത്തുകൾ ചുവപ്പു മാറ്റി നീലയാക്കും എന്നു കരുതട്ടെ! ആശംസകളോടെ! --Anoopan| അനൂപൻ 09:30, 21 ഒക്ടോബർ 2009 (UTC)Reply

ആദ്യത്തേതിനു മാത്രം ഇന്റർവിക്കി നൽകിയാൽ മതിയാകും. ഈ താൾ കാണുന്നത് ഇന്റർവിക്കികളെക്കുറിച്ചറിയുന്നതിനു കൂടുതൽ സഹായകരമായേക്കും.--Anoopan| അനൂപൻ 12:38, 21 ഒക്ടോബർ 2009 (UTC)Reply

സ്വാഗതം തിരുത്തുക

നമസ്കാരം, Rajeshodayanchal, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 13:08, 26 ഒക്ടോബർ 2009 (UTC)Reply

പകർപ്പവകാശപ്രശ്നം തിരുത്തുക

താങ്കൾ ചില ലേഖനങ്ങളിൽ ഈ സൈറ്റിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചതായി കാണുന്നു. സ്ഥലനാമോല്പത്തി, കാവ് (ആരാധനാലയം), മടിക്കൈ എന്നിവ ഉദാഹരണങ്ങളാണ്‌. അതുപോലെ ‎ആരാധനാലയം എന്ന താളും - അത് താങ്കൾ എഴുതിയതാണെങ്കിൽ. ഈ സൈറ്റ് പകർപ്പാവകാശസ്വാതന്ത്രമുള്ളതാണെന്ന് എവിടെയും കാണുന്നില്ല. അതിനാൽ പ്രധാന ഭാഗം സൈറ്റിൽ നിന്നായിട്ടുള്ള ലേഖനങ്ങൾ മായ്ക്കാനിടുകയും മറ്റ് ലേഖനങ്ങളിലുള്ള ഭാഗങ്ങൾ മറയ്ക്കുകയും ചെയ്യുന്നു. ദയവായി ഇതിന്‌ മറുപടി നൽകുക. സൈറ്റ് പകർപ്പാവകാശമുള്ളതല്ലെന്ന് തെളിയിക്കുന്ന ലിങ്കുകൾ വല്ലതുമുണ്ടെങ്കിൽ അവ നൽകുക വഴി ലേഖനങ്ങൾ നീക്കം ചെയ്യുന്നത് ഒഴിവാക്കാം. അതുപോലെ താങ്കൾ പകർപ്പവകാശമുള്ള ഉറവിടങ്ങളിൽ നിന്ന് മറ്റെന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതും ദയവായി വ്യക്തമാക്കുക

-- റസിമാൻ ടി വി 16:45, 26 ഒക്ടോബർ 2009 (UTC)Reply

കഴിയുന്നത്ര വേഗം പരിഹാരമുണ്ടാക്കാൻ ശ്രമിക്കുക. പ്രത്യേകം ഒന്നും പുസ്തകത്തിൽ പറഞ്ഞിട്ടില്ലെങ്കിൽ പകർപ്പവകാശം പഞ്ചായത്തിൽ നിക്ഷിപ്തമാണെന്നുവേണം കരുതാൻ. അതല്ലെങ്കിൽ പകർപ്പവകാശസ്വാതന്ത്ര്യമുള്ളതാണെന്ന് തെളിവ് ലഭിക്കണം. അല്ലാത്തപക്ഷം ലേഖനങ്ങൾ നീക്കം ചെയ്യേണ്ടി വരും -- റസിമാൻ ടി വി 15:38, 27 ഒക്ടോബർ 2009 (UTC)Reply
ഒരു കാര്യം കൂടി. ലേഖനങ്ങളിൽ ചില ഭാഗങ്ങൾ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ അവലംബമാക്കിയാണ്‌ ചേർക്കുന്നതെങ്കിൽ ലേഖനഭാഗങ്ങളിൽ അവലംബം നൽകാൻ ശ്രദ്ധിക്കുക -- റസിമാൻ ടി വി 16:06, 27 ഒക്ടോബർ 2009 (UTC)Reply
പകർപ്പവകാശം പഞ്ചായത്തിൽ നിക്ഷിപ്തമാണെങ്കിൽ വിക്കിയിൽ ഉപയോഗിക്കാനാകില്ല - നീക്കം ചെയ്യേണ്ടിവരും. അതിനാൽ ദയവായി സൈറ്റിൽ/സുവനീറിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച ഭാഗം തിരുത്തിയെഴുതുകയും സൈറ്റ് അവലംബമായി നൽകുകയും ചെയ്യുക. വിക്കി കോഡുകളിലും മറ്റും എന്ത് സംശയമുണ്ടെങ്കിലും ചോദിച്ചോളൂ. മനസ്സിലാക്കിത്തരാൻ ശ്രമിക്കാം -- റസിമാൻ ടി വി 12:01, 28 ഒക്ടോബർ 2009 (UTC)Reply
Verifiable ആയ കാര്യങ്ങളേ വിക്കിയിലെഴുതാവൂ എന്നാണ്‌. ഒരു വാചകം എഴുതുകയാണെങ്കിൽ അതിൽ സംശയമുണ്ടാകും എന്ന് തോന്നുന്നിടത്തൊക്കെ അവലംബം വേണം. ഉറപ്പുള്ള കാര്യങ്ങൾ എഴുതിക്കൊള്ളൂ. അടിസ്ഥാന ഭൗതികശാസ്ത്ര/ഗണിതശാസ്ത്ര വിഷയങ്ങളിലൊക്കെ എഴുതുമ്പോൾ എതിർപ്പ് ഉയരാൻ സാധ്യതയുള്ളതൊന്നും സാധാരണ കാണാറില്ല. എങ്കിലും ഉറപ്പുള്ളപ്പോൾ കൂടി അവലംബമുണ്ടെങ്കിൽ നൽകുന്നതാണ്‌ കൂടുതൽ ശരി - കാരണം, നാം ശരിയെന്ന് ഉറച്ചുവിശ്വസിക്കുന്നതുപോലും പലപ്പോഴും തെറ്റായി വരാം (ഒരഞ്ചാറു കൊല്ലം മുമ്പു വരെ പ്രകാശം നേർരേഖയിലേ സഞ്ചരിക്കൂ എന്നായിരുന്നു ഞാൻ കരുതിയത് ) -- റസിമാൻ ടി വി 12:06, 28 ഒക്ടോബർ 2009 (UTC)Reply
അത്തരം കാര്യങ്ങളെ മിത്തുകളായിത്തന്നെ എഴുതേണ്ടിവരും. അവകാശപ്പെടലുകൾക്ക് തീർച്ചയായും അവലംബം വേണം. കുറേയധികം വിവരങ്ങൾ വിക്കിയിലെത്തുന്നതിന്‌ ഇത് തടസ്സമാകുമെന്നറിയാം. എന്നാൽ ഇത്തരമൊരു നയമില്ലെങ്കിൽ പ്രശ്നം അതിലും ഗുരുതരമായിരിക്കും -- റസിമാൻ ടി വി 12:24, 28 ഒക്ടോബർ 2009 (UTC)Reply
വളരെ നന്ന്. പിന്നെ ഒരു കാര്യം. ആരംഭശൂരത്വത്തെക്കുറിച്ച് പറഞ്ഞല്ലോ. വിക്കിയിൽ ഒരുവിധം എല്ലാവരും തുടങ്ങുന്നത് ഒരുപോലാണ്‌. കൺഫ്യൂഷനും സംശയവും അല്പം പേടിയും ഒക്കെയുണ്ടാകും. ഇവിടെ ഒരു ലോഡ് ചെയ്യണമെന്നുമുണ്ടാകും. കുറച്ചുപേർ ഈ ആഗ്രഹവുമായി തുടരുന്നു എന്ന് താങ്കൾക്ക് കാണാനാകുന്നുണ്ടല്ലോ. താങ്കൾ എഴുതുന്നതൊക്കെ വായിക്കാൻ രസമുണ്ട്. എഴുതുന്നത് രസിച്ചിട്ടാണെങ്കിൽ ശൂരത്വം ആരംഭത്തിൽ തെന്നെ അവസാനിക്കില്ല. വിക്കിക്ക് അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് സജീവമായി തുടാരാൻ താങ്കൾക്കാകട്ടെ എന്ന് ആശംസിക്കുന്നു -- റസിമാൻ ടി വി 12:40, 28 ഒക്ടോബർ 2009 (UTC)Reply

പള്ളിയറകൾ - താനങ്ങൾ തിരുത്തുക

പള്ളിയറകൾ - താനങ്ങൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 05:25, 27 ഒക്ടോബർ 2009 (UTC)Reply


താങ്കളുടെ റെസൂമേ വായിച്ചു. അവസാനം പാടു കേൾക്കും എന്നത് ഒരു പാട് കേൾക്കും എന്നോ അതോ പാട്ടു കേൾക്കും എന്നോ അല്ലേ എന്നൊരു സംശയം. മലയാളം ഇത്ര നന്നായി എഴുതാനറിയുന്ന താങ്കൾ വാട്ടർ റ്റാങ്ക് എന്ന ലേഖനം എങ്ങനെ എഴുതി എന്ന് വര്ണ്യത്തിലാശങ്ക? --Challiovsky Talkies ♫♫ 12:36, 28 ഒക്ടോബർ 2009 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Rameshng:::Buzz me :) 05:33, 19 നവംബർ 2009 (UTC)Reply

സാരമില്ല. മറന്ന്പോയത് ഒന്ന് ഓർമ്മിപ്പിച്ചതാണ്. ധൈര്യമായി തിരുത്തിയെഴുതുക. സഹായങ്ങൾ ആവശ്യമെങ്കിൽ ചോദിക്കാൻ മടിക്കരുത്. --Rameshng:::Buzz me :) 08:12, 19 നവംബർ 2009 (UTC)Reply

തി/തെരഞ്ഞെടുപ്പ് തിരുത്തുക

ഇതു നോക്കുമല്ലോ--പ്രവീൺ:സംവാദം 10:43, 24 നവംബർ 2009 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Pathmanabhapillai.jpg തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Pathmanabhapillai.jpg ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 06:48, 1 ഡിസംബർ 2009 (UTC)Reply

പ്രമാണം:With_poykkannu.JPG തിരുത്തുക

 
With poykkannu.JPG

എന്ന ചിത്രത്തിന്റെ കളറും എക്സ്പോഷറും ഞാൻ തിരുത്തിയിട്ടുണ്ട്. അനുവാദം മുൻകൂർ വാങ്ങാതിരുന്നതിനു ക്ഷമാപണം. പുതുക്കിയ ചിത്രം ഇഷ്ടമായില്ലെങ്കിൽ പഴയതിലേയ്ക്ക് മാറ്റുന്നതിൽ വിരോധമില്ല. --ശ്രീജിത്ത് കെ 17:43, 2 ജനുവരി 2010 (UTC)Reply

സം‌വാദം നീക്കം ചെയ്യാതിരിക്കുക തിരുത്തുക

@സംവാദം:പുല്ലൂർ-പെരിയ (ഗ്രാമപഞ്ചായത്ത്)

സംവാദം താളുകളിലെ കുറിപ്പുകൾ നീക്കം ചെയ്യാതിരിക്കുക. ആവശ്യമെങ്കിൽ <s>, </s> എന്നീ ടാഗുകൾ ഉപയോഗിച്ച് വെട്ടാവുന്നതാണ്. ആശംസകളോടെ --Vssun 11:14, 22 ജനുവരി 2010 (UTC)Reply

സംവാദം താളുകളെക്കുറിച്ച് വിക്കിപീഡിയയുടെ നയം ശ്രദ്ധിക്കുക. അതനുസരിച്ച് ഓർമ്മപ്പെടുത്തിയെന്നേയുള്ളൂ. :) --Vssun 15:41, 22 ജനുവരി 2010 (UTC)Reply

അനുസ്വാരം തിരുത്തുക

രാജേഷിന്റെ ലേഖനങ്ങളിൽ അനുസ്വാരം (അംകാരം) കാണാനില്ലല്ലോ (ഉദാഹരണം എക്സിഫ്).. എന്തെങ്കിലും പ്രശ്നം? --Vssun 03:24, 1 മേയ് 2010 (UTC)Reply

മനസിലായില്ലല്ലോ സുനിലേ, എനിക്കു വിസർ‌ഗ്ഗം‌ കുറച്ചുനാളൊരു പ്രശ്നമായിരുന്നു. പിന്നെ : ഉള്ളതുകൊണ്ട്‌, ചാറ്റിലൊക്കെ അതു വെച്ച്‌ adjust ചെയ്തു :). സുനിൽ‌ കാണിച്ചപ്പോഴാണ് സങ്കലനമെന്ന വാക്ക്‌ അവിടെ സം‌ങ്കലനം‌ എന്ന അക്ഷരത്തെറ്റോടെ കണ്ടത്‌ അതുമാറ്റി. അതായിരുന്നോ ഉദ്ദേശിച്ചത്?

Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ അതല്ല ഉദ്ദേശിച്ചത്. വീട്ടിൽ വച്ച് നോക്കിയപ്പോൾ രാജേഷ് എഴുതിയ പല താളുകളിലും അനുസ്വാരം കാണാനേയില്ലായിരുന്നു. ഞാനിപ്പോൾ ഓഫീസിലാണ്‌. ഇവിടെ വന്നു നോക്കിയപ്പോൾ അവയൊക്കെ ശരിക്ക് കാണുന്നുണ്ട്. എന്റെ വീട്ടിലെ കമ്പ്യൂട്ടറിന്റെ കുഴപ്പമായിരിക്കാം. വൈകിട്ട് ചെന്ന് ഒന്നുകൂടി പരിശോധിക്കാം. --Vssun 05:46, 1 മേയ് 2010 (UTC)Reply

വെളിച്ചപ്പാടച്ഛന്മാർ തിരുത്തുക

 
You have new messages
നമസ്കാരം, Rajeshodayanchal. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:വെളിച്ചപ്പടച്ഛൻ‌മാർ‌.jpg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 03:04, 5 ജൂൺ 2010 (UTC)Reply

ഐ പി തിരുത്തുക

കുറെ തിരുത്ത് ഉണ്ടല്ലോ നമ്മുടെ ഐപിക്ക് :-). --കിരൺ ഗോപി 08:12, 22 ജൂൺ 2010 (UTC)Reply

ചിത്രം തിരുത്തുക

പ്രമാണത്തിന്റെ സംവാദം:എത്യോപ്യൻ‌ഗുണിതം.jpg ശ്രദ്ധിക്കുക.--Vssun (സുനിൽ) 07:02, 30 ജൂൺ 2010 (UTC)Reply

പ്രമാണം:എത്യോപ്യൻ‌ഗുണിതം.jpg തിരുത്തുക

പ്രമാണം:എത്യോപ്യൻ‌ഗുണിതം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 04:43, 2 ജൂലൈ 2010 (UTC)Reply

പടത്തിനെ പട്ടികരൂപത്തിലാക്കിയിട്ടുണ്ട്. ശ്രദ്ധിച്ച് തെറ്റുകളുണ്ടെങ്കിൽ പറയുക.--Vssun (സുനിൽ) 04:44, 2 ജൂലൈ 2010 (UTC)Reply

പ്രമാണത്തിന്റെ സംവാദം:സെന്റ് പയസ് ടെൻ‌ത് കോളേജിന്റെ ലോഗോ.jpg തിരുത്തുക

പ്രമാണത്തിന്റെ സംവാദം:സെന്റ് പയസ് ടെൻ‌ത് കോളേജിന്റെ ലോഗോ.jpg കാണുക. --Vssun (സുനിൽ) 16:10, 29 ജൂലൈ 2010 (UTC)Reply

സംവാദം:പള്ളിക്കര ഗ്രാമപഞ്ചായത്ത് തിരുത്തുക

സംവാദം:പള്ളിക്കര ഗ്രാമപഞ്ചായത്ത് കാണുക--Vssun (സുനിൽ) 03:24, 5 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണത്തിന്റെ സംവാദം:പാളത്തൊപ്പിയും വലിയ മടിശീലയും ഉള്ള മാവിലസ്ത്രീ.JPG തിരുത്തുക

പ്രമാണത്തിന്റെ സംവാദം:പാളത്തൊപ്പിയും വലിയ മടിശീലയും ഉള്ള മാവിലസ്ത്രീ.JPG ശ്രദ്ധിക്കുക. --Vssun (സുനിൽ) 04:33, 7 ഓഗസ്റ്റ് 2010 (UTC)Reply

പയ്യന്നൂർ കോൺഗ്രസ്സ് സമ്മേളനം തിരുത്തുക

പയ്യന്നൂർ കോൺഗ്രസ്സ് സമ്മേളനം ഈ ലേഖനത്തിലെ {{orphan}} എന്ന ഫലകം നീക്കിയതായി കണ്ടു. അതിലേക്ക് ഇപ്പോഴും കണ്ണികളൊന്നും കാണുന്നില്ലല്ലോ ? --വിക്കിറൈറ്റർ : സംവാദം 07:03, 14 നവംബർ 2010 (UTC)Reply

ഒറ്റപ്പെട്ട ലേഖനം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? ആ ഫലകത്തിന്റെ ആ ആവശ്യമെന്താണ്? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:14, 14 നവംബർ 2010 (UTC)Reply
ആ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്ന് കണ്ണികളില്ല എന്നു കാണിക്കാനാണ് {{orphan}} ഫലകം ഉപയോഗിക്കുന്നത്. ഇപ്പോഴും ആ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്ന് കണ്ണികളില്ല. അതിനാലാണ് ആ ഫലകം അവിടെ ചേർത്തത്. അത് നീക്കം ചെയ്യപ്പെട്ടത് കണ്ടതുകൊണ്ടാണ് ചോദിച്ചത്. ആ ഫലകം വീണ്ടും ചേർക്കുന്നു. അഭിപ്രായം അറിയിക്കൂ. --വിക്കിറൈറ്റർ : സംവാദം 10:48, 14 നവംബർ 2010 (UTC)Reply
അതിന്റെ ആവശ്യമെന്തെന്ന് എനിക്കു മനസ്സിലായിട്ടില്ല. മറ്റു ലേഖനങ്ങളിൽ നിന്ന് ലിങ്ക് വേണമെന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ? എന്തായാലും http://ml.wikipedia.org/wiki/EMS ഈ പേജിൽ നിന്നും ഒരു ലിങ്ക് ഞാനിതിലേക്ക് കൊടുത്തിട്ടുണ്ട്. സമൂഹ്യ-രാഷ്ടീയരംഗത്ത് എന്ന ഭാഗത്ത് രണ്ടാമത്തെ പാരഗ്രാഫിൽ പയ്യന്നൂർ സമ്മേളനത്തെ പറ്റി പരാമർശമുണ്ട്. ഇനിയും ഫലകത്തിന്റെ ആവശ്യമുണ്ടോ?

എനിക്കു തോന്നുന്നു ഇത്തരം ഫലകങ്ങൾ തികച്ചും ബാലിശമാണെന്നാണ്‌. ചിലപ്പോഴൊക്കെ ലേഖനത്തേക്കാൾ കൂടുതൽ ഫലകങ്ങളാണു പേജിൽ നിറഞ്ഞു കാണുന്നത്. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 11:48, 14 നവംബർ 2010 (UTC)Reply

അത്തരമൊരു ഫലകം കാണുമ്പോഴെങ്കിലും ആർക്കെങ്കിലും കണ്ണി ചേർക്കാൻ തോന്നുന്നത് അത്രയും നല്ലതല്ലേ ? മറ്റു ലേഖനങ്ങളിലേക്ക് കണ്ണികൾ ഉള്ളതാണല്ലോ വിക്കിപീഡിയയുടെ ഒരു പ്രത്യേകത. ആ സ്ഥിതിക്ക് ഇത്തരമൊരു ഫലകത്തെ നെഗറ്റീവ് ആയി കാണേണ്ടതില്ലല്ലോ.

 ലേഖനത്തിൽ നിന്ന് ആ ഫലകം നീക്കം ചെയ്തിട്ടുണ്ട്. --വിക്കിറൈറ്റർ : സംവാദം 11:57, 14 നവംബർ 2010 (UTC)Reply

പ്രമാണം:Picasa logo.png തിരുത്തുക

പ്രമാണം:Picasa logo.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:37, 22 നവംബർ 2010 (UTC)Reply

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് (മലയാള ചലച്ചിത്രം) തിരുത്തുക

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് (മലയാള ചലച്ചിത്രം) ഈ താൾ നിലവിലുണ്ടായിരുന്നല്ലോ? താങ്കൾ ശ്രദ്ധിച്ചില്ലേ?റോജി പാലാ 10:34, 14 ഡിസംബർ 2010 (UTC)Reply

ലയിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റോജി പാലാ 14:11, 14 ഡിസംബർ 2010 (UTC)Reply

പ്രമാണം:Wikipedia-10-ml.svg തിരുത്തുക

ഇതിൽ ‘വിക്കിപീഡിയ‘ എന്നത് നേരിട്ട് അക്ഷരങ്ങളായാണല്ലോ ചേർത്തിരിക്കുന്നത്. ഇത് എല്ലായിടത്തും ദൃശ്യമാവില്ല, ദൃശ്യമാകുന്നുവെങ്കിൽ തന്നെ ഒരു പോലെ കാണപ്പെടണമെന്നില്ല. അതൊഴിവാക്കാൻ അക്ഷരങ്ങളെ ‘പാത്തുകളാക്കി’ മാറ്റുക. --ജുനൈദ് | Junaid (സം‌വാദം) 07:25, 6 ജനുവരി 2011 (UTC)Reply

മാറ്റം വരുത്തുകയാണങ്കിൽ പുതിയത് ഇവിടെ അപ്ലോഡ് ചെയ്യണേ.... --കിരൺ ഗോപി 07:33, 6 ജനുവരി 2011 (UTC)Reply
ശരിയായി, പക്ഷെ കാർത്തിക ഫോണ്ടാക്കിയാണല്ലോ ഉള്ളത്, ഫോണ്ട് മീരയാക്കിയതിനു ശേഷം പാത്താക്കി മാറ്റൂ --ജുനൈദ് | Junaid (സം‌വാദം) 08:04, 6 ജനുവരി 2011 (UTC)Reply

ആദ്യത്തെ പതിപ്പുപയോഗിച്ച് തന്നെ മാറ്റിയാ മതിയായിരുന്നു, ഞാൻ ചെയ്തിട്ടുണ്ട്, നോക്കൂ --ജുനൈദ് | Junaid (സം‌വാദം) 09:40, 6 ജനുവരി 2011 (UTC)Reply

സംവാദം:മലബാറിലെ കുടിയേറ്റം തിരുത്തുക

സംവാദം:മലബാറിലെ കുടിയേറ്റം കാണുക. --Vssun (സുനിൽ) 01:54, 7 ജനുവരി 2011 (UTC)Reply

  --Vssun (സുനിൽ) 07:38, 7 ജനുവരി 2011 (UTC)Reply

ഈ മാറ്റം വിലയിരുത്തുക. --Vssun (സുനിൽ) 07:29, 9 മാർച്ച് 2011 (UTC)Reply


മുൻപ്രാപനം ചെയ്യൽ തിരുത്തുക

 

നമസ്കാരം Rajeshodayanchal, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സുനിൽ) 10:27, 16 ജൂലൈ 2011 (UTC)Reply

റോന്തുചുറ്റാൻ സ്വാഗതം തിരുത്തുക

 

നമസ്കാരം Rajeshodayanchal, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സുനിൽ) 10:27, 16 ജൂലൈ 2011 (UTC)Reply

സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Rajeshodayanchal, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സുനിൽ) 10:27, 16 ജൂലൈ 2011 (UTC)Reply

ഫലകം:User Diaspora തിരുത്തുക

നമസ്കാരം,

ഫലകം:User Diaspora യിൽ joindiaspora.com യും diasp.org യും ഒരേ ഫലകത്തിലെ ചേർക്കുന്നതിന്റെ ഭാഗമായി അതിൽ വരുത്തിയമാറ്റം താങ്കൾ യൂസർ പേജിലും വരുത്തുമല്ലോ, താങ്കൾ joindiaspora.com ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|joindiaspora.com|people|12345}} എന്നും, അഥവാ, diasp.org ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|diasp.org|u|username}} എന്നും യൂസർബോക്സിൽ മാറ്റം വരുത്തുമല്ലോ. -- വൈശാഖ്‌ കല്ലൂർ 11:17, 11 ഓഗസ്റ്റ് 2011 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Rajeshodayanchal,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സംവാദം:ആശൂറ തിരുത്തുക

സംവാദം:ആശൂറ കാണുക. --Vssun (സുനിൽ) 08:04, 25 ഓഗസ്റ്റ് 2011 (UTC)Reply

സംവാദം:ഹോളി ഫാമിലി ഹൈസ്‌കൂൾ, രാജപുരം തിരുത്തുക

 
You have new messages
നമസ്കാരം, Rajeshodayanchal. താങ്കൾക്ക് സംവാദം:ഹോളി ഫാമിലി ഹൈസ്‌കൂൾ, രാജപുരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 12:07, 4 ഒക്ടോബർ 2011 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Pathmanabhapillai.jpg തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Pathmanabhapillai.jpg വീണ്ടും കാണുക. --Vssun (സുനിൽ) 05:51, 25 ഒക്ടോബർ 2011 (UTC)Reply

കൊട്ടാഞ്ചേരി മല തിരുത്തുക

ഇതിന്റെ തലക്കെട്ട് വിലയിരുത്താമോ? --Vssun (സംവാദം) 03:17, 2 ഡിസംബർ 2011 (UTC)Reply

  --Vssun (സംവാദം) 16:27, 2 ഡിസംബർ 2011 (UTC)Reply

പെരിപ്ലസ് തിരുത്തുക

സംവാദം:പെരിപ്ലസ് കാണുക. --Vssun (സംവാദം) 02:45, 7 ഫെബ്രുവരി 2012 (UTC)Reply

ജന്മദിനാശംസകൾ തിരുത്തുക

  ജന്മദിനാശംസകൾ
പിറന്നാളാശംസകൾ നേരുന്നു..-- മനോജ്‌ .കെ 15:59, 14 ഫെബ്രുവരി 2012 (UTC)Reply

ആശംസകൾ --Vssun (സംവാദം) 16:07, 14 ഫെബ്രുവരി 2012 (UTC)Reply

ആശംസകൾ --എഴുത്തുകാരി സംവാദം 16:08, 14 ഫെബ്രുവരി 2012 (UTC)Reply

മനോജ്‌ .കെ, Vssun,-എഴുത്തുകാരി നന്ദി നമസ്‌കാരം :) Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:59, 15 ഫെബ്രുവരി 2012 (UTC)Reply

A barnstar for you! തിരുത്തുക

  The Brilliant Idea Barnstar
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിക്കുവേണ്ടി മികച്ച പോസ്റ്ററുകൾ നിർമ്മിച്ചതിന് താങ്കൾ അഭിനന്ദനമർഹിക്കുന്നു, What an idea sirjee. സ്നേഹാദരങ്ങളോടെ കിരൺ ഗോപി 12:34, 27 ഫെബ്രുവരി 2012 (UTC)Reply

A barnstar for you! തിരുത്തുക

  The Graphic Designer's Barnstar
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയ്ക്ക് മികച്ച ബാനറുകൾ ഉണ്ടാക്കിയതിന് ഒരു താരകം. മനോജ്‌ .കെ 13:11, 27 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rajeshodayanchal,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:17, 29 മാർച്ച് 2012 (UTC)Reply

സംവാദം:അവൽമിൽക്ക് തിരുത്തുക

 
You have new messages
നമസ്കാരം, Rajeshodayanchal. താങ്കൾക്ക് സംവാദം:അവൽമിൽക്ക് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoopan (സംവാദം) 07:59, 10 ഏപ്രിൽ 2012 (UTC)Reply

ആ ചിത്രം എന്റേത് തന്നെ ..അത് വിക്കിയിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല തിരുത്തുക

പ്രിയ രാജേഷ് ... അഭിപ്രായത്തിനു നന്ദി , ഒരു പാട് നാളായി വിക്കിയിൽ എന്തെങ്കിലും ചെയ്തിട്ട് . പെയിന്റിംഗ് ഐചികംമായി ഒരു മാസ്റർ ഡിഗ്രീ എടുക്കാനുള്ള തത്രപാടിൽ ആണ് ഇപ്പോൾ. ബാങ്ങ്ലൂരിൽ ജെയിൻ university യിൽ . അടുത്ത ജൂണിൽ കോഴ്സ് കഴിയും .ചെറിയ ഒരു ഗവേഷണ മോഹവും ഉണ്ട്. അതിനാൽ നാട്ടിലും ഇവിടെയും ആയി പരക്കം പാച്ചിൽ ആണ് പ്രധാന പണി. ഇന്റർനെറ്റ്‌ ഉപയോഗം തീരെ കുറവ്. ആ ചിത്രം എന്റേത് തന്നെ ..അത് വിക്കിയിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല . രാജേഷ് പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക . ആ ചിത്രം ഞാൻ വിക്കിയിൽ ചേർക്കാം , ഇപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ പറ്റാറില്ല. ചില paintingukal ഒഴികെ . Sreedharantp (സംവാദം) 13:25, 2 മേയ് 2012 (UTC)Reply

ഭുപടനിർമ്മാണം തിരുത്തുക

ഭൂപടം വരയ്ക്കുമ്പോൾ വേണ്ട അളവുകൾ എന്തൊക്കെയാണ്?--ഗർവ്വാസീശാൻ (സംവാദം) 04:32, 13 മേയ് 2012 (UTC)Reply

കുറത്തി തിരുത്തുക

 
You have new messages
നമസ്കാരം, Rajeshodayanchal. താങ്കൾക്ക് സംവാദം:കുറത്തി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി സംവാദം 17:17, 14 ജൂൺ 2012 (UTC)Reply

സംവാദം:ആർത്തവചക്രവും സുരക്ഷിതകാലവും തിരുത്തുക

സംവാദം:ആർത്തവചക്രവും സുരക്ഷിതകാലവും കാണുക. --Vssun (സംവാദം) 09:23, 19 ജൂലൈ 2012 (UTC)Reply

സംവാദം:കാസർഗോഡ് ജില്ല തിരുത്തുക

സംവാദം:കാസർഗോഡ് ജില്ല കാണുക. --Vssun (സംവാദം) 05:42, 23 ജൂലൈ 2012 (UTC)Reply

രണ്ടു പുസ്തകങ്ങൾ ഒരേ അലമാരയിൽ തിരുത്തുക

മലയാളത്തിലെ മികച്ച ഓർമ്മപുസ്തകങ്ങളിലൊന്നാണ് ഇവനെന്റെ പ്രിയ സിജെ എന്ന പുസ്തകം

ഇങ്ങനെ രണ്ടു പുസ്തകങ്ങൾ ഒരേ വാക്യത്തിന്റെ അലമാരയിൽ വയ്ക്കണോ? ബിനു (സംവാദം) 09:21, 10 ഓഗസ്റ്റ് 2012 (UTC)Reply

ഉചിതം പോലെ എടുത്തുമാറ്റി വെച്ചോളൂ..  :) Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:26, 10 ഓഗസ്റ്റ് 2012 (UTC)Reply

വൈതൽ മല തിരുത്തുക

ഇത്തരം തിരുത്തുകൾ പുതിയ ഉപയോക്താവ് എന്ന നിലയിൽ എനിക്കു കാണാൻ സാധിക്കില്ല. അപരനാമം ഇല്ല എന്ന നിലയിൽ എഴുതിവെയ്ക്കേണ്ടതില്ല. ഒപ്പം നിരവധി നശീകരണപ്രവർത്തനങ്ങൾ വിവിധ താളുകളിൽ നടക്കുന്നുണ്ട്. എന്നോട് സംവദിക്കുന്ന ഒപ്പം ഇത്തരം കാര്യങ്ങളും എല്ലാവർക്കും ശ്രദ്ധിക്കാം. പിന്നെ അതേ സംവാദതാളിലെ ഈ (ഹ ഹ ഹ!) കളിയാക്കിയതാണോ? മറ്റു മാധ്യമങ്ങളെയാണ് അവലംബമായി ഉൾപ്പെടുത്തുന്നത്. എന്തായാലും നൊസ്റ്റാൾജിയ എന്റെ മാധ്യമമല്ല.--റോജി പാലാ (സംവാദം) 08:54, 24 ഡിസംബർ 2012 (UTC)Reply

മറുപടി പറയാൻ ഒന്നുമില്ല റോജീ, എഴുതാപ്പുറങ്ങൾ വായിക്കുന്നത് നന്നല്ല...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:44, 24 ഡിസംബർ 2012 (UTC)Reply

സംവാദം:മൊണ്ണ തിരുത്തുക

 
You have new messages
നമസ്കാരം, Rajeshodayanchal. താങ്കൾക്ക് സംവാദം:മൊണ്ണ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അജയ് ബാലചന്ദ്രൻ (സംവാദം) 02:57, 13 ജനുവരി 2013 (UTC)Reply

"Rajeshodayanchal/നിലവറ-01" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.