ഡിജിറ്റൽ‌ ക്യാമറകൾ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളിൽ‌ കാണുന്നൊരു പ്രത്യേകതയാണിത്‌. JPEG, TIFF Rev. 6.0, RIFF WAV തുടങ്ങിയ ചിത്രസന്നിവേശരീതികളിൽ‌ മെറ്റാഡാറ്റ കൂടി ഉൾ‌പ്പെടുത്തി വികസിപ്പിച്ചെടുത്ത മറ്റൊരു സങ്കലന രീതിയാണ് എക്സിഫ്(Exif‌-ആഗലേയം:Exchangeable image file format -Exif ). 1998, ജൂൺ 12 -ന്‌ ജപ്പാൻ‌ ഇലക്‌ട്രോണിക്‌ ഇൻ‌ഡസ്‌ട്രീസ്‌ ഡെവലപ്‌മെന്റ്‌ അസ്സോസിയേഷൻ‌(JEIDA) ആണിതു വികസിപ്പിച്ചെടുത്തത്‌. എക്സിഫ് പ്രിന്റ്‌ എന്ന പേരിലിതിന്റെ രണ്ടാം‌ പതിപ്പ്‌ ഏപ്രിൽ‌ 2002-ൽ‌ പുറത്തു വന്നു. ക്യാമറ നിർ‌മ്മാതാക്കൾ‌ മാത്രമാണ് ഈ ചിത്രസങ്കലനരീതി ഇപ്പോഴും‌ ഉപയോഗിച്ചു വരുന്നത്‌. നിർദ്ദിഷ്ട മെറ്റാഡാറ്റ ടാഗുകൾ സഹിതം സ്പെസിഫിക്കേഷൻ ഇനിപ്പറയുന്ന എൻകോഡിംഗ് ഫോർമാറ്റുകൾ ഉപയോഗിക്കുന്നു: കംപ്രസ് ചെയ്ത ഇമേജ് ഫയലുകൾക്കുള്ള ജെപെഗ് ലോസി കോഡിംഗ്, ടിഫ് റെവ്.(TIFF Rev.) 6.0 (RGB അല്ലെങ്കിൽ YCbCr) കംപ്രസ് ചെയ്യാത്ത ഇമേജ് ഫയലുകൾക്കും റിഫ്(RIFF) വേവ്(WAV) ഓഡിയോ ഫയലുകൾക്കും (ലീനിയർ PCM അല്ലെങ്കിൽ ITU-T G.711 μ-law PCM കംപ്രസ് ചെയ്യാത്ത ഓഡിയോ ഡാറ്റയ്ക്കും, IMA-ADPCM കംപ്രസ് ചെയ്ത ഓഡിയോ ഡാറ്റയ്ക്കും) വേണ്ടിയുള്ളതാണ്.[4] ഇത് ജെപെഗ്(JPEG) 2000 അല്ലെങ്കിൽ ജിഫ്(GIF) എൻകോഡ് ചെയ്ത ചിത്രങ്ങളെ പിന്തുണയ്ക്കുന്നില്ല.

എക്സിഫ്

Exif of a file in Wikimedia Commons (compact form)
എക്സ്റ്റൻഷൻ.JPG, .TIF, .WAV, .PNG[1] .WEBP[2]
വികസിപ്പിച്ചത്JEIDA, now JEITA, CIPA
പുറത്തിറങ്ങിയത്1995; 29 വർഷങ്ങൾ മുമ്പ് (1995)[3]
ഏറ്റവും പുതിയ പതിപ്പ്2.32 / 26 ഏപ്രിൽ 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-04-26), revised മേയ് 2019; 5 വർഷങ്ങൾ മുമ്പ് (2019-05)
പ്രാഗ്‌രൂപംTIFF, JPEG, WAV
പരിഷ്കൃതരൂപംDCF
  1. "Extensions to the PNG 1.2 Specification, Version 1.5.0". ftp-osl.osuosl.org. Retrieved 4 March 2021.
  2. "The Metadata in WEBP (.webp) files". dev.exiv2.org. Retrieved 16 Feb 2022.
  3. "Exif Exchangeable Image File Format, Version 2.2,Sustainability of Digital Formats: Planning for Library of Congress Collections". Library of Congress. 26 February 2014. Retrieved 2020-08-18.
  4. "Standard of the Camera & Imaging Products Association, CIPA DC-008-Translation-2012, Exchangeable image file format for digital still cameras: Exif Version 2.3" (PDF). Retrieved 2014-04-08.
"https://ml.wikipedia.org/w/index.php?title=എക്സിഫ്&oldid=3838970" എന്ന താളിൽനിന്ന് ശേഖരിച്ചത്