ഇതിന്റെ തലക്കെട്ട് മലബാറിലെ കുടിയേറ്റം എന്ന് മാറ്റണമായിരുന്നു... കൃസ്ത്യാനികൾ മാത്രമല്ല, പിന്നീട് നായൻ‌മാരും ഈഴവരും കുടിയേറ്റം നടത്തിയവരിൽ ഉൾപ്പെടുന്നുണ്ട്. ഒറ്റലേഖനത്തിൽ തന്നെ അതുൾ‌പ്പെടുത്താവുന്നതാണ്‌. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 03:32, 13 നവംബർ 2010 (UTC)Reply

കൃസ്ത്യൻ?Georgekutty 04:14, 13 നവംബർ 2010 (UTC)Reply

എന്തുപറ്റി? മനസ്സിലായില്ലാന്നുണ്ടോ? സ്പെല്ലിങ്ങ് മാത്രമല്ല ക്രിസ്ത്യൻ എന്ന വാക്കിന്റെ തന്നെ ആവശ്യമില്ല. --Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:37, 13 നവംബർ 2010 (UTC)Reply


ലേഖനം മുഴുവൻ അസംബന്ധം. സ്വന്തം കാഴ്ചപ്പാടാണോ ഈ ലേഖനം?അ--212.138.69.19 05:25, 23 നവംബർ 2010 (UTC)Reply

സ്വന്തം കാഴ്ചപ്പാടല്ല. അനുബന്ധമായി അവലംബം കൊടുത്തിട്ടിണ്ട്. 2000 -ആം ആണ്ടിൽ മലയാളം മാസിക പുറത്തിറക്കിയ നൂറ്റാണ്ടിലെ പ്രധാന സംഭവവികാസങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന പുസ്തകത്തിലും ഇതിനെക്കുറിച്ച് (മറ്റു കുടിയേറ്റങ്ങളെക്കുറിച്ചും) കൂടുതലായി വായിച്ചറിയാനാവുന്നതാണ്. സെന്റ് പയസ് ടെൻത് കോളേജ് പുറത്തിറക്കിയ ആദ്യത്തെ കോളേജ് മാഗസിനിൽ മാനേജ്‌മെന്റ് വക്താവിന്റെ ഒരു ലേഖനവും മലബാറിലെ ക്രിസ്ത്യൻ കുടിയേറ്റത്തിനെ വ്യക്തമായ ചിത്രം തരുന്നുണ്ട്. ഇതൊക്കെ വായിച്ചിട്ടുതന്നെയാണ് ലേഖനം എഴുതിയത്. കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ പുസ്തകമാണിവിടെ അവലംബമായി കൊടുത്തിരിക്കുന്നത്. അടുത്തയിടെയിറങ്ങിയ ഈ പുസ്തകം ഒന്നു വായിച്ചു നോക്കുന്നത് നല്ലതായിരിക്കും. വ്യക്തമായി എടുത്തപറയാതെ മൊത്തമായി അസംബന്ധം എന്നു പറയുന്നതിൽ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. താങ്കൾക്ക് അസംബന്ധമെന്നു തോന്നിയ കാര്യങ്ങൾ വ്യക്തമായ തെളിവു നിരത്തി തിരുത്താവുന്നതാണ്. വിക്കിപീഡിയ അതനുവദിക്കുന്നുമുണ്ട്. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 03:44, 5 ജനുവരി 2011 (UTC)Reply

കുടിയേറ്റവും മലബാറിലെ കുടിയേറ്റവും

തിരുത്തുക

ഈ ലേഖനത്തിൽ മലബാറിലെ കുടിയേറ്റത്തെക്കുറിച്ച് മാത്രം മതിയാകും. കുടിയേറ്റത്തെക്കുറിച്ച് പൊതുവായുള്ള കാര്യങ്ങൾ കുടിയേറ്റം എന്ന ലേഖനത്തിൽ എത്തിക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 01:52, 7 ജനുവരി 2011 (UTC)Reply

"മലബാറിലെ കുടിയേറ്റം" താളിലേക്ക് മടങ്ങുക.