നമസ്കാരം Sreedharantp !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- സാദിക്ക്‌ ഖാലിദ്‌ 09:08, 2 സെപ്റ്റംബർ 2007 (UTC)Reply

തത്സമയ സം‌വാദം (ചാറ്റ്) തിരുത്തുക

വിക്കിപീഡിയന്മാരുമായി നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും. ഇംഗീഷിലോ മലയാളത്തിലോ ചാറ്റ് ചെയാവുന്നതാണ്.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇവിടെ ഞെക്കിയും] ചോദിക്കാം. ആശംസകളോടെ --Vssun 15:04, 5 സെപ്റ്റംബർ 2007 (UTC)Reply


താങ്കളെ പറ്റിയുള്ള വിവരണങ്ങൾക്ക് --ഇവിടെ ഞെക്കുക <- ഈ താളിൽ ആണ്‌ ഉപയോഗിക്കേണ്ടത്. ഇത് താങ്കളുടെ സ്വന്തം പേജ് ആണ്‌. ഇവിടെ എന്ത് വേണമെങ്കിലും ആവാം. അല്ലാതെ താങ്കളൂടെ പേരിൽ ലേഖനം ആരംഭിക്കരുത്. അതേപോലെ തന്നെ ഒരേ പടം രണ്ട് പേരിൽ അപ്‌ലോഡ് ചെയ്തതായും കണ്ടു, അതിൽ ഒന്ന് മായ്ക്കപ്പെടുന്നതാണ്‌. താങ്കൾക്കായി ഞാൻ അത്യാവശ്യം പേജ് ഒരുക്കിയിട്ടുണ്ട്., കാണുമല്ലോ. --ചള്ളിയാൻ ♫ ♫ 13:34, 7 സെപ്റ്റംബർ 2007 (UTC)Reply

ചിത്രം തിരുത്തുക

താങ്കൾ വരച്ച് അപ്‌ലോഡ് ചെയ്ത ചിത്രം വളരെ നന്നായിട്ടുണ്ട്. തുടർന്നും വിക്കിയിലെ ലേഖനങ്ങൾക്കുതകുന്ന നല്ല നല്ല ചിത്രങ്ങൾ താങ്കളുടെ പക്കൽ നിന്നും പ്രതീക്ഷിക്കുന്നു. പിന്നെ ലേഖനങ്ങളിൽ ചിത്രം ചേർക്കേണ്ട വിധം ഇവിടെ നോക്കിയാൽ മനസ്സിലാകും. രാം മനോഹർ ലോഹിയയുടെ ചിത്രം ഞാൻ ആ ലേഖനത്തിൽ ശരിയായ രീതിയിൽ ചേർത്തിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ? എല്ലാവിധ ആശംസകളും നേരുന്നു.--Subeesh Talk‍ 09:38, 29 ഏപ്രിൽ 2009 (UTC)Reply

പ്രമാണം:Mukundan.jpg തിരുത്തുക

പ്രമാണം:Mukundan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 10:34, 24 ജനുവരി 2010 (UTC)Reply

നിലവിലെ ചിത്രത്തിനു മുകളിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ലൈസൻസ് തിരുത്താഞ്ഞതിനാലുണ്ടായ ആശയക്കുഴപ്പമാണ്‌. ഏത് ലൈസൻസിനു കീഴിൽ കൊണ്ടുവരാം എന്ന് താങ്കൾ പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ. ചിത്രം വിക്കിയിൽ നിലനിൽക്കണമെന്നുതന്നെയാണ്‌ ഞങ്ങളുടെയും ആഗ്രഹം. -- റസിമാൻ ടി വി 08:01, 25 ജനുവരി 2010 (UTC)Reply
ചിത്രത്തിന്റെ തളിൽ യോജിച്ച അനുമതിപത്രം ചേർക്കുക, താളിൽ അനുമതിപത്രങ്ങൾ കാണാവുന്നതാണ്‌, സാധാരണ കൂടുതൽ പേരും സ്വന്തം രചന {{self|cc-by-sa-3.0|GFDL}} എന്ന അനുമതിപത്രമുപയോഗിച്ചാണ്‌ പ്രസിദ്ധീകരിക്കാറ് --ജുനൈദ് | Junaid (സം‌വാദം) 10:18, 25 ജനുവരി 2010 (UTC)Reply
ചിത്രത്തിൽ തെറ്റായ അനുമതിയും ഉറവിടവും നിലനിന്നതിനാലാണ്‌ അത് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. അത് താങ്കൾ തയാറാക്കിയ ചിത്രമായതിനാൽ ചിത്രത്തിന്റെ താൾ തിരുത്തി, {{PD-self}}, {{self|cc-by-sa-3.0|GFDL}} തുടങ്ങിയ ഫലകങ്ങളിലേതെങ്കിലും അനുമതിയായി ചേർക്കുകയും ചിത്രം വരച്ചത് താങ്കളാണെന്നുള്ള വിവരം ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നു. താങ്കളുടെ തെറ്റിദ്ധാരണ മാറിയെന്ന് കരുതുന്നു. ആശംസകളോടെ --Vssun 12:08, 25 ജനുവരി 2010 (UTC)Reply

ഇപ്പഴാ മെയിൽ തുറന്നത്, താങ്കൾ തന്നെ ശരിയായി അനുമതിപത്രം ചേർത്തല്ലോ. പിന്നെ ആ തിയ്യതി ചിത്രം നിർമ്മിച്ച തിയ്യതിയാണുദ്ദേശിക്കുന്നത്. ശരിക്കോർമ്മയില്ലെങ്കിൽ അപ്ലോഡ് ചെയ്ത ദിവസത്തെ തിയ്യതിയായാലും മതി. കൂടുതൽ ചിത്രങ്ങൾ വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യുവാൻ താങ്കൾ സാധിക്കട്ടെയെന്നാശംസിച്ചുകൊണ്ട് --ജുനൈദ് | Junaid (സം‌വാദം) 04:22, 26 ജനുവരി 2010 (UTC)Reply

താങ്കൾ അപ്‌ലോഡ് ചെയ്യുന്ന പ്രമാണങ്ങളിൽ വാട്ടർമാർക്ക് ചേർത്തിരിക്കുന്നുവല്ലോ, വാട്ടർമാർക്കുള്ള ചിത്രങ്ങൾ നീക്കം ചെയ്യപ്പെട്ടേക്കാം. ദയവായി വാട്ടർ മാർക്കുകൾ നീക്കം ചെയ്ത് അപ്‌ലോഡ് ചെയ്യാമോ? --ജുനൈദ് | Junaid (സം‌വാദം) 09:17, 26 ജനുവരി 2010 (UTC)Reply

എന്റെ ഒരു ചിത്രതിലും വാട്ടർമാർക്ക് ചെർക്കാറില്ല, ഒന്നുകൂടി ശ്രദ്ധിച്ചു നോക്കുമല്ലോ...വിവരം അറിയിക്കുക,,വീണ്ടും അപ്‌ലോഡ് ചെയ്യാം.Sreedharantp

ഉദാഹരണത്തിന്‌ പ്രമാണം:Aasaan.jpg ഇതിൽ അദ്ദേഹത്തിന്റെ വലത്തേചുമലിനു തൊട്ട് മുകളിൽ താങ്കളുടെ പേരാണെന്ന് തോന്നുന്നു ചെർത്തിരിക്കുന്നുവല്ലോ അതാണുദ്ദേശിച്ചത് --ജുനൈദ് | Junaid (സം‌വാദം) 09:52, 26 ജനുവരി 2010 (UTC)Reply

അതു എന്റെ signature ആണ`, അതു മാറ്റേണ്ടതുണ്ടോ..അറിയിക്കുക.Sreedharantp

പൊതുവേ ഛായാചിത്രങ്ങൾ വരക്കുമ്പോൾ സിഗ്നേച്ചർ നൽകാറുണ്ടെങ്കിലും വിക്കിപീഡിയയിൽ ആട്രിബ്യൂഷനായി ചിത്രത്തിന്റെ താളിൽ വിവരങ്ങളുടെ കൂട്ടത്തിൽ ചിത്രകാരന്റെ പേരും ഉപയോക്താവിന്റെ താളിലേക്കുള്ള ലിങ്കും നൽകുന്നതിനാൽ സിഗ്നേച്ചർ ഒഴിവാക്കി അപ്‌ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. --Vssun 10:13, 26 ജനുവരി 2010 (UTC)Reply

മുൻപ് ചെയ്തു വെച്ച ചിത്രങ്ങൾ ആണ് ഇന്ന് അപ്‌ലോഡ്‌ ചെയ്തത് .. അവയിലെ signature മാറ്റി ഉടനെ അപ്‌ലോഡ്‌ ചെയ്യാം .. നിർദേശങ്ങൾക്ക് നന്ദി. Sreedharantp

സഹായം - ഗ്രാഫിക് ശാല തിരുത്തുക

വിക്കിപീഡിയ:ഗ്രാഫിക്ക് ശാലയിൽ സഹായം ആവശ്യമുണ്ട്. --Rameshng:::Buzz me :) 15:18, 15 ജൂലൈ 2010 (UTC)Reply

പ്രമാണം എഡിറ്റ് ചെയ്യുന്നത് എളൂപ്പമാണ്‌. ഉദാഹരണത്തിന്‌ പ്രമാണം:Pala town church.jpg എടുക്കുക, വലിയ ചിത്രങ്ങളാണെങ്കിൽ ഇത്തരം പ്രമാണങ്ങളുടെ താളിൽ പൂർണ്ണരൂപത്തിലായിരിക്കില്ല ഒതുക്കമുള്ള രൂപത്തിലായിരിക്കും കാണിച്ചിരിക്കുക,. താളിൽ പോയി ചിത്രത്തിൽ ഒന്നു കൂടി ക്ലിക്കിയാൽ. ചിത്രത്തിന്റെ ഫയൽ മാത്രമായി ബ്രൗസറിന്റെ വിൻഡോയിൽ തെളിഞ്ഞു വരും. വളരെ വലിയ ചിത്രങ്ങളൊക്കെയാണെങ്കിൽ കുറച്ചു സമയമെടുത്തേക്കാം. ശേഷം അത് കമ്പ്യൂട്ടറിൽ സേവ് ചെയ്യുക. ആവശ്യമുള്ള മാറ്റങ്ങളുടെ താങ്കളുടെ ഇഷ്ടമുള്ള ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വരുത്തുക. ശേഷം പ്രമാണത്തിന്റെ താളിൽ പോകുക, അവിടെയുള്ള ഈ ചിത്രത്തിലും മെച്ചപ്പെട്ടത് അപ്‌ലോഡ് ചെയ്യുക എന്ന കണ്ണിയുപയോഗിച്ച് നവീകരിച്ച പതിപ്പ് അപ്ലോഡ് ചെയ്യുക. ഒരു കാര്യം ശ്രദ്ധിക്കുക, ചെയ്യുന്ന മാറ്റങ്ങൾ അപ്‌ലോഡ് ചെയതയാളുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കണം. --ജുനൈദ് | Junaid (സം‌വാദം) 12:02, 26 ജൂലൈ 2010 (UTC)Reply

ഒരു ചിത്രത്തിന് ( http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pala_town_church.jpg) മാറ്റങ്ങൾ വരുത്തി അപ്‌ലോഡ്‌ ചെയ്തു. എങ്കിലും ഗ്രാഫിക് ശാലയിൽ ആ ജോലി ഞാൻ ഏറ്റെടുത്തു എന്നും ,അത് പൂർത്തിയാക്കി എന്നും രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല . അത് എങ്ങിനെയാണ് ചെയ്യുക .Sreedharantp 04:43, 27 ജൂലൈ 2010 (UTC)Reply

ചിത്രം എഡിറ്റ് ചെയ്തത ശരിയായില്ല, ഇലക്ട്രിക്ക് കമ്പികൾ ചായം തേച്ച് മറച്ചത് പെട്ടെന്ന് മനസ്സിലാകുന്നുണ്ട് :( ഫോട്ടോഷോപ്പിൽ ക്ലോണിങ്ങ് ടൂളോ ഹീലിങ്ങ് ടൂളോ ഉപയോഗിക്കൂ. പള്ളിയുടെ രൂപത്തിന്റെ മുൻപിലുള്ള കേബിളിന്റെ ഭാഗങ്ങൾ കാണുന്നുമുണ്ട്. ഏതായാലും ആ ചിത്രം സംശയകരമായ സ്രോതസ്സിൽ നിന്നുള്ളതെന്ന ആരോപണത്താൽ നിലവിൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. --ജുനൈദ് | Junaid (സം‌വാദം) 05:00, 27 ജൂലൈ 2010 (UTC)Reply

എന്റെ മുൻ സംശയത്തിന്റെ മറുപടി തന്നാലും. Sreedharantp 09:35, 27 ജൂലൈ 2010 (UTC)Reply

{{gl-PENDING}} എന്ന ഫലകം മാറ്റി {{gl-DONE}} എന്ന ഫലകം ഉപയോഗിക്കുക. --ജുനൈദ് | Junaid (സം‌വാദം) 09:44, 28 ജൂലൈ 2010 (UTC)Reply

നന്ദി ജുനൈദ് .Sreedharantp 06:33, 29 ജൂലൈ 2010 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Sreedharantp,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

With apologies for my inability to write in other than English തിരുത്തുക

Please could you take a look at this. If you cannot understand it then perhaps just drop a "?" on my English WP talk page and we'll try to find a go-between. - Sitush (സംവാദം) 01:33, 4 ഡിസംബർ 2011 (UTC)Reply

താങ്കൾ വരച്ചു ചേർത്ത File:Vyloppilli.jpg എന്ന ചിത്രം ഈ ലിങ്കിൽ കാണുന്ന ഫോട്ടോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ചെയ്തതാണെന്നാണ് ഇംഗ്ലീഷ് വിക്കിയിൽ മുകളിൽ സന്ദേശം തന്ന ഉപയോക്താവ് പറയുന്നത്. രണ്ട് ചിത്രവും ഒരേ പോലെ ആയതിനാൽ താങ്കൾ വരച്ച ചിത്രം en:Derivative work ആയി കാണേണ്ടി വരും. കോമൺസിൽ ഡെറിവേറ്റീവ് വർക്കുകൾ അനുവദനീയമല്ലാത്തതിനാൽ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. ചിത്രം നിലവിൽ പ്രചാരത്തിൽ ഉള്ള ഒരു ഫോട്ടോയുമായും സാമ്യമില്ലാത്ത രീതിയിൽ മാറ്റി വരയ്ക്കാൻ ശ്രമിക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 10:07, 6 ഡിസംബർ 2011 (UTC)Reply

Please provide തിരുത്തുക

Sir,

Your contributions to Wikipedia are immense, valuable and great. Could you please provide an image of Takali Sivasankara Pillai to the titular article?

And I also warmly invites you to English Wikipedia Ἀλέξανδρος ὁ Μέγας (സംവാദം) 09:00, 23 ഡിസംബർ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sreedharantp,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:01, 29 മാർച്ച് 2012 (UTC)Reply

വരച്ച ചിത്രങ്ങളുടെ വർഗീകരണം തിരുത്തുക

ശ്രീധരേട്ടാ, നിങ്ങൾ വരച്ച് അപ്ലോഡ് ചെയ്ത ചിത്രങ്ങൾ എല്ലാം ശ്രീജിത് കോമൺസിലേക്ക് മാറ്റിയിരുന്നുവല്ലോ, അവയെ ഒക്കെ ഏതെങ്കിലും ഒരു കാറ്റഗറികൊടുത്ത് ഒന്നിച്ചാക്കിയാൽ നല്ല സേർച്ചബിലിറ്റി കിട്ടുമായിരുന്നു. drawing of sree എന്നോ മറ്റോ കാറ്റഗറി കൊടുത്താൽ മതിയാവും. വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ ചിത്രം വർച്ചത് ശ്രീധരേട്ടനല്ലേ? ഇതു വിക്കിയിൽ ഇല്ലേ? ഇതു തപ്പി നടന്നു കിട്ടിയില്ല.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:08, 2 മേയ് 2012 (UTC)Reply

സംവാദം:ഊരാച്ചേരി ഗുരുനാഥന്മാർ തിരുത്തുക

സംവാദം:ഊരാച്ചേരി ഗുരുനാഥന്മാർ കാണുക. --Vssun (സംവാദം) 06:04, 26 ജൂലൈ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sreedharantp

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:31, 16 നവംബർ 2013 (UTC)Reply