ഭാദ്രപദം (നക്ഷത്രരാശി)

(Pegasus (constellation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ഭാദ്രപദം (Pegasus). വലുതും എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

ഭാദ്രപദം (Pegasus)
ഭാദ്രപദം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ഭാദ്രപദം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Peg
Genitive: Pegasi
ഖഗോളരേഖാംശം: 23 h
അവനമനം: +20°
വിസ്തീർണ്ണം: 1121 ചതുരശ്ര ഡിഗ്രി.
 (7-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
9, 17
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
88
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
7
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
5
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
എനിഫ് ( Peg)
 (2.39m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
EQ Peg
 (20.7 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : July Pegasids
സമീപമുള്ള
നക്ഷത്രരാശികൾ:
മിരാൾ (Andromeda)
ഗൗളി (Lacerta)
ജായര (Cygnus)
ജംബുകൻ (Vulpecula)
അവിട്ടം (Delphinus)
അശ്വമുഖം (Equuleus)
കുംഭം (Aquarius)
മീനം (Pisces)
അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ്‌
ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾതിരുത്തുക

 
ഗോളീയ താരവ്യൂഹമായ M15

ഈ നക്ഷത്രരാശിയിലെ 51 Peg ആണ്‌ ഗ്രഹമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട ആദ്യ സൗരേതര നക്ഷത്രം. IK Peg ആണ്‌ സൂപ്പർനോവ ആകാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ സൂര്യന്‌ ഏറ്റവും അടുത്തുള്ളത്.

ഒരു മെസ്സിയർ വസ്തു മാത്രമേ ഈ നക്ഷത്രരാശിയിലുള്ളൂ. M15 ഒരു ഗോളീയ താരവ്യൂഹമാണ്‌.

ഭാദ്രപദം രാശിയിലെ   നക്ഷത്രങ്ങളും മിരാൾ രാശിയിലെ   (സിർറ) നക്ഷത്രവും ചേർന്ന് ഒരു സമചതുരം സൃഷ്ടിക്കുന്നു. ആകാശത്തിലെ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ആസ്റ്ററിസങ്ങളിലൊന്നായ ഇത് ഭാദ്രപദ സമചതുരം (Square of Pegasus) എന്നറിയപ്പെടുന്നു.


"https://ml.wikipedia.org/w/index.php?title=ഭാദ്രപദം_(നക്ഷത്രരാശി)&oldid=2832699" എന്ന താളിൽനിന്ന് ശേഖരിച്ചത്