വിക്കിപീഡിയയിലെ നാമമേഖലകൾ
അടിസ്ഥാന നാമമേഖലകൾ സംവാദ നാമമേഖലകൾ
0 പ്രധാനം സംവാദം 1
2 ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം 3
4 വിക്കിപീഡിയ വിക്കിപീഡിയ സംവാദം 5
6 പ്രമാണം പ്രമാണത്തിന്റെ സംവാദം 7
8 മീഡിയവിക്കി മീഡിയവിക്കി സംവാദം 9
10 ഫലകം ഫലകത്തിന്റെ സംവാദം 11
12 സഹായം സഹായത്തിന്റെ സംവാദം 13
14 വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം 15
100 കവാടം കവാടത്തിന്റെ സംവാദം 101
സാ‍ങ്കൽപ്പിക നാമമേഖലകൾ
-1 പ്രത്യേകം
-2 മീഡിയ

മീഡിയവിക്കി സോഫ്റ്റെയറിനു തിരിച്ചറിയുവാൻ പറ്റുന്ന തരത്തിൽ ഒരു നിശ്ചിത പൂർവ്വപ്രത്യയത്തോടു കൂടിയ ഒരു പറ്റം താളുകളെ വിക്കിപീഡിയയിൽ നാമമേഖല എന്ന് വിളിക്കുന്നു, എന്നാൽ ‘പ്രധാന നാമമേഖലയിൽ‘ പൂർവ്വപ്രത്യയം ചേർക്കാറില്ല. താളിന്റെ പേരും അതിനു മുൻപ് ചേർക്കുന്ന പൂർവ്വപ്രത്യയവും ഒരു ഭിത്തിക ഉപയോഗിച്ചാണ് വേർതിരിക്കുന്നത്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ ഉള്ള ഓരോ ഉപയോക്താക്കൾക്കും അനുവദിക്കപ്പെട്ട താളുകൾ എല്ലാം തന്നെ ആരംഭിക്കുന്നത് "ഉപയോക്താവ്:" എന്നാണ്, എന്നാൽ വിജ്ഞാനകോശ ലേഖനങ്ങൾ പ്രധാന നാമമേഖലയിൽ യാതൊരു പൂർവ്വപ്രത്യയവും കൂടാതെയാണ് തുടങ്ങുന്നത്.

മലയാളം വിക്കിപീഡിയയിൽ ഇരുപത് നാമമേഖലകൾ നിലവിലുണ്ട്. ഒൻപത് അടിസ്ഥാന നാമമേഖലകളും അവയുടെ അനുബന്ധ സംവാദത്താളുകളും; കൂടാതെ രണ്ട് സാങ്കല്പിക നാമമേഖലകളും. നാമമേഖലക്കൾക്ക് പകരം അവയുടെ നാമാന്തരമായ ചുരുക്കരൂപം ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് "ഉപയോക്താവ്:" എന്നതിനു പകരം അതിന്റെ സംക്ഷിപ്ത രൂപമായ "ഉ:" ഉപയോഗിക്കാവുന്നതാണ്.

അടിസ്ഥാന നാമമേഖലകൾ

തിരുത്തുക
 
ഈ താൾ വിക്കിപീഡിയ നാമമേഖലയിൽ ഉൾപ്പെടുന്നതാണ്

വിക്കിപീഡിയയുടെ അടിസ്ഥന നാമമേഖലകളും അവയുടെ ധർമ്മവും താഴെ കൊടുക്കുന്നു.

  • പ്രധാന നാമമേഖല (പൂർവ്വപ്രത്യയം ഇല്ല): എല്ലാ വിജ്ഞാനകോശ ലേഖനങ്ങളും, പട്ടികകളും, വിവക്ഷികളും, തിരിച്ചുവിടലുകളും ഉൾപ്പെടുന്നതാണ് പ്രധാന നാമമേഖല.
  • പദ്ധതി നാമമേഖല അഥവാ വിക്കിപീഡിയ നാമമേഖല (പൂർവ്വപ്രത്യയം വിക്കിപീഡിയ:): വിക്കിപീഡിയ പദ്ധതിയുമായി ബന്ധപ്പെട്ട അനേകം താളുകൾ ഈ ഗണത്തിൽ വരുന്നു. വിവരങ്ങൾ, നയം, പ്രബന്ധങ്ങൾ, തിരഞ്ഞെടുപ്പ് താളുകൾ, തുടങ്ങിയവ ഉദാഹരണങ്ങളാണ്.
  • കവാടം നാമമേഖല (പൂർവ്വപ്രത്യയം കവാടം:): ഒരു പ്രത്യേക വിഷയത്തിലുള്ള വായനക്കാർക്കും ലേഖകർക്കും ലേഖനങ്ങൾ കണ്ടെത്തുവാൻ സഹായകരമാവുന്ന വിധത്തിലുള്ള ക്രമീകരണത്തിനായുള്ള താളുകളാണിവ. ഉദാഹരണത്തിന് കവാടം:ജ്യോതിശാസ്ത്രം, കവാടം:ക്രിക്കറ്റ് തുടങ്ങിയവ.
  • ഉപയോതാവ് നാമമേഖല (പൂർവ്വപ്രത്യയം ഉപയോതാവ്:): ഉപയോക്താവിന്റെ വ്യക്തിപരമായ ആവശ്യത്തിനായുള്ള താളുകൾ, യന്ത്രങ്ങളെ പറ്റിയുള്ള വിവരണം അടങ്ങുന്ന താളുകൾ, തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുന്നു. മറ്റു നാമമേഖലകൾ പോലെ ഈ നാമമേഖലയിൽ വരുന്ന വിവരങ്ങളും എല്ലാവർക്കും കാണാവുന്നതാണ്, ആയതിനാൽ സ്വകാര്യ വിവരങ്ങൾ നൽകുകയാണെങ്കിൽ സൂക്ഷ്മതയോടെ സ്വന്തം ഉത്തരവാദിത്വത്തിൽ കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക.
  • പ്രമാണം നാമമേഖല or ചിത്രം നാമമേഖല (പൂർവ്വപ്രത്യയം പ്രമാണം:): ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങളെ പറ്റിയുള്ള വിവരണങ്ങളും അവയിലേക്കുള്ള കണ്ണികളുമാണ് ഇത്തരം താളുകൾ. വിക്കിപീഡിയയിലുള്ള അനേകം പ്രമാണങ്ങൾ വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതായതിനാൽ അത്തരം പ്രമാണങ്ങൾക്ക് വിക്കിപീഡിയയിൽ താ‍ളുകൾ ഉണ്ടായിരിക്കുന്നതല്ല, പകരം അത്തരം പ്രമാണങ്ങളുടെ പ്രതിബിംബമാണ് വിക്കിപീഡിയയിൽ കാണാൻ സാധിക്കുക. പ്രമാണങ്ങളിലേക്ക് മൂന്ന് വിധത്തിൽ വിക്കിടെക്സ്റ്റ് ഉപയോഗിച്ച് കണ്ണികൾ നൽകാവുന്നതാണ്.
    [[പ്രമാണം:Example.jpg]] ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങൾ ലേഖനത്തിൽ ചേർക്കുവാൻ ഉപയോഗിക്കുന്നു (MIDI ഒഴികെ);
    [[:പ്രമാണം:Example.jpg]]ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങളെ പറ്റിയുള്ള വിവരണങ്ങളുടെ താളിലേക്ക് കണ്ണി ചേർക്കുവാൻ;
    [[മീഡിയ:Example.jpg]] ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണത്തിലേക്ക് നേരിട്ട് കണ്ണി ചേർക്കുവാൻ;
  • മീഡിയവിക്കി നാമമേഖല (പൂർവ്വപ്രത്യയം മീഡിയവിക്കി:): സമ്പർക്കമുഖ (ഇന്റെർഫേസ് ) സന്ദേശങ്ങൾ, മീഡിയവിക്കി സോഫ്റ്റ്വെയർ സ്വയംനിർമ്മിക്കപ്പെടുന്ന താളുകളിലെ സന്ദേശങ്ങൾ, കണ്ണികൾ, തുടങ്ങിയവയ്ക്കായുള്ള താളുകളാണിവ. ഇത്തരം താളുകൾ സ്ഥിരമായി സംരക്ഷിക്കപ്പെട്ട അവസ്ഥയിലായിരിക്കും. ഇത്തരം എല്ലാ സന്ദേശങ്ങളും പ്രത്യേകം:സർവ്വസന്ദേശങ്ങൾ എന്ന താളിൽ കാണാം.
  • ഫലകം നാമമേഖല (പൂർവ്വപ്രത്യയം ഫലകം:): മറ്റു വിക്കിപീഡിയ താളുകളിൽ ഉൾപ്പെടുത്തുവാനോ ബദലാക്കുവാനോ വേണ്ടി നിർമ്മിക്കപ്പെട്ട താളുകളാണിവ. ഒരേ തരത്തിലുള്ള വിവരങ്ങൾ പല താളുകളിൽ ആവർത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ ഇത്തരം താളുകൾ സഹായിക്കുന്നു. ഉദാഹരണത്തിന് സസ്യം, ജന്തു, ഉത്പന്നം, തുടങ്ങിയവയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്ന വിവരണപെട്ടികൾ
  • വർഗ്ഗം നാമമേഖല (പൂർവ്വപ്രത്യയം വർഗ്ഗം:): വിക്കിപീഡിയയിലെ ഉള്ളടക്കം വർഗ്ഗീകരിക്കുന്നതിന് സഹായകരമായ താളുകളാണിവ. ഓരോ ലേഖനങ്ങളും അതിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ വർഗ്ഗങ്ങളായും ഉപവർഗ്ഗങ്ങളായും ക്രമീകരിക്കുവാൻ ഇത്തരം താളുകൾ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം എന്ന താളിൽ ലഭ്യമാണ്.
  • സഹായം നാമമേഖല (പൂർവ്വപ്രത്യയം സഹായം:): വിക്കിപീഡിയയും അതിന്റെ സോഫ്റ്റ്വെയറും ഉപയോഗിക്കുവാൻ വായനക്കാരെയും എഴുത്തുകാരെയും സഹായിക്കുന്ന വിവരങ്ങൾ അടങ്ങുന്ന താളുകളാണിവ.

സംവാദനാമമേഖല

തിരുത്തുക

സാങ്കൽപ്പിക നാമമേഖല ഒഴികെ, മുകളിൽ പ്രതിപാ‍ദിച്ചിരിക്കുന്ന ഒരോ നാമമേഖലകൾക്കും അവയുമായി ബന്ധപ്പെട്ട ഒരു സംവാദത്താൾ ഉണ്ടായിരിക്കും. സംവാദം താളുകൾക്ക് അതിന്റെ അനുബന്ധതാളിന്റെ സംവാദം, അതായത് ഇന്ന താളിന്റെ സംവാദം അല്ലെങ്കിൽ അനുബന്ധതാൾ സംവാദം എന്ന രീതിയിലാണ് പേരു നൽകിയിട്ടുള്ളത്. ഉദാഹരണത്തിന് ഉപയോക്താവിന്റെ സംവാദം, ഫലകത്തിന്റെ സംവാദം, വിക്കിപീഡിയ സംവാദം, മീഡിയവിക്കി സംവാദം, തുടങ്ങിയവ.

മിക്ക സംവാദത്താളുകളും അതിന്റെ അനുബന്ധ താളുകളിലെ മാറ്റങ്ങളെ പറ്റി ചർച്ച ചെയ്യുവാനാണ് ഉപയോഗിക്കാറ്, എങ്കിലും ഉപയോക്താവിന്റെ സംവാദം എന്ന നാമമേഖലയിലുള്ള താളുകൾ അതിന്റെ അനുബന്ധ ഉപയോക്താവിന് സന്ദേശങ്ങൾ നൽകുവാനാണ് മിക്കവാറും ഉപയോഗിക്കാറ്. ഉപയോക്താവിന്റെ സംവാദം എന്ന നാമമേഖലയിലുള്ള താളുകൾ തിരുത്തിയാൽ, അനുബന്ധ ഉപയോക്താവിന് "താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട്" എന്ന ഒരു സന്ദേശം അവരുടെ സംവാദത്താൾ സന്ദർശിക്കുന്നത് വരെ എല്ലാ താളുകളുടെയും മുകളിലായി കാണാവുന്നതാണ്.

സാങ്കൽപ്പിക നാമമേഖലകൾ

തിരുത്തുക

പ്രത്യേകം, മീഡിയ എന്നിങ്ങനെ വിവരശേഖരത്തിൽ (ഡാറ്റാബേസിൽ) സൂക്ഷിച്ചുവെക്കാത്ത രണ്ട് സാങ്കല്പിക നാമമേഖലകളുണ്ട്.

പ്രത്യേകം:സമീപകാലമാറ്റങ്ങൾ പോലെയുള്ള പ്രത്യേകം: നാമമേഖലയിൽ വരുന്ന താളുകൾ മീഡിയവിക്കി സോഫ്റ്റ്വെയർ ആവശ്യാനുസരണം നിർമ്മിക്കുന്നവയാണ്. ഈ താളുകൾക്ക് പതിവു രീതിയിൽ [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ]] എന്ന രീതിയിൽ കണ്ണി നൽകാവുന്നതാണ്, പരാമീറ്ററുകൾ ഉള്ളപ്പോഴും, മുഴുവൻ രൂപത്തിലുള്ള പുറം കണ്ണി നൽകേണ്ട സമയത്തും ഒഴികെ. ഉദാഹരണത്തിന് കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് ഉള്ളിൽ അവസാനം നടന്ന പത്ത് തിരുത്തലുകൾ കാണിക്കുവാൻ //ml.wikipedia.org/w/index.php?title=പ്രത്യേകം:സമീപകാലമാറ്റങ്ങൾ&days=3&limit=10 എന്ന് നൽകാം.

പ്രത്യേകതാളുകളിലേക്ക് താളുകൾ തിരിച്ചുവിടാമെങ്കിലും, സ്വയം എത്തിപ്പെടുന്ന തരത്തിൽ ദൃഢമായ തിരിച്ചുവിടൽ നൽകുവാൻ സാധ്യമല്ല.

ഒരു പ്രമാണത്തിന്റെ വിവരണ താളിനു പകരം, പ്രമാണത്തിലേക്ക് നേരിട്ട് കണ്ണി ചേർക്കുവാൻ മീഡിയ: നാമമേഖല ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത അടിസ്ഥാന നാമമേഖലകൾ: പ്രമാണം നാമമേഖല എന്ന ഭാഗം കാണുക


പ്രോഗ്രാ‍മിങ്

തിരുത്തുക

പ്രോഗ്രാമിങിനു വേണ്ടി എല്ലാ നാമമേഖലകളും അക്കമിട്ടിട്ട് രേഖപ്പെടുത്തിവരുന്നു. മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള, {{ns:xx}} എന്ന ഘടനയിലുള്ള ചരം വഴി ലഭ്യമാകുന്ന ഓരോ നാമമേഖലകളുടെയും പൂർവ്വപ്രത്യയങ്ങളും അവയുടെ ചുരുക്കരൂപങ്ങളും താഴെ കൊടുക്കുന്നു. ഒന്നിലധികം ചുരുക്കരൂപങ്ങൾ ഉള്ളവ അല്പവിരാമമിട്ട് (,) വേർതിരിച്ചിരിക്കുന്നു.

നാമമേഖല ചരം ഫലം (നാമമേഖലയുടെ പേര്) നാമാന്തരം (ചുരുക്കരൂപം) നാമമേഖല ചരം ഫലം (നാമമേഖലയുടെ പേര്) നാമാന്തരം (ചുരുക്കരൂപം)
{{ns:-2}} മീഡിയ {{ns:-1}} പ്രത്യേകം
{{ns:0}} (പ്രധാന നാമമേഖല, returns empty string) {{ns:1}} സംവാദം
{{ns:2}} ഉപയോക്താവ് {{ns:3}} ഉപയോക്താവിന്റെ സംവാദം ഉസം
{{ns:4}} വിക്കിപീഡിയ വിക്കി, WP {{ns:5}} വിക്കിപീഡിയ സംവാദം വിക്കിസം
{{ns:6}} പ്രമാണം {{ns:7}} പ്രമാണത്തിന്റെ സംവാദം
{{ns:8}} മീഡിയവിക്കി {{ns:9}} മീഡിയവിക്കി സംവാദം
{{ns:10}} ഫലകം {{ns:11}} ഫലകത്തിന്റെ സംവാദം ഫസം
{{ns:12}} സഹായം {{ns:13}} സഹായത്തിന്റെ സംവാദം സസം
{{ns:14}} വർഗ്ഗം {{ns:15}} വർഗ്ഗത്തിന്റെ സംവാദം
{{ns:100}} കവാടം {{ns:101}} കവാടത്തിന്റെ സംവാദം

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:നാമമേഖല&oldid=1719388" എന്ന താളിൽനിന്ന് ശേഖരിച്ചത്