റോമൻ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാർപ്പാപ്പ. അപ്പസ്തോലിക പിന്തുടർച്ചാപ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമാണ് മാർപ്പാപ്പയെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. പ്രസ്തുത അവകാശം അകത്തോലിക്കർ അംഗീകരിക്കുന്നില്ല.
മൂന്ന് സ്റ്റംപുകൾക്ക് പകരം രണ്ടെണ്ണമായിരുന്നു പണ്ട് ക്രിക്കറ്റിൽ ഉപയോഗിച്ചിരുന്നത്. ഇതിന് ഒരു ചെറു വാതിലിന്റെ (വിക്കറ്റ് ഗേറ്റ്) രൂപസാദൃശ്യം ഉള്ളതുകെണ്ട് വിക്കറ്റ് എന്ന പേരു കിട്ടി. ക്രിക്കറ്റിൽ ഇപ്പോഴത്തേപോലെ മൂന്ന് സ്റ്റംപുകൾ ഉപയോഗിച്ചു തുടങ്ങിയത് 1775ലാണ്.>>>
വിഷ്ണുമൂർത്തി തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്.>>>
ഓപ്പറേറ്റിംഗ് സിസ്റ്റം മുഴുവനും കെർണൽ ഇടത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള കെർണലാണ് മോണോലിത്തിക് കെർണൽ.>>>
ലോകഭാഷകളിലെ ഒന്നാംകിട ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ പെടുന്ന ഈ കൃതി, സംസ്കൃതഭാഷയുടെ വികാസചരിത്രത്തിലെ ഏറ്റവും പ്രധാന പാഠവും വൈദികയുഗത്തിൽ നിന്ന് ക്ലാസ്സിക്കൽ യുഗത്തിലേയ്ക്കുള്ള ആ ഭാഷയുടെ പരിണാമത്തിന്റെ ഉപകരണവും ആയി കണക്കാക്കപ്പെടുന്നു.>>>
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 86,451 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.