വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

പഴയ സംവാദങ്ങൾ

കൃഷ്ണനീലയെ ഞാൻ എന്ത്കൊണ്ട് എതിർക്കുന്നു....

തിരുത്തുക
@Sreenandhini:,
 
കൃഷ്ണനീല

കൃഷ്ണനീലയെ തെരഞ്ഞെടുത്ത ചിത്രമാക്കാനുള്ള നാമനിർദ്ദേശത്തിന് നന്ദി.

ചിത്രത്തിന് വ്യക്തതയില്ലെന്നും റസല്യൂഷൻ പോരെന്നും മറ്റുമുള്ള വിലയിരുത്തൽ നടത്തിയ സുഹൃത്തിനോടും നന്ദിയുണ്ട്. (ഇത് മൂന്നാമത്തേയോ നാലാമത്തേയോ തവണയാണ് ഇത്തരത്തിലുള്ള വളരെ പോസിറ്റീവായ വിലയിരുത്തൽ നടത്തിയത് എന്നത്, ഞാൻ എന്നെത്തന്നെ വിലയിരുത്തുന്നതിന് സഹായകമാവുന്നു.)

തിരിച്ചറിവിന്ന് അവസരം ലഭിക്കുക എന്നതും അറിവാണല്ലോ?

ഞാൻ ഫോട്ടോഗ്രാഫിയിൽ സാങ്കേതിക പഠനം നടത്തിയ വ്യക്തിയല്ല. വിക്കി താളുകളിൽ ചിത്രങ്ങൾ ഇല്ലായെന്നു കാണുമ്പോഴും മറ്റും യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായ കണ്ടെത്തുന്നവ പകർത്തുന്നു എന്ന് മാത്രം. ആ സമയത്ത്, ചിത്രത്തിൻ്റെ മനോഹാരിതയോ റസല്യൂഷനോ നോക്കാറില്ല. ചിത്രത്തിലൂടെ വ്യക്തമാക്കാനുള്ള 'അറിവ്' മാത്രമേ ശ്രദ്ധിക്കാറുള്ളൂ. ചിത്രമെടുക്കാനായി മാത്രം യാത്ര ചെയ്യാറില്ല; ചിത്രമെടുക്കുന്നത് ഹൈറെസല്യൂഷനുള്ള കാമറയിലുമല്ല. സാന്ദർഭികമായി ശ്രദ്ധയിൽപ്പെടുന്നവ വെറുമൊരു മൊബൈൽ കാമറയുടെ കണ്ണിലൂടെ കാണുന്നു എന്ന് മാത്രം. ഇത്തരം ആയിരത്തോളം ചിത്രങ്ങൾ കോമൺസിന് നൽകിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വിക്കിതാളുകളിൽ ലിങ്ക് ചെയ്തിട്ടുമുണ്ട്. നാളെകളിൽ നല്ല റസല്യൂഷനുള്ള ചിത്രങ്ങൾ; പുതിയ സാങ്കേതികയോടെ വരുമ്പോൾ, ഈ ചിത്രങ്ങളൊക്കെ ആദേശം ചെയ്യപ്പെടും എന്നും മനസ്സിലാക്കുന്നുണ്ട്. അങ്ങനെ മെച്ചപ്പെടുന്ന ഒരു വിക്കിയെ സ്വപ്നം കാണുന്നവനാണ് ഞാനും.

ഇത്രയുമെഴുതിയത് ഒരു പരാതിയായല്ല. കോമൺസിലേക്ക് ഞാൻ ഇതുപോലെ (റസല്യൂഷൻ നോക്കാതെ) അപ് ലോഡ് ചെയ്ത്പോയിട്ടുള്ള ബാക്കി ചിത്രങ്ങൾ ഇങ്ങനെ നാമനിർദ്ദേശം ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നതിന് വേണ്ടി മാത്രം. നാമനിർദ്ദേശം ചെയ്യുന്നവരുടേയും വിലയിരുത്തി അഭിപ്രായമെഴുതി നിരാകരിക്കുന്നവരുടേയും വിലപ്പെട്ട സമയം വൃഥാവിലാവരുത് എന്ന ചിന്തയാൽ മാത്രം.

മേൽപ്പറഞ്ഞ കാരണങ്ങളാൽ ഞാനും ഈ ചിത്രത്തിൻ്റെ തെരഞ്ഞെടുപ്പിനെ എതിർക്കുന്നു. ഇക്കാര്യത്തിൽ, ഇതിൽക്കൂടുതൽ ഒരു ചർച്ചയ്ക്കോ വിശദീകരണത്തിനോ എന്നെ നിർബന്ധിക്കരുത് എന്ന അഭ്യർത്ഥന കൂടി. നമസ്കാരം. --Vijayan Rajapuram {വിജയൻ രാജപുരം} 06:23, 1 ജൂൺ 2020 (UTC)Reply

@Vijayanrajapuram: പിക്സൽ റെസല്യൂഷൻ ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താങ്കളുടെ ചിത്രം നാമനിർദ്ദേശത്തിനായി നല്കിയത്. താങ്കളെപ്പോലെ ഞാനും ഫോട്ടോഗ്രാഫിയിൽ സാങ്കേതിക പഠനം നടത്തിയ വ്യക്തിയല്ല. അതുകൊണ്ടുതന്നെ താങ്കളും ഷാഗിൽ കണ്ണൂറും (@Shagil Kannur:) ഇവിടെ ഉദ്ദേശിക്കുന്ന റെസല്യൂഷൻ എന്താണെന്ന് മനസിലാകുന്നില്ല. --Sreenandhini (സംവാദം) 08:19, 1 ജൂൺ 2020 (UTC)Reply
ചിത്രം ആരെടുത്തതാണെന്ന് നോക്കിയിരുന്നില്ല. ഒറ്റ നോട്ടത്തിൽ (സൂം ചെയ്തു നോക്കിയപ്പോൾ) പിക്സൽ റെസലൂഷൻ കുറവാണെന്ന് തോന്നി. അതാണ് എതിർത്തത്. യഥാർത്ഥത്തിൽ 72 dpi ഉള്ള ചിത്രം തന്നെയാണെന്ന് പിന്നീട് @Sreenandhini: ചൂണ്ടിക്കാട്ടിയപ്പോൾ ആണ് ശ്രദ്ധിച്ചത്. വിജയേട്ടനോട് ( @Vijayanrajapuram: ) ക്ഷമ ചോദിക്കുന്നു. Shagil Kannur (സംവാദം) 13:10, 2 ജൂൺ 2020 (UTC)Reply

ഒന്നിവിടെ ശ്രദ്ധിക്കാമോ?

തിരുത്തുക

ആരാലും തിരിഞ്ഞുനോക്കപ്പെടാതെ ഈ പദ്ധതി എന്തിനിങ്ങനെ തുടരണം?--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 14:44, 8 ഡിസംബർ 2021 (UTC)Reply


സമയം ഉള്ളവർ ഈ പദ്ധതിയിലേയ്ക്ക് പുതിയ ചിത്രങ്ങൾ അപ്ലോഡ് ചെയ്താൽ നന്നായിരിക്കും.Martinkottayam (സംവാദം) 17:56, 16 ജൂലൈ 2023 (UTC)Reply

കുറേ കാലമായി മുൻ വർഷങ്ങളിലെ ചിത്രങ്ങൾ തന്നെ പുനരുപയോഗിക്കപെടുകയാണ് (പ്രധാന താളിൽ ചുവന്ന കണ്ണി ഒഴിവാക്കാൻ ഞാൻ ചെയ്ത ഒരു ഉപായമായിരുന്നു). പുതിയ ചിത്രങ്ങൾ ആരെങ്കിലും വോട്ടിനിട്ടാൽ നന്നായിരുന്നു. -- റസിമാൻ ടി വി 09:35, 5 ജനുവരി 2024 (UTC)Reply
"തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.