മത്സ്യം

ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌ മത്സ്യങ്ങൾ അഥവാ
(മൽസ്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌ മത്സ്യങ്ങൾ അഥവാ മീനുകൾ . മൽസ്യങ്ങൾക്ക്‌ പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങൾ സാധാരണയായി ജലത്തിൽ കലർന്ന ഓക്സിജനാണ്‌ ശ്വസിക്കുന്നത്‌, എന്നാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കുന്ന മത്സ്യങ്ങളും ഉണ്ട് . എന്നാൽ മറ്റ്‌ ജീവികളിൽ നിന്ന് വ്യത്യസ്തമായി ചെകിള പൂക്കൾ കൊണ്ടാണ്‌ ഇവയുടെ ശ്വസനം.

മത്സ്യം
Temporal range: Ordovician–Recent
A giant grouper at the Georgia Aquarium, seen swimming among schools of other fish
A giant grouper at the Georgia Aquarium, seen swimming among schools of other fish
The ornate red lionfish as seen from a head-on view
The ornate red lionfish as seen from a head-on view
Scientific classification
കിങ്ഡം: Animalia
Phylum: Chordata
(unranked): Craniata
Groups included
Jawless fish
Armoured fish
Cartilaginous fish
Ray-finned fish
Lobe-finned fishes
Cladistically included but traditionally excluded taxa
Tetrapods


ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നതിനാൽ മൽസ്യങ്ങൾക്ക്‌ വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്. മനുഷ്യരുടെ ആരോഗ്യത്തിന് അത്യുത്തമമാണ് കടൽ മത്സ്യങ്ങൾ എന്ന്‌ ശാസ്ത്രം തെളിയിക്കുന്നു. പ്രോടീൻ, ഓമേഗാ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ശ്രോതസാണ് മത്സ്യം എന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. അതിനാൽ മത്സ്യം പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഒരു ആഹാരമായി കണക്കാക്കപ്പെടുന്നു.

മത്സ്യശാസ്ത്രം

തിരുത്തുക
പ്രധാന ലേഖനം: മത്സ്യശാസ്ത്രം

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി.

ശരീരഘടന

തിരുത്തുക
 
The anatomy of Lampanyctodes hectoris
(1) - operculum (gill cover), (2) - lateral line, (3) - dorsal fin, (4) - fat fin, (5) - caudal peduncle, (6) - caudal fin, (7) - anal fin, (8) - photophores, (9) - pelvic fins (paired), (10) - pectoral fins (paired)


വിവിധ ഇനം ഭക്ഷ്യയോഗ്യമായ മൽസ്യങ്ങൾ

തിരുത്തുക

കടൽ (ഉപ്പ് ജല) മൽസ്യങ്ങൾ

തിരുത്തുക

ശുദ്ധജല മൽസ്യങ്ങൾ

തിരുത്തുക

കേരളത്തിലെ നദികൾ വിവിധ ഇനം ശുദ്ധജല മത്സ്യങ്ങളാൽ സമ്പന്നമാണ്. ഉൾനാടൻ ജലസ്രോതസ്സുകൾ ധാരാളമുള്ള ഇവിടെ വിദേശ ഇനങ്ങളുൾപ്പെടെ പലതരം മീനുകളെ വ്യാവസായികമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്നുമുണ്ട്.

  • മീനച്ചിൽ ആറ്റിൽ കണ്ടുവന്നിരുന്ന മീനുകളുടെ നാടൻ പേരുകൾ.
  1. മണൽ ആരോൻ ( തീരെ ചെറുത്, 5 സെ.മി )
  2. ആരോൻ ( വെള്ള)
  3. ആരോൻ ( കറുത്തത് )
  4. കൂരി ( ചില്ലാൻ, ചില്ലാൻ കൂരി)
  5. മഞ്ഞക്കൂരി
  6. മടഞ്ഞിൽ ( ബ്രാൻഞ്ഞിൽ, ബ്ലാഞ്ഞിൽ)
  7. വരാൽ
  8. വാള
  9. തലേക്കല്ലി
  10. വാക
  11. മുഷി
  12. കാരി
  13. വട്ടോൻ
  14. നെറ്റിയേപൊന്നൻ ( മാനത്തുകണ്ണി)
  15. ആറ്റുപരൽ
  16. തോട്ട് പരൽ
  17. കണഞ്ഞോൻ
  18. വെളിഞ്ഞൂൽ
  19. പൂവൻപരലോടി ( അച്ഛൻ വെളിഞ്ഞൂൽ ആണെന്നു പറയുന്നു)
  20. കുറുവ
  21. കല്ലേമുട്ടി
  22. പകലുറങ്ങി
  23. കരിമീൻ
  24. കോല
  25. പള്ളത്തി
  26. വാഴയ്ക്കാ വരയൻ
  27. അറിഞ്ഞിൽ
  28. ആറ്റ് ചെമ്പല്ലി
  29. ചെമ്മീൻ
  30. കൊഞ്ച്

നദികളിലെ മത്സ്യങ്ങൾ

തിരുത്തുക
  • ആരകൻ, Malabar Spinyeel : അഴുക്ക് നിറഞ്ഞ സാഹചര്യത്തിൽ വസിക്കുന്ന ഇവ പൊത്തുകളിലും മറ്റും കയറി ഇരിക്കാറുണ്ട്. പാമ്പിന്റെ രൂപം, മുഖം കൂർത്ത് ചെതുമ്പലില്ലാത്ത ഇവയ്ക്ക് മഞ്ഞ നിറമാണ്. തെങ്ങോല പുളി കളഞ്ഞ് മെടച്ചിലിനു തയ്യാറാക്കുന്നതിനുവേണ്ടി വെള്ളത്തിലിടുന്ന ഓലെക്കെട്ടുകളിലിൽ നിന്നുമിവയെ ലഭിക്കാറുണ്ട്.
    • ബ്ലാഞ്ഞിൽ, a freshwater moray eel : തല മീൻ പോലെ, ഉടൽ പാമ്പു പോലെ. രണ്ടു മൂന്നടി നീളം വയ്ക്കാറുള്ള ഇവ പിടിക്കപ്പെട്ടാൽ പാമ്പ് ചീറ്റുന്നതിന് സമാനമായ ശബ്ദമുണ്ടാക്കാറുണ്ട്.
  • കരിമീൻ, Pearl spot, Green chromide : കരിമീനുകൾ ആറുകളിൽ കാണപ്പെടുന്നുണ്ടെങ്കിലും കായലുകളാണിവയുടെ തട്ടകം
  • കല്ലുനക്കി : പാറയും കല്ലും നിറഞ്ഞ കാട്ടാറുകളിൽ കാണപ്പെടുന്ന ഒരിനം.
  • കരിപ്പിടി, കല്ലേമുട്ടി, കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, Climbing Perch : പച്ച നിറമുള്ള കല്ലേമുട്ടി കരയിലിട്ടാലും പെട്ടെന്ന് ചാവുകയില്ല. അഴുക്ക് സാഹചര്യങ്ങളിൽ വസിക്കുന്നതിന് താല്പര്യം. തോടുകളിലും കുളങ്ങളിലും ചൂണ്ടയിടുന്ന കുട്ടികളുടെ പ്രിയ ഇനം. ശരീരം പരുപരുത്തത്.
  • കോലാ : നീണ്ട മൂക്കുള്ള വെള്ളത്തിനുപരി ഭാഗം ചേർന്ന് നിലകൊള്ളുന്ന മീൻ. ചെതുമ്പലുണ്ട്.
  • കോലാൻ, Freshwater Garfish
  • ചേറ്മീൻ : പേരുസൂചിപ്പിക്കുന്നപോലെ തന്നെ ചേറിൽ വസിക്കുന്നതിനിഷ്ടമുള്ള മീനാണിത്.വലിയ കുളങ്ങളിലും, പാറനിറഞ്ഞ നദികളിലുമാണിവ കൂടുതൽ കാണപ്പെടുക. ഓറഞ്ച് നിറംകലർന്ന കറുപ്പാണിവയുടെ നിറം. വലിയ ചെതുമ്പലും തലയുമുള്ള ഇവ കുഞ്ഞുങ്ങളെ വായ്ക്കുള്ളിൽ സംരക്ഷിക്കും. വെള്ളത്തിന് മുകളിൽ വന്ന് ശ്വാസം എടുക്കുന്ന അവസരത്തിൽ ഇവയെ തോക്കുപയോഗിച്ച് വെടിവക്കാറുണ്ട്.
  • തൂളി, Rohita Dussumieri : ചെറിയ ചെതുമ്പലും വെള്ളി നിറവുമുള്ള ഒരടിവരെ നീളം വക്കുന്ന ശുദ്ധജലമത്സ്യം.ധാരാളം ചെറിയ മുള്ളുകളുണ്ടിവക്ക്
  • നെറ്റിയിൽ പൊട്ടൻ,മാനത്ത് കണ്ണി, ചുട്ടിക്കണ്ണി, പൂഞ്ഞാൻ, Whitespot : തലയുടെ മുകളിൽ മിന്നാമിനുങ്ങിന്റെ തിളക്കത്തിനു സമാനമായ തിളങ്ങുന്ന പൊട്ടുള്ള (ചുട്ടി) ചെറിയ മീൻ, കടവുകളിൽ സാധാരണ കാണപ്പെടുന്നു.
  • പരൽ കുടുംബം
    • കുയിൽ മത്സ്യം (Tor khudree, Tor malabaricus, Tor remadeviae) : വലിയചെതുമ്പലുള്ള വലിപ്പമുള്ള കാർപ്പ് ഇനം. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ബാലശാസ്താ ക്ഷേത്രത്തിലെ ഈ മത്സ്യങ്ങൾ 'തിരുമക്കൾ' എന്നാണ് അറിയപ്പെടുന്നത്.[4]
    • കുറുവ, മുണ്ടത്തി, കുറുക, പരൽ, Olive Barb,Puntius Sarana : എന്നെല്ലാം പല പേരിൽ അറിയപ്പെടുന്ന കുറുവ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു ശുദ്ധജലമത്സ്യമാണു്. കറുപ്പ് കലർന്ന വെള്ളി നിറവും ചെതുമ്പലുമുള്ള ഈ മത്സ്യത്തിനു് പൂർണ്ണവളർച്ചയെത്തിയാൽ അരയടിവരെ നീളവും അര കിലോഗ്രാമിനോടടുത്തു് ഭാരവും സാധാരണമാണു്.
    • കൂരൽ : കഴുത്തും ചുണ്ടും പ്രത്യേക രീതിയിൽ നീണ്ടിരിക്കുന്നതുകൊണ്ടാവണം ഈ പേർ ലഭിച്ചത്. ചെതുമ്പലുള്ള ഈ മീനുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്
    • ചെങ്കണിയാൻ, മിസ് കേരള മത്സ്യം, Denison's barb
    • ചെമ്പാലൻ കൂരൽ, Curmuca Barb
    • വയമ്പ് മീൻ, Attentive carplet
    • വാഴക്കാവരയൻ, Striped barb
  • പള്ളത്തി, Orange chromide : കരിമീനിന്റെ ചെറിയപതിപ്പ്. രണ്ടിഞ്ച് ചുറ്റളവ് വലിപ്പം. കൂട്ടമായി കാണപ്പെടുന്നു.
  • മുതുക്കിലാ : തോടുകളിലും മറ്റും കാണപ്പെടുന്ന ചെറിയ ഇനം. കറുത്തപുള്ളികളുള്ള വിരൂപൻ.
  • മുള്ളി
  • മുഴി കുടുംബം, Cat fish
    • ആറ്റുവാള
    • ഏരിവാള, Walking catfish
    • കാരി, Asian stinging catfish :കറുത്തനിറം,കഴുത്തിനിരുവശവും കൊമ്പുകൾ, ചെതുമ്പലില്ല, അഴുക്ക് സാഹചര്യങ്ങളിൽ വസിക്കാനിഷ്ടം, കുളങ്ങളിലും മറ്റും കാണപ്പെടുന്നു.
    • കൂരി (ഏട്ട) : രണ്ടു കൊമ്പും മീശയുമുള്ള മത്സ്യം, രൂപത്തിൽ വാളയുടെ ചെറിയപതിപ്പായി തോന്നും. ചെതുമ്പലുകളില്ല. കുളിക്കടവുകളിൽ സാധാരണ കാണപ്പെടുന്നു.
    • ചൊട്ടാവാള : വാളയുടെ രൂപമെങ്കിലും മഞ്ഞനിറം, ചില നാടുകളിൽ ധർമ്മൻ എന്നും വിളിക്കപ്പെടുന്നു. മീശയുണ്ട് ചെതുമ്പലില്ല.
    • മഞ്ഞക്കൂരി, Asian sun catfish
    • മുഷി മുഴി, മുഴു, മുശി : കറുത്ത നിറമുള്ള മത്സ്യം, ചെതുമ്പലില്ലെങ്കിലും മീശയുണ്ട്. വായു ശ്വസിക്കുന്ന ഇവ മണിക്കൂറുകൾ ജലത്തിന് പുറത്ത് ജീവിച്ചിരിക്കും. അഴുക്ക് സാഹചര്യങ്ങളിൽ വസിക്കുന്നു.
    • വാള : ആറ്റുമീനുകളിലെ രാജാവാണ് വാള. വെളുത്തനിറവും രണ്ട് മീശയും വലിയ വായുമുള്ള വാളക്ക് ചെതുമ്പൽ ഇല്ല. മൂന്ന് നാലടി നീളവും 10 മുതൽ 15 കിലോ ഗ്രാം തൂക്കവും ഉണ്ടാവാൻ കഴിവുള്ള മീനാണിവ. എന്നാൽ ഇക്കാലത്ത് ഇത്രയും വലിപ്പമെത്തുംവരെ വളരാനുള്ള സാഹചര്യങ്ങൾ ഇവക്ക് ലഭിക്കാറില്ല. വേനൽക്കാലത്തെ നദികളുടെ ശോഷണവും, അനിയന്ത്രിതമായ മത്സ്യബന്ധനവുമാണ് കാരണം.ശുദ്ധജലത്തിലെ വാസമാണിവക്ക് പ്രിയം നെടുനീളത്തിലുള്ള ഒരു പ്രധാന മുള്ള് മാത്രമെ ഇവക്കുള്ളു.
  • വരട്ട
  • വരാൽ കുടുംബം
    • വരാൽ, ബ്രാൽ, കൈച്ചൽ‌, Snakehead Murrel, Channa striata : രൂപത്തിൽ ചേറ്മീന് കുറെയൊക്കെ സമാനമായ കറുത്ത നിറമുള്ള ഇവയുടെ വയർ വെളുത്ത പുള്ളികൾ നിറഞ്ഞതാണ്. വലിപ്പത്തിൽ ചെറിയ വരാലുകൾക്ക് മഞ്ഞകലർന്ന നിറമായിരിക്കും. വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ)ചുവപ്പ് നിറമാണ്.
    • പുള്ളിവരാൽ, Bullseye snakehead
    • വാകവരാൽ, Giant snakehead
  • പാമ്പുതലയന്മാർ

കൃഷി ഇനങ്ങൾ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക

മീൻ വിഭവങ്ങൾ

തിരുത്തുക

വിവിധ രീതിയിൽ മീൻ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു.

  • മീൻ കറി
  • മീൻ പൊരിച്ചത്‌/വറുത്തത്
  • മീൻ പീര
  • മീൻ അച്ചാർ
  • ഫിഷ് മോളി
  • സൂഷി
  • ഉണക്ക മീൻ

ചിത്രങ്ങൾ

തിരുത്തുക

അലങ്കാര മൽസ്യങ്ങൾ

തിരുത്തുക

കാഴ്ചക്ക് മനോഹരമായതും കൃത്രിമ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വളരുന്നതുമായ മത്സ്യങ്ങളെ മനുഷ്യർ‍ അലങ്കാരത്തിനായി വളർത്തുന്നതിനാൽ ഇത്തരം മീനുകൾ അലങ്കാര മത്സ്യങ്ങൾ എന്നറിയപ്പെടുന്നു.

വീടുകളിൽ പ്രത്യേകം തയ്യാറാക്കിയ ചില്ലുകൂട്ടിൽ വളർത്തുന്ന അലങ്കാര മത്സ്യങ്ങൾ മിക്കവയും ശുദ്ധജല മത്സ്യങ്ങളായിരിക്കും. എന്നാൽ മത്സ്യ പ്രദർശന ശാല മത്സ്യങ്ങൾകളിൽ (അക്വേറിയം) ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ഇനങ്ങളേയും വളർത്താറുണ്ട്. അലങ്കാരമത്സ്യകൃഷി,വിപണനം തുടങ്ങിയവ വാണിജ്യ പ്രാധാന്യമർഹിക്കുന്നു.

മത്സ്യകൃഷി

തിരുത്തുക

കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ സോഡിയം ബെൻസോയേറ്റ് മീനിൽ കലർത്താറുണ്ട്, ഇത് മത്സ്യം കേടാകാതെയിരിക്കൻ വേണ്ടി ആണ്. എന്നാൽ സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, ന്യൂറോ സംബന്ധമായ അസുഖങ്ങളും കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു. അടുത്ത് എങ്ങും കടൽ ഇല്ലെങ്കിലും, ഉച്ച തിരിഞ്ഞു വിൽക്കുന്ന മത്സ്യങ്ങളിൽ ഉടയാതെ നിൽക്കുന്ന ശരീര ഖനവും പൊതുവെ മത്സ്യങ്ങൾക്കുള്ള ഉപ്പു കലര്ന്ന വെള്ളരികയുടെ മണം ഇല്ല എന്നുള്ളത് ആണ് ഇത് ഉപയോഗിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു മാർഗം. ഇപ്രകാരമുള്ള മത്സ്യങ്ങൾ പാകം ചെയുവാൻ 100–120 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇട്ട്‌ തിളപ്പിച്ചാൽ പോലും രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല, കാരണം സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷ്യസാണ്.[6] ഫോർമാലിൻ, അമോണിയ ഒക്കെയും ആണ് ഉപയോഗിക്കുന്ന മറ്റു രാസവസ്തുക്കൾ, ഫോർമാലിൻ ജീവഹാനിക്ക് കാരണമാകുന്നത് ആണ്, ഇത് ചെറു വീര്യത്തിൽ ഉപയോഗിച്ചിട്ടുള്ള മത്സ്യങ്ങൾ പഴയതെങ്കിൽ വെട്ടി വൃത്തിയാക്കുമ്പോൾ മാത്രമേ മത്സ്യത്തിന്റെ ചീഞ്ഞ മണം പ്രകടമാവു, ഇപ്രകാരമുള്ള മത്സ്യങ്ങൾ ഭക്ഷണയോഗ്യമല്ല, ഇവയുടെ ഉപയോഗം സ്കോമ്പരൊടോക്സിക് ഫുഡ് പോയ്സണിങ് (Scombroid food poisoning) പോലുള്ള അവസ്ഥകൾക്കു സാധ്യത വളരെയാണ്. തീരദേശങ്ങളോട് ചേർന്നുള്ളതും മത്സ്യഉപയോഗം അധികമായ പ്രദേശങ്ങളിലും കാൻസർ പോലുള്ള മാരകരോഗങ്ങൾ വർധിക്കുന്നതിന് ഈ രാസവസ്തുക്കൾ കാരണമാണ് എന്ന് പഠനങ്ങൽ കണ്ടെത്തിയിടുണ്ട്.[7]

ഇതും കാണുക

തിരുത്തുക
  1. "A bountiful harvest of Ribbon fish in Kerala". The Hindu. Retrieved 2013-10-28.
  2. "കൊച്ചിയിൽ ട്യൂണ ടൈം". Mathrubhumi. Archived from the original on 2013-06-08. Retrieved 2013-10-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-23. Retrieved 2017-05-11.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-19. Retrieved 2017-07-16.
  5. പുലിവാക- അൻ‌വർ അലി, ഡോ. രാജീവ് രാഘവൻ, കൂട് മാസിക, ഫെബ്രുവരി2014
  6. http://www.manoramaonline.com/news/editorial/chemical-use-in-fish-for-being-fresh-editorial-series.html
  7. http://indiatoday.intoday.in/story/mortuary-chemical-formalin-used-on-your-fish/1/152653.html
"https://ml.wikipedia.org/w/index.php?title=മത്സ്യം&oldid=4077360" എന്ന താളിൽനിന്ന് ശേഖരിച്ചത്