കിളിമീൻ
നെമിപ്റ്റെറിഡേ (Nemipteridae) കുടുംബത്തിൽ വരുന്ന ഒരു കടൽമത്സ്യമാണ് കിളിമീൻ (Japanese threadfin bream or Pink perch). (ശാസ്ത്രീയനാമം: Nemipterus japonicus). പുതിയാപ്ല കോര എന്ന് വിളിയ്ക്കുന്ന ഈ മത്സ്യം പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്നു. 32 സെന്റിമീറ്റർ വരെ ഇവ വളരുന്നു. ശരാശരി നീളം 25 സെ.മീ ആണ്. ഉപരിതലത്തിനുതാഴെ 5 മുതൽ 80 മീറ്റർ വരെ ആഴമുള്ള കടൽഭാഗങ്ങളിൽ ഇവ കാണപ്പെടുന്നു. മുതുചിറകുകളിൽ 10 മുള്ളുകൾ കാണപ്പെടുന്നു. ഇവയ്ക്ക് തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള കുത്തുകൾ തല മുതൽ ചിറകുവരെ കാണപ്പെടുന്നു. ചെളിയും മണലുമുള്ള തീരക്കടലിലാണ് ഇവയെ അധികമായും കാണപ്പെടുന്നത്. വാണിജ്യപ്രാധാന്യമുള്ള ഈ മത്സ്യം ഉണക്കിയും ടിന്നിലാക്കിയും സംസ്കരിച്ചുപയോഗിക്കാറുണ്ട്.
കിളിമീൻ | |
---|---|
കിളിമീൻ | |
At a Philippine fish market | |
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. japonicus
|
Binomial name | |
Nemipterus japonicus (Bloch, 1791)
|