പ്രധാന മെനു തുറക്കുക

ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യമാണ് എയ്ഞ്ചൽ മത്സ്യം. സിക്ലിഡേ (Cichlidae) മത്സ്യ ഗോത്രത്തിലാണിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശുദ്ധജലജീവിയായ ഏഞ്ജൽമത്സ്യത്തിന്റെ ശാസ്ത്രനാമം റ്റീറോഫില്ലം സ്കാലറെ (Pterophyllum scalare) എന്നാണ്. റ്റീറോഫില്ലം ഐമെക്കിയൈ (Pterophyllum eimekei) എന്നൊരു സ്പീഷീസുകൂടി അറിയപ്പെടുന്നതായുണ്ട്. ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾ (Dorsal and anal fins) ക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് ഏഞ്ജൽ മത്സ്യം എന്ന പേരു ലഭിച്ചത്.[1]

ഏഞ്ജൽമത്സ്യം
Pterophyllum altum.jpg
ഏഞ്ജൽമത്സ്യം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Pterophyllum

Heckel, 1840

ശരീരഘടനതിരുത്തുക

 
ഏഞ്ജൽമത്സ്യം

പരന്ന ശരീരമുള്ള ഈ മത്സ്യങ്ങൾക്ക് നീളത്തേക്കാൾ കൂടുതൽ പൊക്കമാണുള്ളത്. പൂർണ്ണ വളർച്ചയെത്തിയ ഒരു മത്സ്യത്തിന് തല മുതൽ വാലറ്റം‌‌വരെ 15 സെ. മീ. നീളമുള്ളപ്പോൾ പൊക്കം 25 സെ. മീ. വരും. പൃഷ്ഠ-ഗുദപത്രങ്ങൾക്കു സംഭവിച്ചിട്ടുള്ള അധികവളർച്ചയാണ് ഈ അസാമാന്യ പോക്കത്തിനുള്ള കാരണം. ജലസസ്യങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്നതും ഒഴുക്കുകുറഞ്ഞതുമായ ജലത്തിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.[2]

നിറംതിരുത്തുക

തിളങ്ങുന്ന വെള്ളിയുടെ നിറമുള്ള ഈ മത്സ്യങ്ങളുടെ ശരീരത്തിൽ കുറുകെ കറുത്ത പട്ടകൾ (bands) കാണാറുണ്ട്. പത്രങ്ങളുടെ അഗ്രഭാഗങ്ങൾ വരെ ഈ പട്ടകൾ എത്തിച്ചേരുന്നു. മിക്ക ഏഞ്ജൽമൽത്സ്യങ്ങൾക്കും വെള്ളിയുടെ നിറമാണെങ്കിലും ഇളം കറുപ്പുനിറമുള്ള ഇനങ്ങളുമുണ്ട്. അപൂർ‌‌വമായി വിളറിയ നീലനിറമുള്ളവയേയും ഇളം മഞ്ഞ നിറമുള്ളവയേയും കണ്ടെത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടങ്ങളിലാണ് ഏഞ്ജൽമത്സ്യങ്ങളുടെ നൈസർഗിക ആവാസ കേന്ദ്രങ്ങൾ. 10 മുതൽ 15 വരെയുള്ള കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്.[3]

ലിംഗഭേദംതിരുത്തുക

 
ഒരു കൂട്ടം ഏഞ്ജൽമത്സ്യം

ആൺ പെൺ മത്സ്യങ്ങളെ അത്രവേഗം തിരിച്ചറിയാൻ ആവില്ല. ജനനാംഗപാപ്പില (genital papilla) കളുടെ ആകാര വ്യത്യസമാണ് ലിംഗഭേദം മനസ്സിലാക്കുവനുള്ള പ്രധാന മാർഗം. ആൺമത്സ്യങ്ങളുടെ ജനാംഗപാപ്പില കൂർത്തതും പെൺ മത്സ്യങ്ങളുടേത് അല്പം തടിച്ചതും ആയിരിക്കും. ജലസസ്യങ്ങളുടെ ഇലകളിലും തണ്ടുകളിലും അപൂർ‌‌വമായി പാറകളിലും ഇവ മുട്ട നിക്ഷേപിക്കുന്നു. ചരടിൽ കോർത്ത മുത്തുകളുടെ ആകൃതിയിലുള്ള ഈ മുട്ടകൾ 48-60 മണിക്കൂറുകൾക്കകം വിരിഞ്ഞിറങ്ങും. നാലു ദിവസത്തോളം താളം തെറ്റിയ രീതിയിൽ നിന്തി നടക്കുന്ന കുഞ്ഞുങ്ങൾ ആറുദിവസം പ്രായമാകുന്നതോടെ ശരിയായ രീതിയിൽ നീന്തിനടക്കാൻ പഠിക്കുന്നു. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ പ്രധാന ആഹാരം സൂക്ഷ്മജീവികളും ചെമ്മിൻ‌‌കുഞ്ഞുങ്ങളും ആണ്.[4]

വർഗോത്പാദനംതിരുത്തുക

 
ക്വീൻ എഞ്ചൽ മത്സ്യം

യഥാർഥ ഏഞ്ജൽമത്സ്യങ്ങളുടെ വർഗോത്പാതനത്തിന് ചിലപ്രത്യേക ജലസം‌‌വിധാനങ്ങൾ ആവശ്യമാണ്. പക്ഷേ കാലക്രമത്തിൽ റ്റീറോഫില്ലം സ്കാലറേ, റ്റീ.ഐമെക്കിയൈ എന്നീ സ്പീഷീസുകളുടെ സങ്കരയിനങ്ങൾ ഉടലെടുത്തു. ഇന്ന് അക്വേറിയങ്ങളിൽ കാണപ്പെടുന്ന ഏഞ്ജൽമത്സ്യങ്ങൾ ഈ രണ്ടു സ്പീഷീസിന്റെയും സങ്കരയിനമാണെന്നു കരുതപ്പെടുന്നു. മറ്റു വളർത്തു മത്സ്യങ്ങൾക്കു വേണ്ടതിനേക്കാൾ വലിയ അക്വേറിയങ്ങളും 75-80 ഡിഗ്രി ഫാറൻ‌‌ഹീറ്റ് താപനിലയിലുള്ള ജലവും ഇവയുടെ വളർച്ചക്കാവശ്യമാണ്. മിക്കവാറും എല്ലായിനം ചെറു ജലജിവികളെയും ഇവ ഭക്ഷിക്കുമെങ്കിലും കൃത്രിമാഹാരങ്ങളും ഇവയ്ക്കു നൽകാവുന്നതാണ്.

ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല.[5]

മറ്റുള്ളവതിരുത്തുക

കീറ്റഡോണ്ടിഡേ മത്സ്യകുടുംബത്തിൽപ്പെട്ട നിരവധി ജീനസുകളും എയ്ഞ്ചൽ മത്സ്യങ്ങൾ എന്ന പേരിലറിയപ്പെടുന്നുണ്ട്. ഉഷ്ണമേഖലയിലെ സമുദ്രങ്ങളിൽ കാണപ്പെടുന്ന ഇവയും കാഴ്ചയ്ക്ക് അതിമനോഹര മത്സ്യങ്ങളാണ്. ഇവയിൽ കൂടുതൽ വലിപ്പമേറിയതും ശഭളാഭവുമായ ക്വീൻ എയ്ഞ്ചൽ മത്സ്യം പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. ഹോളകാന്തസ് ജീനസിൽപ്പെട്ട ഈ മത്സ്യങ്ങൾ പവിഴപ്പുറ്റു നിരകളുമായി ചേർന്നാണ് കാണപ്പെടുന്നത്. കടലിലെ ശലഭമത്സ്യങ്ങൾ (Butterfly fishes) ക്ക് എയ്ഞ്ചൽ മത്സ്യത്തോട് വിദൂര ബന്ധം മാത്രമേയുള്ളു.[6]

അവലംബംതിരുത്തുക

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എയ്ഞ്ചൽ_മത്സ്യം&oldid=3220898" എന്ന താളിൽനിന്ന് ശേഖരിച്ചത്