ശീലാവ്
സ്പൈറാനിഡേ (Sphyraenidae) കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് ശീലാവ് (Pickhandle barracuda). (ശാസ്ത്രീയനാമം: Sphyraena jello). ഒന്നരമീറ്ററോളം പരമാവധി നീളം വരുന്ന ഈ മത്സ്യത്തിനു ശരാശരി 15.5 കിലോ ഭാരമുണ്ടാകാറുണ്ട്. 20 മുതൽ 200 മീറ്റർ വരെ താഴ്ചയിൽ ഇവയെ കാണപ്പെടുന്നു. ഉൾക്കടൽ, ലഗൂണുകൾ, അഴിമുഖം എന്നിവടങ്ങളിൽ ഇവയെ യഥേഷ്ടം ലഭിക്കുന്നു. പാർശ്വരേഖയെ ഖണ്ഡിച്ചുള്ള ഇരുണ്ട വരകൾ ഇവയുടെ പ്രത്യേകതയാണ്. വാൽചിറകിനു മഞ്ഞ നിറമാണ്. സിഗുതേര (Ciguatera) വിഷം ഉണ്ടാകുവാൻ സാധ്യതയുള്ള ഒരു മത്സ്യം ആണ് ഇത്. വാണിജ്യപ്രാധാന്യമുള്ള ഈ മത്സ്യം പച്ചമീനായും ഉണക്കിസംസ്കരിച്ചും വിപണനം ചെയ്യുന്നു.
ശീലാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. jello
|
Binomial name | |
Sphyraena jello Cuvier in Cuvier and Valenciennes, 1829
|
അവലംബം
തിരുത്തുക- "Sphyraena jello". Integrated Taxonomic Information System. Retrieved 18 April 2006.
- Froese, Rainer, and Daniel Pauly, eds. (2005). "Sphyraena jello" in ഫിഷ്ബേസ്. November 2005 version.